ചൊവ്വ, ജൂണ്‍ 18, 2024 Information Gateway on Agriculture to Convert "Know How To Do How" English
കൃഷി > പച്ചക്കറി വിളകള്‍ > പയര്‍

ഇനങ്ങള്‍

പച്ചക്കറിക്ക് ഉപയോഗിക്കുന്നവ

(എ) കുറ്റിപ്പയര്‍ - ഭാഗ്യലക്ഷ്മി, പൂസ ബര്‍സാത്തി, പൂസ കോമള്‍

(ബി) പകുതി പടരുന്ന സ്വഭാവമുള്ളവ – കൈരളി, വരുണ്‍, അനശ്വര, കനകമണി (പി.ടി.ബി-1), അര്‍ക്ക ഗരിമ.

(സി) പടരുന്ന ഇനങ്ങള്‍ - ശാരിക, മാലിക, കെ.എം.വി-1, ലോല, വൈജയന്തി, മഞ്ചേരി ലോക്കല്‍ , വൈലത്തൂര്‍ ലോക്കല്‍ , കുരുത്തോലപ്പയര്‍ .

വിത്തിന് ഉപയോഗിക്കുന്നവ

സി - 152, എസ് - 488, പൂസ ഫല്‍ഗുനി, പി - 118, പൂസ ദോഫസിലി, കൃഷ്ണമണി (പി.ടി.ബി. - 2), വി - 240, അംബ (വി - 16), ജി.സി - 827, സി.ഓ - 3, പൗര്‍ണമി (തരിശിടുന്ന നെല്‍പാടങ്ങള്‍ക്ക്).

പച്ചക്കറിക്കും വിത്തിനും ഉപയോഗിക്കുന്നവ

കനകമണി (പി.ടി.ബി-1), ന്യൂ ഈറ

മരച്ചീനിത്തോട്ടത്തിലെ ഇടവിള

വി - 26

നടീല്‍

പച്ചക്കറി ഇനങ്ങള്‍ക്ക്‌

കുറ്റിച്ചെടി 20 -25 കി. ഗ്രാം/ഹെക്ടര്‍ .
പടരുന്നവ 45 കി.ഗ്രാം/ഹെക്ടര്‍ .

വിത്തിനും മറ്റും വളര്‍ത്തുന്നവയ്ക്ക്

 • വിതയ്ക്കല്‍ 60-65 കി.ഗ്രാം/ഹെക്ടര്‍ (കൃഷ്ണമണിക്ക് 45 കി.ഗ്രാം) നുരിയിടല്‍ 50-60 കി.ഗ്രാം/ഹെക്ടര്‍ (കൃഷ്ണമണിക്ക് 40 കി.ഗ്രാം).
 • വിത്തില്‍ റൈസോബിയം കള്‍ച്ചറും കുമ്മായവും പുരട്ടുന്നത് വളരെ നല്ലതാണ്.
 • കൃഷിയിടം രണ്ടോ മൂന്നോ തവണ നന്നായി ഉഴുതിളക്കി കട്ടയും കളയുമൊക്കെ നീക്കണം.
 • ഇടയകലം: 25 സെ.മീ. : 15 സെ.മീ. (വിത്തിന്)
 • 30 സെ.മീ : 15 സെ.മീ. (കുറ്റിപ്പയറിന്)
 • 45 : 30 സെ.മീ. (പാതി പടരുന്ന ഇനങ്ങള്‍ക്ക്‌)
 • പടരുന്ന ഇനങ്ങള്‍ 2 : 2 മീ.
 • ഒരു കുഴിയില്‍ രണ്ടു വിത്ത് വീതം മതിയാകും.

