ഉരുളക്കിഴങ്ങ്‌ (Solanum tuberosum)

കറുത്ത കാങ്കര്‍(Rhizoctonia solani)

ലക്ഷണങ്ങള്‍

  • കിഴങ്ങ്, മുളകൾ, തണ്ടുകൾ, സ്റ്റോളനുകള്‍ എന്നിവയുൾപ്പെടെ ഉരുളക്കിഴങ്ങ് ചെടിയുടെ വിവിധ ഭാഗങ്ങളെ ഈ രോഗം ബാധിക്കുന്നു.
  • കിഴങ്ങിന്റെ പ്രതലത്തില്‍ കാണപ്പെടുന്ന കറുത്തതോ തവിട്ടു നിറത്തിലോ ഉള്ള പൊടികളും പാടുകളാണ് പ്രധാന രോഗ ലക്ഷണങ്ങള്‍
  • ഇവ കിഴങ്ങിനോട് ചേർന്ന് നിൽക്കുന്നതിനാൽ കഴുകി കളയാന്‍ പ്രയാസമാണ്.
  • മറ്റു ലക്ഷണങ്ങളിൽ തൊലിയിലെ വിള്ളലുകൾ, കുഴിഞ്ഞതു പോലുള്ള പാടുകള്‍, തണ്ട് നശിച് പോകല്‍, കിഴങ്ങിന്റെ ആകൃതിയിലുള്ള മാറ്റങ്ങള്‍ എന്നിവ ഉൾപ്പെടുന്നു.
  • മുകളങ്ങളിലെ ക്ഷതം ഈ രോഗത്തിൽ ഒരു സാധാരണ കാഴ്ചയാണ്. സംഭരണ സമയത്തും നടീൽ സമയത്തും കലകളിലെ നിറവ്യത്യാസമായി ഇത് കാണാൻ സാധിക്കും.
  • രൂക്ഷമായ രോഗബാധയുള്ള മുളകൾ മണ്ണിൽ നിന്ന് പുറത്തു വരാതിരിക്കാം
  • മുകുളങ്ങളിൽ വൃണങ്ങൾ വികസിച്ചേക്കാം. ഇത് തണ്ട- അറ്റുപോകാൻ കാരണമാകുന്നു. മുകളിലേക്ക് ചുരുളുകയും ചെയ്യുന്നു.
  • പലപ്പോഴും, ചെറിയ പച്ചയോ ചുവപ്പോ കലർന്ന കിഴങ്ങുകള്‍ മണ്ണിനു മുകളില്‍ രൂപം കൊള്ളുന്നു.
  • രോഗബാധ വേരുകളിലേക്കും സ്റ്റോളണുകളിലേക്കും വ്യാപിക്കുന്നത് കിഴങ്ങിന്റെ പുറം ഭാഗം അഴുകുന്നതിലേക്ക് നയിക്കുന്നു.
  • രോഗബാധിതമായ വേരുകൾ പിന്നീട് അടര്‍ന്നു വീഴുന്നു
  • രോഗബാധിതമായ സ്റ്റോളണുകൾ രൂപമാറ്റം സംഭവിച്ച കിഴങ്ങുകൾ ഉത്പാദിപ്പിക്കുന്നു.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • പരിചരണം നടത്തിയ വിത്തുകള്‍ 2-3 കൃഷിക്കാലത്ത് തുടർച്ചയായി ഉപയോഗിക്കുന്നത് രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
  • രോഗം പെരുകുന്നത് തടയാന്‍ ചോളം അല്ലെങ്കിൽ 'ഡയാഞ്ച' ഉപയോഗിച്ച് വിള പരിക്രമണം നടത്തുക
  • രോഗബാധയില്ലാത്തതും ആരോഗ്യമുള്ളതുമായ കിഴങ്ങുകൾ നടുന്നത് രോഗബാധ കുറയ്ക്കുന്നതിന് ഗുണകരമാണെന്ന് തെളിയിക്കുന്നു.
  • ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ എന്നിവ ഉപയോഗിച്ച് രണ്ടോ നാലോ വർഷത്തേക്ക് വിള പരിക്രമണം ചെയ്യുക.
  • മണ്ണിലെ ജൈവാംശത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നത് സൂക്ഷ്മാണുക്കളുടെ പ്രവർത്തനം വർധിപ്പിച്ച് കുമിളുകളുടെ സാന്ത്രത കുറയ്ക്കുന്നു.
  • രോഗനിയന്ത്രണത്തിന് വിള അവശിഷ്ടങ്ങൾ ശരിയായ രീതിയിൽ നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്.
  • രോഗനിയന്ത്രണത്തിന് രാസവളങ്ങളുടെ സൂക്ഷ്മമായ ഉപയോഗം ശുപാർശ ചെയ്യുന്നു.
  • നല്ല നീര്‍വാര്‍ച്ച സൗകര്യം, കുറഞ്ഞ നടീൽ ആഴം, കള നിർമ്മാർജ്ജന രീതികൾ എന്നിവ നടപ്പിലാക്കുന്നത് രോഗം കുറയ്ക്കുന്നതിന് സഹായിക്കുന്നു.
  • ട്രൈക്കോഡെർമ വിരിഡേ അല്ലെങ്കിൽ സ്യൂഡോമോണസ് ഫ്ലൂറസെൻസ് (ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം ) ഉപയോഗിച്ചുള്ള വിത്തുപചരണം ചെയ്യുക
  • തൈകൾ ട്രൈക്കോഡെർമ വിരിഡേ / സ്യൂഡോമോണസ് ഫ്ലൂറസെൻസിലോ (ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം) മുക്കി നടുക .
  • ട്രൈക്കോഡെർമ വിരിഡേ അല്ലെങ്കിൽ സ്യൂഡോമോണസ് ഫ്ലൂറസെൻസ് എന്നിവയ്ക്കൊപ്പം വേപ്പിന്‍ പിണ്ണാക്കും ജൈവവളവും മണ്ണില്‍ ചേര്‍ക്കുന്നത് രോഗബാധ കുറയ്ക്കുന്നു.

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Carbendazim 50 WP Bavistin, Benfil, Bengard, Benlate, Benmain, Bensaan, Carben, Carziim50, Dhanustin, Dhanustin 50 WP, Fungiguard, Gancarzin50, Glizim, Mintho, Tagstin, Tiara, Zoom Green 2 g 20 g 400 g 1000 g Seedling treatment
2 Copper oxychloride 50 WP Bensaan, Blitox, Blue copper, Bluetrox, Copter, Cupramar, Cuprina, Dhanucop, Fytolan, Fytox, Fytran, Fytolan, Hilcopper, Killex copper, Maincop Dhanucop, Star cop, Tagcop, Trucop Blue 2 g 20 g 400 g 1000 g Soil Drenching
3 Copper hydroxide 77 WP HiDice, Kocide 101 Blue 1 g 10 g 200 g 500 g Soil Drenching
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic