ഉരുളക്കിഴങ്ങ്‌ (Solanum tuberosum)

വേര് ബന്ധക നിമാവിര (Meloidogynae arenaria and M. incognita)

ലക്ഷണങ്ങള്‍

  • കിഴങ്ങിന്റെ വേരുകളില്‍ ചെറിയ മുഴകള്‍ രൂപപ്പെടുന്നു
  • നിമാവിരകളുടെ രൂക്ഷമായ ആക്രമണം ഉള്ള ചെടികള്‍ മുരടിക്കുകയും പെട്ടെന്ന് മൂപ്പെത്തുകയും ചെയ്യുന്നു.
  • കിഴങ്ങുകളുടെ എണ്ണവും വലുപ്പവും കുറയുന്നത് വിളവിനെ ബാധിക്കുനൂ
  • കിഴങ്ങുകളില്‍ വ്രണങ്ങള്‍ കാണപ്പെടുന്നു

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • രോഗമുക്തമായ നടീല്‍വസ്തുക്കള്‍ തിരഞ്ഞെടുക്കുക
  • വേപ്പിന്‍കുരു സത്ത് 40 മി.ല്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക അല്ലെങ്കില്‍ വേപ്പിന്‍പിണ്ണാക്ക് ഒരു ഏക്കറിന് 80 കി.ഗ്രാം എന്ന തോതില്‍ നടുന്ന സമയത്ത് ചേര്‍ത്തു കൊടുക്കുക