Responsive image

കെ എ യു കാര്‍ഷിക-സാങ്കേതിക വിവര ജാലകം

ഇ - പഠന കേന്ദ്രം

കേരള കാര്‍ഷിക സര്‍വ്വകലാശാല

Information Gateway on Agriculture to convert "Know How To Do How"

Responsive image

ആമുഖം

Responsive image

കേരള കാര്‍ഷിക സര്‍വ്വകലാശാല
Kerala Agricultural University

കേരളത്തിലെ കാര്‍ഷിക വിദ്യാഭ്യാസ ചരിത്രത്തിന്റെ തുടക്കം 1896 ല്‍ ഏതാനും ചെറുപ്പക്കാരെ ശാസ്ത്രീയ കൃഷി പരിശീലിപ്പിക്കുന്നതിനായി തിരുവനന്തപുരം ജില്ലയിലെ കരമന ഡെമോണ്‍സ്ട്രേഷന്‍ ഫാമില്‍ (ഇപ്പോള്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലെ ഇന്റഗ്രേറ്റഡ്‌ ഫാമിംഗ്‌ സിസ്റ്റംസ്‌ റിസര്‍ച്ച്‌ സ്‌റ്റേഷന്‍) ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ പരിശീലന പരിപാടിയിലൂടെയാണ്‌. 1922-ല്‍ എറണാകുളം ജില്ലയിലെ ആലുവയില്‍ ഒരു അഗ്രികള്‍ച്ചറല്‍ മിഡില്‍ സ്‌കൂള്‍ ആരംഭിച്ചതോടെ സംസ്ഥാനത്തെ മിഡില്‍ സ്‌കൂള്‍ ക്ലാസുകളില്‍ കൃഷി ഒരു ഐച്ഛിക വിഷയമായി അവതരിപ്പിക്കപ്പെട്ടു. ഈ സ്കൂളിന്റെ ജനപ്രീതിയും പ്രചാരവും 1928-ല്‍ കൊട്ടാരക്കരയിലും 1931-ല്‍ കോന്നിയിലും സമാനമായ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ കാരണമായി.

പിന്നീട്‌ 1953-ല്‍ കേരളത്തില്‍ ഇന്റര്‍മീഡിയറ്റ്‌ കോഴ്സിന് കൃഷി ഒരു ഐച്ഛിക വിഷയമായി നടപ്പിലാക്കുകയുണ്ടായി. തുടര്‍ന്ന്‌ 1955-ല്‍ മൃഗ ശാസ്ത്രരംഗത്തെ ഉന്നത പഠനത്തിനായി പഴയ തിരുവിതാംകൂര്‍-കൊച്ചി സര്‍ക്കാര്‍, തിരുവനന്തപുരം വെള്ളായണിയിൽ കാര്‍ഷിക കോളേജും ഗവേഷണ സ്ഥാപനവും, തൃശ്ശൂര്‍ മണ്ണുത്തിയില്‍ വെറ്റിനറി & മൃഗശാസ്ത്ര കോളേജും ആരംഭിച്ചു. കൃഷി വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേരിട്ടുള്ള ഭരണ നിയ്രന്തണത്തിലായിരുന്ന ഈ സ്ഥാപനങ്ങളെ 1956-ല്‍ കേരള സംസ്ഥാനം രൂപീകരിച്ചതോടെ കേരള സര്‍വ്വകലാശാലയുമായി ബന്ധിപ്പിച്ചു. ബിരുദാനന്തര ബിരുദങ്ങളായ എം.എസ്സി. (അഗ്രി), എം.വി.എസ്‌.സി എന്നീ കോഴ്സ്സുകള്‍ യഥാക്രമം 1961, 1962 വര്‍ഷങ്ങളിലും ഗവേഷണ ബിരുദം (പി.എച്ച്‌.ഡി.) 1965 ലും ആരംഭിച്ചു.

യൂണിവേഴ്സിറ്റി ഗ്രാന്റ്‌ കമ്മീഷന്‍ ചെയര്‍മാനായിരുന്ന ഡോ. ഡി.എസ്‌. കോത്താരിയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ ദേശീയ വിദ്യാഭ്യാസ കമ്മീഷന്റെ (1964-66) ശുപാര്‍ശ പ്രകാരം ഓരോ സംസ്ഥാനത്തും ഒരു കാര്‍ഷിക സര്‍വ്വകലാശാല എന്ന നയം നടപ്പിലാക്കുന്നതിന് തീരുമാനിക്കുകയുണ്ടായി. രാജ്യത്തെ കാര്‍ഷിക വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ആവശ്യമായ പ്രചോദനം നല്‍കുന്നതിനായി ദേശീയ കാര്‍ഷിക ഗവേഷണ സംവിധാനത്തിന്റെ അവിഭാജ്യ ഭാഗമായാണ് സംസ്ഥാന കാര്‍ഷിക സര്‍വ്വകലാശാലകള്‍ (എസ്‌.എ.യു.) സ്ഥാപിതമായത്‌. തല്‍ഫലമായി 1971-ലെ ആക്റ്റ്‌ 33 പ്രകാരം 1971 ഫ്രെബുവരി 24-ന് കേരള കാര്‍ഷിക സര്‍വ്വകലാശാല (കെ.എ.യു.) സ്ഥാപിതമാകുകയും 1972 ഫ്രെബുവരി 1-ന് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

1971-ലെ കെ.എ.യു. നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസൃതമായി, വെള്ളായണിയിലെ അഗ്രികള്‍ച്ചറ൪ കോളേജ്‌ ആന്‍ഡ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റൂട്ട്‌, കോളേജ്‌ ഓഫ്‌ വെറ്ററിനറി ആന്‍ഡ്‌ അനിമല്‍ സയന്‍സസ്‌, മണ്ണുത്തി എന്നിവ കേരള കാര്‍ഷിക സര്‍വൃകലാശാലയുടെ കീഴിലേയ്ക്ക്‌ മാറി. കൂടാതെ, വിവിധ വിളകള്‍, മൃഗങ്ങള്‍, പക്ഷികള്‍ മുതലായവയെക്കുറിച്ചുള്ള ഗവേഷണ-വിജ്ഞാന വ്യാപന പരിപാടികള്‍ ഏറ്റെടുക്കുന്നതിനായി ഇരുപത്തിയൊന്ന്‌ കാര്‍ഷിക, മൃഗസംരക്ഷണ ഗവേഷണ ക്രേന്ദങ്ങളും കെ.എ.യു - വിലേക്ക്‌ കൈമാറ്റം ചെയ്യപ്പെട്ടു.

2011-ല്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയെ കേരള വെറ്ററിനറി ആന്‍ഡ്‌ അനിമൽ സയന്‍സസ്‌ യൂണിവേഴ്സിറ്റി (കെ.വി.എ.എസ്‌.യു.), കേരള യൂണിവേഴ്സിറ്റി ഓഫ്‌ ഫിഷറീസ്‌ ആന്‍ഡ്‌ ഓഷ്യന്‍ സ്റ്റഡീസ്‌ (കെ.യു.എഫ്.ഒ.എസ്.‌), കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി (കെ.എ.യു) എന്നിങ്ങനെ വിഭജിച്ചു.

നിലവില്‍ സര്‍വ്വകലാശാലയ്ക്ക്‌ അഗ്രികള്‍ച്ചര്‍, അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ്‌, ഫോറസ്ട്രി എന്നീ വിഭാഗങ്ങളിലായി എട്ട്‌ കോളേജുകള്‍ (നാല് അഗ്രികള്‍ച്ചര്‍, ഒരു അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ്‌, ഒരു ഫോറസ്ട്രി, ഒരു കോ-ഓപ്പറേഷന്‍ ബാങ്കിംഗ്‌, ഒരു ക്ലൈമറ്റ്‌ ചേഞ്ച്‌ ആന്‍ഡ്‌ എന്‍വിയോണ്‍മെന്റല്‍ സ്റ്റഡീസ്‌), ആറു പ്രാദേശിക കാര്‍ഷിക ഗവേഷണ ക്രേന്ദങ്ങള്‍, എട്ട് കൃഷി വിജ്ഞാന ക്രേന്ദങ്ങള്‍ 15 ഗവേഷണ സ്റ്റേഷനുകള്‍,16 ഗവേഷണ-വിജ്ഞാന വ്യാപന യൂണിറ്റുകള്‍ എന്നീ സ്ഥാപനങ്ങള്‍ ഉണ്ട്‌. കൂടാതെ, ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചറല്‍ സയന്‍സസ്‌ വാഗ്ദാനം ചെയുന്ന ഒരു ഇന്‍സ്റ്റിറ്റൂട്ട്‌ ഓഫ്‌ അഗ്രികള്‍ച്ചറല്‍ ടെക്നോളജിയും കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

