ബുധന്‍ , ജനുവരി 22, 2025 Information Gateway on Agriculture to Convert "Know How To Do How" ENGLISH
പ്രത്യേക ശുപാര്‍ശകള്‍

വാഴ :

• വാഴച്ചുവട് കരിയിലയോ മറ്റും ജൈവ വസ്തുക്കളോ, വിള അവശിഷ്ടങ്ങളോ ഉപയോഗിച്ച് പുതയിടുക.

• കണിക ജലസേചന രീതി (12 ലിറ്റര്‍ / ഒരു ദിവസം / വാഴയൊന്നിന്) അവലംബിക്കുക.

• വരള്‍ച്ച പ്രതിരോധിക്കാന്‍ വാഴയിലകളില്‍ പൊട്ടാസ്യം സള്‍ഫേറ്റ് (5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) രണ്ടാഴ്ച്ച ഇടവേളകളില്‍ തളിച്ചുകൊടുക്കാവുന്നതാണ്.

• വേനല്‍ക്കാലത്ത് വാഴയിലയില്‍ ഇലപ്പേനിന്റെയും മണ്ടരിയുടെയും ആക്രമണത്തിനു സാധ്യതയുണ്ട്. എങ്കില്‍ ഇലയുടെ അടിവശത്ത് വീഴത്തക്ക രീതിയില്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിനറല്‍ ഓയില്‍ 25 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിയ്ക്കാം. വെറ്റബിള്‍ സള്‍ഫര്‍ 2 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിയ്ക്കുന്നതും മണ്ടരിയ്ക്കെതിരെ ഫലപ്രദമാണ്.

Admin Login

പകര്‍പ്പവകാശം ©2019. നിര്‍മ്മിച്ചതും നിലനിര്‍ത്തുന്നതും സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്, കേരള കാര്‍ഷിക സര്‍വ്വകലാശാല