ബുധന്‍ , ജനുവരി 22, 2025 Information Gateway on Agriculture to Convert "Know How To Do How" ENGLISH
പ്രത്യേക ശുപാര്‍ശകള്‍

പച്ചക്കറികള്‍ :

• വേനല്‍ക്കാല കൃഷിയ്ക്കായി പയര്‍, ചീര, വെള്ളരി, കക്കരി, പടവലം, ചുരയ്ക്ക, പീച്ചില്‍ തുടങ്ങിയ വിളകള്‍ തിരഞ്ഞെടുക്കുക.

• കണിക ജലസേചന രീതി (1.5-2.0 ലിറ്റര്‍ ചെടിയൊന്നിന്), പുതയിടല്‍ തുടങ്ങിയവ അനുവര്‍ത്തിക്കുക.

• വിവിധ പച്ചക്കറി വിളകളില്‍ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളായ വെള്ളീച്ച, മീലിമൂട്ട, ഇലപ്പേന്‍, പച്ചത്തുള്ളന്‍, മുഞ്ഞ (എഫിഡ്) എന്നിവയുടെ ആക്രമണം രൂക്ഷമായി വേനല്‍ക്കാലത്ത് കാണാം. അടുക്കളത്തോട്ടങ്ങളില്‍ ആഴ്ച്ചയിലൊരിക്കല്‍ 2% വേപ്പെണ്ണ എമല്‍ഷന്‍ തളിയ്ക്കാം. മഞ്ഞ കെണി വയ്ക്കുന്നതിലൂടെ മുഞ്ഞ, വെള്ളീച്ച എന്നിവയെ നിയന്ത്രിക്കാനാവും.

• മണ്ടരി ബാധ കാണുകയാണെങ്കില്‍ വെറ്റബിള്‍ സള്‍ഫര്‍ 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിയ്ക്കാം.

Admin Login

പകര്‍പ്പവകാശം ©2019. നിര്‍മ്മിച്ചതും നിലനിര്‍ത്തുന്നതും സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്, കേരള കാര്‍ഷിക സര്‍വ്വകലാശാല