വളപ്രയോഗം

 • ജൈവവളം - 20 ടണ്‍ /ഹെക്ടര്‍ , കുമ്മായം -  250 കിലോഗ്രാം./ഹെക്ടര്‍ അല്ലെങ്കില്‍ ഡോളമൈറ്റ്  400 കിലോഗ്രാം./ഹെക്ടര്‍ . ആദ്യ ഉഴവിനൊപ്പംചേര്‍ക്കണം.
 • നൈട്രജന്‍ 20 കിലോഗ്രാം./ഹെക്ടര്‍ .
 • ഫോസ്ഫറസ് - 30 കിലോഗ്രാം./ഹെക്ടര്‍ .
 • പൊട്ടാഷ്‌- 10 കിലോഗ്രാം./ഹെക്ടര്‍ .
 • പകുതി നൈട്രജനും മുഴുവന്‍ ഫോസ്ഫറസും പൊട്ടാഷും അവസാന ഉഴവോടുകൂടി ചേര്‍ക്കണം. ബാക്കിയുള്ള നൈട്രജന്‍ വിത്ത് പാകി 15 - 20 ദിവസം കഴിഞ്ഞു ചേര്‍ത്താല്‍ മതി.

മറ്റു കൃഷിപ്പണികള്‍

 • 15 - 20 ദിവസം കഴിഞ്ഞ് ഇടയിളക്കണം
 • വിത്തിന് വേണ്ടി വളര്‍ത്തുന്ന ഇനങ്ങള്‍ക്ക്‌ പന്തലിടണം.
 • രണ്ടു തവണ (നട്ട് 15 ദിവസം കഴിഞ്ഞും ചെടി പുഷ്പിക്കുന്ന സമയത്തും) നനയ്ക്കുന്നത് പയറിന് നല്ലതാണ്.

സസ്യ സംരക്ഷണം

 • കറുത്ത മുഞ്ഞയെ നിയന്ത്രിക്കാന്‍ ഫ്യുസേറിയം പല്ലിഡോറോസിയം എന്ന കുമിള്‍ 400 ച.മീറ്ററിന് 3 കിലോഗ്രാം എന്ന തോതില്‍ ഉപയോഗിക്കാം.
 • മാലത്തയോണ്‍ (0.05%) തളിച്ചും മുഞ്ഞയെ നിയന്ത്രിക്കാം.
 • കായതുരപ്പന്‍മാരെ നിയന്ത്രിക്കുന്നതിന് കാര്‍ബാറില്‍ (0.2%) തളിക്കാം.
 • സംഭരണവേളയില്‍ വിത്ത്‌ കീടബാധയില്‍ നിന്നും രക്ഷിക്കുന്നതിന് വിത്തില്‍ 1% കടല എണ്ണയോ വെളിച്ചെണ്ണയോ, പുരട്ടി സൂക്ഷിച്ചാല്‍ മതി.
 • നിമാവിരയുടെ ഉപദ്രവം നിയന്ത്രിക്കുന്നതിന് വേപ്പിലയോ കമ്മ്യുണിസ്റ്റ്‌ പച്ചയുടെ ഇലയോ വിത്ത് പാകുന്നതിന് രണ്ടാഴ്ച മുമ്പ്‌ മണ്ണില്‍ ചേര്‍ക്കണം.
 • 1% ബോര്‍ഡോമിശ്രിതം തളിച്ചാല്‍ പയറിനെ കുമിള്‍ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാം.
 • ആന്ത്രാക്നോസ് രോഗത്തില്‍ നിന്നും സംരക്ഷണം നല്‍കാന്‍ വിത്തില്‍ 0.1% കാര്‍ബന്‍ഡാസിം എന്ന മരുന്ന് പുരട്ടുകയോ ചെടികളില്‍ 1% ബോര്‍ഡോമിശ്രിതം തളിക്കുകയോ വേണം.

മുകളിലേക്ക്

Admin Login

പകര്‍പ്പവകാശം ©2019. നിര്‍മ്മിച്ചതും നിലനിര്‍ത്തുന്നതും സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്, കേരള കാര്‍ഷിക സര്‍വ്വകലാശാല