ഞായര്‍ , ഡിസംബര്‍ 22, 2024 Information Gateway on Agriculture to Convert "Know How To Do How" English
കൃഷി > മരുന്ന് ചെടികള്‍ > ചിറ്റാടലോടകം
vasica vasica-flowers beddomei

സംസ്കൃതത്തില്‍ ‘വാസ’ എന്നറിയപ്പെടുന്ന ചിറ്റാടലോടകം കാഴ്ചയില്‍ ഒരു പാഴ്ച്ചെടിയാണെന്ന് തോന്നുമെങ്കിലും നിരവധി അസുഖങ്ങള്‍ക്കുള്ള മരുന്ന് നിര്‍മ്മിക്കുന്നതിന് ഇത് ഒരു അനിവാര്യഘടകമാണ്. ചുമ, ശ്വാസ നാളികാവീക്കം, വാതം എന്നിവയുടെ ചികിത്സക്കുള്ള ഒരുത്തമ ഔഷധമാണിത്. ഇല, വേര് എന്നിവയ്ക്കുപുറമെ സമൂലമായും ഉപയോഗിക്കാറുണ്ട്.

ഇനങ്ങള്‍

അജഗന്ധി, വാസിക

വംശവര്‍ദ്ധന

ഇളം കമ്പുകളാണ് നടാന്‍ ഉപയോഗിക്കുന്നത്. നീര്‍വാര്‍ച്ചയുള്ള ലോമ മണ്ണാണ് കൃഷിക്ക് ഏറ്റവും നല്ലത്. തണല്‍ ഇഷ്ടപ്പെടുന്ന വിളയായതുകൊണ്ട് തെങ്ങിന്‍ തോപ്പിലും, റബ്ബര്‍ തോട്ടത്തിലും ഇടവിളയായി കൃഷി ചെയ്യാം. നിരപ്പായ സ്ഥലത്ത് വാരങ്ങളോ/കൂനകളോ ഉണ്ടാക്കി നടാം. ചെരിവുള്ള പ്രദേശങ്ങളില്‍ കുഴികളെടുത്ത് വേണം നടാന്‍. നടാനുള്ള കമ്പുകള്‍ പോളിബാഗില്‍ നട്ട്, നാലഞ്ചില പരുവത്തില്‍ ( രണ്ടു മാസം കഴിഞ്ഞ് ) 60 x 30സെ.മീ. അകലത്തില്‍ പറിച്ചുനടാം. നടുന്ന സമയത്ത് ഹെക്ടറിന് 10 ടണ്‍ എന്ന തോതില്‍ കാലിവളം ചേര്‍ക്കണം. നാലുദിവസം കൂടുമ്പോള്‍ നനയ്ക്കണം. നട്ട് രണ്ട് കൊല്ലം ആകുന്നതോടെ വിളവെടുക്കാം. ഒരു ഹെക്ടറില്‍ നിന്നും 10-11 ടണ്‍ വിളവ് ലഭിക്കും.

Admin Login

പകര്‍പ്പവകാശം ©2019. നിര്‍മ്മിച്ചതും നിലനിര്‍ത്തുന്നതും സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്, കേരള കാര്‍ഷിക സര്‍വ്വകലാശാല