ഞായര്‍ , നവംബര്‍ 24, 2024 Information Gateway on Agriculture to Convert "Know How To Do How" English
കൃഷി > കിഴങ്ങുവര്‍ഗ്ഗവിളകള്‍ > വെള്ളക്കാച്ചില്‍

ഇനങ്ങള്‍

ശ്രീശുഭ്ര, ശ്രീപ്രിയ – ഒരു പരിധി വരെ വരള്‍ച്ചയെ അതിജീവിക്കുന്ന ഈ ഇനങ്ങള്‍ 9 മുതല്‍ 10 മാസം കൊണ്ട് മൂപ്പെത്തും.

ശ്രീധന്യ – ഉയരം കുറഞ്ഞ ഒരിനം. നടാനുള്ള കാച്ചില്‍ കുറച്ചുനാള്‍കൊണ്ട് കൂടുതല്‍ എണ്ണം ഉണ്ടാക്കുന്നതിനായി താഴെ പറയുന്ന രീതി അവലംബിക്കാവുന്നതാണ്.

നടീല്‍ രീതി

രോഗകീടബാധ ഇല്ലാത്തതും, ഉദ്ദേശം 1 കി.ഗ്രാം ഭാരമുള്ളതുമായ കാച്ചില്‍ 5 സെ.മീ. കനത്തില്‍ കുറുകെ ഛേദിച്ച് കഷണങ്ങളാക്കുക. ഈ കഷണങ്ങള്‍ മുറിഭാഗം മുകളിലേക്ക് വരത്തക്കവിധം തണലത്ത് ഒരു മണിക്കൂര്‍ നേരം നിരത്തി ഉണക്കുക. അതിനുശേഷം തവാരണയില്‍ നടാവുന്നതാണ്. രണ്ടുമൂന്നാഴ്ച കൊണ്ട് ഇവ മുളക്കാന്‍ തുടങ്ങും. അപ്പോള്‍ പ്രധാന നിലത്തില്‍ ഒരു മീറ്റര്‍ അകലത്തില്‍ എടുത്ത വാരങ്ങളില്‍ 50 സെ.മീ. അകലത്തില്‍ നടാം.

Admin Login

പകര്‍പ്പവകാശം ©2019. നിര്‍മ്മിച്ചതും നിലനിര്‍ത്തുന്നതും സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്, കേരള കാര്‍ഷിക സര്‍വ്വകലാശാല