ബുധന്‍ , ജനുവരി 22, 2025 Information Gateway on Agriculture to Convert "Know How To Do How" English
കൃഷി > പയറുവര്‍ഗ്ഗവിളകള്‍ > ഉഴുന്ന്

തനിവിളയായോ മിശ്രവിളയായോ ഉഴുന്ന്‌ കൃഷി ചെയ്യാം. സാധാരണയായി രണ്ടാം വിള നെല്ലിനു ശേഷമോ ചിലയിടങ്ങളില്‍ ഒന്നാം വിളയ്ക്കു ശേഷമോ പാടങ്ങളില്‍ കൃഷി ചെയ്യാറുണ്ട്‌.

ഇനങ്ങള്‍

T-9, Co-2, S-1, TAU-2, TMV-1, KM-2, ശ്യാമ, സുമഞ്ജന.

T-9 വരള്‍ച്ചയെ അതിജീവിക്കുന്ന ഇനം.

TAU-2 ഭാഗികമായ തണലിലും നല്ല വിലവുതരുന്ന ഇനമായതിനാല്‍ തെങ്ങില്‍തോപ്പില്‍ കൃഷി ചെയ്യാം.

TMV 1, KM-2 – ഓണാട്ടുകര പ്രദേശത്തിന് യോജിച്ച ഇനം.

ശ്യാമ - ഓണാട്ടുകര പ്രദേശത്ത്‌ പുഞ്ചക്കാലത്ത് നെല്‍പ്പാടങ്ങളില്‍ കൃഷി ചെയ്യാന്‍ യോജിച്ച ഇനം.

സുമഞ്ജന – തിരുവനന്തപുരം ജില്ലയില്‍ പുഞ്ചക്കാലത്ത് നെല്‍പ്പാടങ്ങളില്‍ കൃഷി ചെയ്യാന്‍ യോജിച്ച ഇനം.

വിത്തും വിതയും

തനിവിളയായി കൃഷി ചെയ്യുമ്പോള്‍ ഹെക്ടറൊന്നിന് 20 കിലോഗ്രാമും വിത്ത്‌ വേണ്ടി വരും. നിലം ഉഴുന്നതോടുകൂടി ഹെക്ടറൊന്നിന് 20 ടണ്‍ കാലിവളം, 250 കിലോഗ്രാം കുമ്മായം അല്ലെങ്കില്‍ 400 കിലോഗ്രാം ഡോളമൈറ്റ് ഇവ ചേര്‍ക്കണം. പിന്നീട് വിതയ്ക്കുന്നതിനു മുന്‍പായി 10 കിലോഗ്രാം പാക്യജനകം, 30 കിലോഗ്രാം ഭാവഹം, 30 കിലോഗ്രാം ക്ഷാരം ഇവ ഇടാം. വിത്തിടുന്നത് 25*15 സെന്‍റീമീറ്റര്‍ അകലത്തിലാകുന്നതാണ് ഉത്തമം. വിത്തില്‍ റൈസോബിയം കള്‍ച്ചര്‍ (KAU BG-2, KAU BG-12) പുരട്ടുന്നത് മെച്ചപ്പെട്ട വിളവ് കിട്ടാന്‍ സഹായിക്കും. മേല്‍വളമായി കൊടുക്കേണ്ട പാക്യജനകം (10 കി. ഗ്രാം/ഹെക്ടര്‍) വിതച്ച് പതിനഞ്ചാം ദിവസവും മുപ്പതാം ദിവസവും 2% വീര്യമുള്ള യൂറിയ ലായനിയായി തളിച്ചുകൊടുക്കാം.

കീടാക്രമണം കൂടിയ തോതില്‍ ഉണ്ടെങ്കില്‍ 0.15% വീര്യമുള്ള കാര്‍ബാറില്‍ ലായനി തളിക്കേണ്ടതാണ്.

Admin Login

പകര്‍പ്പവകാശം ©2019. നിര്‍മ്മിച്ചതും നിലനിര്‍ത്തുന്നതും സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്, കേരള കാര്‍ഷിക സര്‍വ്വകലാശാല