|
|
കൃഷി >
ഫലവര്‍ഗ്ഗ വിളകള്‍ > കൈതച്ചക്ക
|
|
ജലബാഷ്പ നിബിഡമായ ഉഷ്ണമേഖലപ്രദേശത്തേയ്ക്ക് യോജിച്ച ഒരു
വിളയാണ് കൈതച്ചക്ക. ഉണക്കിനെ ചെറുക്കാനുള്ള കൈതച്ചക്കച്ചെടിയുടെ ശേഷി വളരെ കൂടുതലാണ്.
എങ്കിലും ഏറ്റവും കുറഞ്ഞത് 80 സെ.മീ. മഴയെങ്കിലും വേനല്‍മാസങ്ങളില്‍ ലഭിക്കേണ്ടത് സാമാന്യവിളയ്ക്ക്
ആവശ്യമാണ്. ഇതിന് ഏറ്റവും അനുകൂലമായ മഴയുടെ അളവ് 100 മുതല്‍ 150 സെ.മീ. വരെയാണ്
നീര്‍വാര്‍ച്ചാസൗകര്യമുള്ള ഏതു തരം മണ്ണിലും ഇവ നന്നായി
വളരുമെന്നാണ് കണ്ടിട്ടുള്ളത്. ഏതാനും ദിവസത്തെ വെള്ളക്കെട്ട് പോലും ഈ ചെടികളെ പ്രതികൂലമായി
ബാധിക്കും. മണല്‍കലര്‍ന്ന പശിമ രാശി മണ്ണിലോ ധാരാളം ജൈവാശം ചേര്‍ക്കാമെങ്കില്‍ വെട്ടുകല്‍മണ്ണിലോ
വിജയപ്രദമായി കൈതച്ചക്ക കൃഷി ചെയ്യാം.
കൃഷിക്കാലം
നടീല്‍സമയം മേയ് – ജൂണ്‍ മാസങ്ങളാണ്. കനത്ത മഴയുള്ള സമയത്ത്
നടരുത്. കന്നുകള്‍ , സ്ളിപ്പുകള്‍ , ചക്കയുടെ തലപ്പ് അഥവാ മകുടം എന്നിവയെല്ലാം നടാനുപയോഗിക്കാമെങ്കിലും
കന്നുകള്‍ രണ്ടാം കൊല്ലം തന്നെ കായ്ക്കുമെന്നതിനാല്‍ ഇതാണ് കൂടുതല്‍ നല്ലത്.
|
|
|
|