ബുധന്‍ , ജനുവരി 22, 2025 Information Gateway on Agriculture to Convert "Know How To Do How" ENGLISH
പ്രത്യേക ശുപാര്‍ശകള്‍

തെങ്ങ് :

• തെങ്ങിന്റെ തടങ്ങളില്‍ ചകിരി തൊണ്ട് കമിഴ്ത്തിയടുക്കി പുതയിടുക. കടഭാഗം വെട്ടിനീക്കിയ തെങ്ങിന്‍പട്ടകള്‍ ഉപയോഗിച്ചും പുതയിടാം. തെങ്ങിന്‍തോട്ടങ്ങളിലുള്ള ചപ്പുചവറുകള്‍ കത്തിയ്ക്കാതെ പുതയിടാനായി ഉപയോഗിക്കുക.

• തെങ്ങിന്റെ രണ്ടോ മൂന്നോ അടി പട്ടകള്‍ വെട്ടിമാറ്റുന്നത് നല്ലതാണ്. പട്ടവെട്ടുമ്പോള്‍ 1-1.5 മീറ്റര്‍ കടഭാഗം മരത്തില്‍തന്നെ നിര്‍ത്തേണ്ടതുണ്ട്.

• തെങ്ങിന്‍തടയില്‍ ചുവടുഭാഗത്ത്‌ ഏതാണ്ട് 1 മീറ്റര്‍ ഉയരംവരെ കുമ്മായം പൂശുക.

• തെങ്ങുകള്‍ നനയ്ക്കുവാന്‍ കണിക ജലസേചന രീതി (30-40 ലിറ്റര്‍ / ഒരു ദിവസം തെങ്ങൊന്നിന്) അവലംബിക്കുക.

• വരള്‍ച്ച പ്രതിരോധിക്കാനായി പൊട്ടാസ്യം സള്‍ഫേറ്റ് (5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍) തൈത്തെങ്ങുകളില്‍, രണ്ടാഴ്ച്ച ഇടവേളകളില്‍ തളിച്ചുകൊടുക്കുക.

• വേനല്‍മഴ ലഭിക്കുന്ന മുറയ്ക്ക് തെങ്ങിന്‍തോട്ടങ്ങള്‍ ഉഴുതുമറിച്ച്‌, പയര്‍വിത്ത് വിതച്ച് കൊടുക്കുന്നത് വരള്‍ച്ചയെ പ്രതിരോധിക്കാന്‍ സഹായകമാകും.

• വെള്ളീച്ചകളുടെ രൂക്ഷമായ ആക്രമണം കാണുന്ന തെങ്ങുകള്‍ക്ക് വേപ്പെണ്ണ എമല്‍ഷന്‍ 20 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ തളിച്ചുകൊടുക്കാം.

• കടലോരമേഖലകളില്‍ തെങ്ങോലപ്പുഴുവിന്റെ ആക്രമണം കാണുകയാണെങ്കില്‍ ഗോണിയോസസ് എന്ന പരാദത്തെ 10 എണ്ണം 1 തെങ്ങിന് എന്ന തോതില്‍ പുറത്തുവിടുക.

Admin Login

പകര്‍പ്പവകാശം ©2019. നിര്‍മ്മിച്ചതും നിലനിര്‍ത്തുന്നതും സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്, കേരള കാര്‍ഷിക സര്‍വ്വകലാശാല