Responsive image

ഇ-പഠന കേന്ദ്രം
Center For e-Learning

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ 2010-2011-ല്‍ രാഷ്ട്രിയ-കൃഷി വികാസ്‌ യോജന പ്രൊജെക്റ്റിന്‍റെ ഭാഗമായി വിവരസാങ്കേതിക വിദ്യയുടെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനമാണ്‌ കാര്‍ഷിക ഇ-പഠന കേന്ദ്രം അഥവാ സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്‌(CeL). കാര്‍ഷിക ഗവേഷണം, വിജ്ഞാന വ്യാപനം, സാങ്കേതിക വിദ്യകളുടെ പ്രബോധനം എന്നീ മേഖലകളുടെ ശാക്തീകരണത്തിനായി ഈ സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നു. കൃഷിക്കാര്‍, വിജ്ഞാന വ്യാപന പ്രവര്‍ത്തകര്‍, ഗവേഷകര്‍, സര്‍ക്കാരിതര സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ മുതലായവര്‍ക്ക്‌ കൃഷി, മൃഗസംരക്ഷണം, മത്സ്യകൃഷി തുടങ്ങിയ മേഖലകളിലെ അറിവുകള്‍ അതിവേഗം തക്കസമയത്ത്‌ ലഭ്യമാക്കുക എന്നതാണ്‌ കാര്‍ഷിക ഇ-പഠന കേന്ദ്രത്തിന്റെ ലക്ഷ്യം.

കാര്‍ഷികോപാധികളുടെ ലഭ്യത, കൃഷിമുറകള്‍, വിളസംരക്ഷണം, കാലാവസ്ഥാ സൂചന, യന്ത്രവല്‍ക്കരണം, ഉല്‍പ്പന്ന സംസ്കരണം, വിപണനം, കാര്‍ഷിക സംരംഭങ്ങള്‍ എന്നിവയെക്കുറിച്ച്‌ പ്രസക്തമായ അറിവുകള്‍ അനായാസവും രസകരവുമായ തരത്തില്‍ ലഭ്യമാക്കാനുള്ള നൂതന സംരംഭമാണിത്‌. കാര്‍ഷിക വിജ്ഞാനവും സാങ്കേതിക വിദൃകളും 'അതിവേഗം വിരല്‍ത്തുമ്പില്‍' ലഭ്യമാക്കുക എന്ന ആശയത്തോടെയാണ്‌ സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്‌ പ്രവര്‍ത്തിക്കുന്നത്‌.

കൃഷി സാങ്കേതിക വെബ്സൈറ്റ്‌
KAU Agri-infotech Portal (www.celkau.in)

കര്‍ഷകര്‍, വിജ്ഞാന വ്യാപന പ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി കൃഷിയെ അറിയാന്‍ ആഗ്രഹിക്കുന്ന ഏവര്‍ക്കും ലളിതമായി ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെ ഉപയോഗിക്കാവുന്ന കൃഷി സാങ്കേതിക വെബ്സൈറ്റ്‌ ആണ്‌ KAU Agri-infotech Portal കാര്‍ഷിക വിദ്യാഭ്യാസത്തിനും വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കും വിവര ശേഖരണങ്ങള്‍ക്കുമായി കാര്യക്ഷമമായ സോഫ്റ്റ്‌ വെയറുകള്‍ ഈ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാലയും മറ്റു കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളും വികസിപ്പിച്ചെടുത്ത സാങ്കേതിക അറിവുകള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുക എന്നതാണ്‌ ഈ വെബ്സൈറ്റ്‌ ലക്ഷ്യമിടുന്നത്‌. വിവിധ വിഭാഗങ്ങളായി തരം തിരിച്ച 150-ഓളം വിളകളുടെ പരിപാലനം, മൃഗസംരക്ഷണം, മത്സ്യകൃഷി, കൃഷി ഉപാധികളും സേവനങ്ങളും, വിള സംരക്ഷണ സഹായി,വിത്തിന്റെ തോതും നടീല്‍ അകലവും, വളം നിര്‍ണ്ണയ സഹായി, കൃഷി കലണ്ടര്‍, കാര്‍ഷിക യന്ത്രവല്ലരണം, കൃഷി സംരഭങ്ങള്‍ ,ഇ-ഡിഡ്‌, കാര്‍ഷിക സൈബര്‍ വിഭവങ്ങള്‍, കാലാവസ്ഥ, ജില്ലാതല കാലാവസ്ഥ നിര്‍ദേശങ്ങള്‍, പ്രതിവാര വിള പരിപാലന രീതികള്‍, കമ്പോള നിലവാരം, പ്രളയാനന്തര നിര്‍ദേശങ്ങളും വരള്‍ച്ച പ്രതിരോധവും,ലൈബ്രറി തുടങ്ങി ഒട്ടനവധി അറിവുകള്‍ ഈ പോര്‍ട്ടലില്‍ ലഭ്യമാണ്‌.