03 January 2025
|
|
|
മലയാളം
|
|
|
|
|
പ്രത്യേക ശുപാര്‍ശകള്‍
നെല്ല് :
ജലലഭ്യത കുറവുള്ള പാടശേഖരങ്ങളില്‍ പാടത്ത് എപ്പോഴും വെള്ളം കെട്ടിനിര്‍ത്തുന്ന ജലസേചനരീതി ഒഴിവാക്കണം. നട്ട് ഒരാഴ്ച്ച കഴിഞ്ഞ് ചിനപ്പ് പൊട്ടിത്തുടങ്ങുന്നതുവരെ വെള്ളം കെട്ടിനിര്‍ത്തുകയും പിന്നീട്, തലനാരിഴ വലിപ്പത്തിലുള്ള ചെറിയ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുമ്പോള്‍ മാത്രം അടുത്ത നന നല്‍കുക എന്ന രീതിയുമാണ് അഭികാമ്യം. എന്നാല്‍ മണ്ണ് വരണ്ട് ഉണങ്ങുവാന്‍ അനുവദിക്കരുത്.
നെല്ലില്‍ കതിര്‍ നിരക്കുന്ന സമയത്തുണ്ടാകുന്ന വരള്‍ച്ച ഉത്പാദനത്തെ കാര്യമായി ബാധിക്കുമെന്നതിനാല്‍ സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് (5 ഗ്രാം/1 ലിറ്റര്‍ വെള്ളം), ബോറോണ്‍ (2.5 – 5.0 മില്ലി / 1 ലിറ്റര്‍ വെള്ളം), സാലിസിലിക് ആസിഡ് (50 മില്ലിഗ്രാം/1 ലിറ്റര്‍ വെള്ളം) എന്നിവയില്‍ ഏതെങ്കിലുമൊന്നു തളിച്ച് കൊടുക്കുന്നത് വരള്‍ച്ചയെ പ്രതിരോധിക്കാന്‍ സഹായകമാണ്.
നെല്ലില്‍ മുഞ്ഞബാധ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വിളക്ക് കെണികള്‍ ഉപയോഗിച്ച് മുഞ്ഞബാധയെക്കുറിച്ച് മുന്‍കൂട്ടി അറിയാം. ഇതുവരെ കൃഷിയിറക്കാത്ത പാടശേഖരങ്ങളില്‍ നടീല്‍ അകലം / വിതയ്ക്കാനുള്ള വിത്തിന്റെ അളവ് കൃത്യമായി പാലിക്കുക. കീടബാധ രൂക്ഷമായാല്‍ മാത്രം ബുപ്രോഫെസിന്‍ (2 മില്ലി/ലിറ്റര്‍ വെള്ളം), ഇമിഡാക്ളോപ്രിഡ് (2.5 മില്ലി/10 ലിറ്റര്‍ വെള്ളം), തൈയാമീതോക്സാം (2 ഗ്രാം/10 ലിറ്റര്‍ വെള്ളം) എന്നിവയിലേതെങ്കിലും തളിക്കാം.
ബാക്ടീരിയല്‍ ഇല കരിച്ചിലിനെയും മറ്റു കുമിള്‍ രോഗങ്ങളെയും ചെറുക്കാനായി 1 ലി. വെള്ളത്തില്‍ 20 ഗ്രാം പച്ച ചാണകം കലക്കി തെളിയെടുത്ത ശേഷം 20 ഗ്രാം സ്യൂഡോമോണാസ് ചേര്‍ത്ത് തളിക്കുന്നത് നല്ലതാണ്. നെല്ലിന്റെ പാലൂറുന്ന സമയത്ത് നെന്മണികളില്‍ നിറവ്യത്യാസം കാണപ്പെടുന്നുവെങ്കില്‍ ട്രൈഫ്ളോക്സിസ്ട്രോബിന്‍ (Trifloxystrobin) 25 ഡബ്ല്യു.ജി + റ്റെബുകോനസോള്‍ (Tebuconazole) 50 ഡബ്ല്യു.ജി 4 ഗ്രാം / 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളില്‍ തളിക്കുക.
|
|
|
|