ഉരുളക്കിഴങ്ങ്‌ (Solanum tuberosum)

ചുണങ്ങു രോഗം (Streptomyces scabies, S. griseus, S. aureofaciens, and S. falveolus)

ലക്ഷണങ്ങള്‍

  • രോഗാണുക്കള്‍ ലെൻ്റിസെലുകളിലൂടെയോ(തൊലിയിലെ സുഷിരങ്ങള്‍) മുറിവുകളിലൂടെയോ പ്രവേശിച്ച് വളരുന്ന കിഴങ്ങുകളെയാണ് പ്രധാനമായും ബാധിക്കുന്നത്.
  • രോഗത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ കിഴങ്ങിൻ്റെ ഉപരിതലത്തിൽ ചുവന്ന-തവിട്ട് പാടുകളായി കാണപ്പെടുന്നു. ഇത് കിഴങ്ങുകൾ വളരുമ്പോൾ വികസിക്കുന്നു കട്ടിയുള്ള കരിഞ്ഞ പാടുകളായി മാറുന്നു.
  • ചുണങ്ങു ലക്ഷണങ്ങൾ പ്രധാനമായും കിഴങ്ങിലാണ് കാണപ്പെടുന്നത്, അവയെ ആഴം കുറഞ്ഞ പാടുകളും ആഴത്തിലുള്ളതുമായ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
  • ആഴം കുറഞ്ഞ ചുണങ്ങ്, തൊലിയില്‍ ചൊറിച്ചിലിന് സാദൃശ്യമുള്ള പാടുകളായി കാണപ്പെടുന്നു, ചിലപ്പോൾ കിഴങ്ങിന്റെ തൊലിക്ക് താഴെയോ ഉപരിതലത്തിലോ പരുക്കൻ പാടുകളായും കാണപ്പെടുന്നു. രൂപത്തിലും വലിപ്പത്തിലും നിറത്തിലും വ്യത്യസ്തമായ രോഗാണുക്കളുടെ ആക്രമണം മൂലം എപിഡെർമിസ് കോശങ്ങള്‍ അസാധാരണമായ വ്യാപിക്കുന്നത്തിൻ്റെ ഫലമായാണ് ഉരുളകിഴങ്ങില്‍ ചുണങ്ങു രോഗം ഉണ്ടാകുന്നത്.
  • 3-4 മില്ലീമീറ്ററോളം ആഴമുള്ള ഇരുണ്ട തവിട്ട് അല്ലെങ്കിൽ കറുപ്പ് നിറത്തിലുള്ള കുഴികള്‍ കാണപ്പെടുന്നു. ഇവ ഉരുളക്കിഴങ്ങിന്റെ തൊലി മുഴുവനാകെ വ്യാപിച്ചേക്കാം.
  • ബാധിച്ച കിഴങ്ങുകള്‍ പരുക്കനാകുകയും വിണ്ടുകീറിയതുമായ തൊലിയില്‍ ചുണങ്ങു പോലെയുള്ള പാടുകൾ കാണിക്കുന്നു, അതേസമയം രൂക്ഷമായ രോഗബാധയുള്ള ഉരുളക്കിഴങ്ങ് തൊലികൾ പരുക്കൻ കറുത്ത തടിപ്പുകള്‍ കാണിക്കുന്നു.
  • വേരുകളിലും സ്റ്റോളണുകളിലും ഇരുണ്ട തവിട്ട് നിറത്തിലുള്ള മുറിവുകൾ ഉണ്ടാകുന്നതിനും കാരണമായേക്കാം.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • രോഗബാധയില്ലാത്ത വിത്ത് കിഴങ്ങുകള്‍ നടാന്‍ വേണ്ടി ഉപയോഗിക്കുക.
  • കിഴങ്ങ് രൂപപ്പെട്ടു വരുന്ന സമയത്ത് രോഗം തടയുന്നതിന് വരമ്പുകളിലെ ഈര്‍പ്പം ഏതാനും നിര്‍ത്തുക.
  • ഉരുളക്കിഴങ്ങ് കൃഷി ചെയ്ത ശേഷം, രോഗം പടരുന്നത് തടയാൻ ഗോതമ്പ്, കടല, ഓട്സ്, ബാർലി, ലുപിൻ, സോയാബീൻ, സോർഗം, ബജ്റ തുടങ്ങിയ വിളകൾകൊണ്ട് വിളപരിക്രമണം ചെയ്യുക.
  • ഉരുളക്കിഴങ്ങ് നടുന്നതിന് മുമ്പ്, പയർവർഗ്ഗങ്ങൾ വളർത്തുക, പച്ചിലവളം ഉപയോഗിക്കുക.
  • പച്ചിലവളം ഉപയോഗിക്കുന്ന വഴി ചുണങ്ങു ഉണ്ടാക്കുന്ന ബാക്ടീരിയകൾക്കെതിരെ പോരാടുന്ന ബാക്ടീരിയകളുടെ പ്രവർത്തനം വർധിക്കുന്നു.
  • ഉരുളക്കിഴങ്ങിൻ്റെ ചുണങ്ങു നിയന്ത്രിക്കാൻ, കിഴങ്ങ് രൂപം കൊള്ളുന്നത് മുതൽ അവ പൂർണ്ണമായി വളരുന്നതുവരെ എല്ലാ ആഴ്ചയും പതിവായി നനയ്ക്കുക.
  • എല്ലാ ആക്റ്റിനോമൈസെറ്റുകളും PCNB (പെന്റ-ക്ലോറോ-നൈട്രോ-ബെൻസീൻ) എന്ന രാസവസ്തു പറ്റിയാല്‍ നശിച്ചു പോകുന്നതിനാല്‍, ബ്രാസിക്കോൾ 20-30 കിലോഗ്രാം മണ്ണിൽ പ്രയോഗിക്കുന്നത് വളരെ ഫലപ്രദമാണ്.

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Streptocycline 0.5 ml 5 ml 100 ml 250 ml
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic