11 December 2024 Information Gateway on Agriculture to Convert "Know How To Do How" മലയാളം
പ്രത്യേക ശുപാര്‍ശകള്‍

ജാതി :

• ജാതിയില്‍ ജല ദൗര്‍ലഭ്യത്തിന്റെ ആദ്യലക്ഷണമായ കായ് ചുങ്ങല്‍/ കായ് വാടിവീഴുക എന്നീ ലക്ഷണങ്ങള്‍ കാണുന്ന ഘട്ടത്തില്‍ ജലസേചനം അത്യന്താപേക്ഷിതമാണ്.

• ജാതിയുടെ ചുവട്ടില്‍ പുതയിടല്‍ നിര്‍ബന്ധമായും അനുവര്‍ത്തിക്കുക.

• സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് (5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) തളിച്ചുകൊടുക്കുന്നത് വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ഒരു പരിധിവരെ സഹായിക്കുന്നു.

• വേനല്‍ക്കാലത്തു ജാതിയില്‍ ഉണ്ടാകുന്ന പ്രധാന രോഗങ്ങള്‍ കായ് കൊഴിച്ചിലും, കൊമ്പുണക്കവും, കരിംപൂപ്പ് രോഗവുമാണ്. അവയ്ക്കായുള്ള സംയോജിത നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ താഴെപ്പറയുന്നവയാണ്.

 രോഗം ബാധിച്ച ഇലകളും കായ്കളും നശിപ്പിക്കുകയും ഉണങ്ങിയ കൊമ്പുകള്‍ വെട്ടിനശിപ്പിക്കുകയും ചെയ്ത്, തോട്ടത്തില്‍ മുഴുവനായും ശുചിത്വം പാലിക്കുക.

 ജാതിയില്‍ കായ്‌ പിടുത്തം കൂട്ടുന്നതിനും, കായ് കൊഴിച്ചില്‍ തടയുന്നതിനും, കുമിള്‍ രോഗബാധ നിയന്ത്രിക്കുന്നതിനും സ്യൂഡോമൊണാസ് ഫ്ലൂറസെന്‍സ് 20 ഗ്രാം 1 ലിറ്റര്‍ വീര്യത്തില്‍ കായ് പിടുത്ത സമയത്ത് തളിച്ചുകൊടുക്കുക.

 20 ഗ്രാം ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയുടെ തെളിയില്‍ 20 ഗ്രാം സ്യൂഡോമൊണാസ് ചേര്‍ത്ത് തളിയ്ക്കുന്നത് കൂടുതല്‍ ഫലപ്രദമാണ്.

 ജലസേചനം അത്യാവശ്യമുള്ള ഒരു വിളയാണ് ജാതി. എന്നാല്‍ വെള്ളം കെട്ടിനിര്‍ത്തിക്കൊണ്ടുള്ള ജലസേചനരീതിക്കു പകരം തടങ്ങളില്‍ നനവുറപ്പാക്കിക്കൊണ്ടുള്ള രീതിയുടെ ലഭ്യമായ ജലം കാര്യക്ഷമമായി ഉപയോഗപ്പെടുത്താനാവും.

 പൊട്ടാഷ് അഭാവമുള്ള മരങ്ങളില്‍ കൃത്യമായി വളപ്രയോഗം നടത്തുക.

 കരിംപൂപ്പ് രോഗങ്ങള്‍ കാണുന്ന ഇലകളില്‍ കഞ്ഞിവെള്ളം തളിക്കുക.

 ചെമ്പു കലര്‍ന്ന കുമിള്‍നാശിനികള്‍ ഉപയോഗിക്കുന്നത് രോഗനിയന്ത്രണത്തിന് ഫലപ്രദമാണ് (ബോര്‍ഡോമിക്സ്ച്ചര്‍)

Admin Login

Copyright © 2019. Developed & Maintained by Centre for E-Learning, Kerala Agricultural University