ഉരുളക്കിഴങ്ങ്‌ (Solanum tuberosum)

വൈകിയുളള കരിച്ചില്‍ രോഗം (ലേറ്റ് ബ്ലൈറ്റ്)(Phytophthora infestans)

ലക്ഷണങ്ങള്‍

  • രോഗം ഇലകൾ, കാണ്ഡം, തണ്ട് എന്നിവയെ ദോഷകരമായി ബാധിക്കുന്നു.
  • ഇലകളിൽ ചെറിയ ഇളം പച്ച പാടുകളാണ് പ്രാരംഭ ലക്ഷണങ്ങള്‍ , ഇത് പ്രധാനമായും ഇലകളുടെ അഗ്രങ്ങളിൽ നിന്നോ അരികുകളിൽ നിന്നോ നനഞ്ഞ പാടുകളായി മാറുന്നു .
  • ഇലകളുടെ അടിഭാഗത്ത് ഒരു വെളുത്ത പൂപ്പൽ രൂപം കൊള്ളുന്നു.
  • രോഗം ബാധിച്ച ഇലകൾ ചൂടുവെള്ളം കൊണ്ട് പൊള്ളിയപോലെ ചുളിവുകൾ കാണുകയും ഒടുവിൽ ദ്രവിച്ച് ഉണങ്ങുകയും ചെയ്യും. ഉണങ്ങിയ ഇലകൾ തവിട്ട് അല്ലെങ്കിൽ കറുപ്പ് ആയി മാറുന്നു.
  • വരണ്ട കാലാവസ്ഥയിൽ, ഇലകളിലെ നനഞ്ഞ ഭാഗങ്ങൾ തവിട്ടുനിറമാവുകയും നശിച്ച് പോകുകയും ചെയ്യുന്നു.
  • ഗുരുതരമായ രോഗബാധയുള്ള എല്ലാ ഇലകളും ചീഞ്ഞഴുകുന്നതിനും, ഉണങ്ങിവീഴുന്നതിനും, കാണ്ഡം ഉണങ്ങുന്നതിനും, ഇടയാക്കുന്നു.
  • കിഴങ്ങുകൾക്ക് ചുവപ്പ് കലർന്ന തവിട്ട് നിറവും ആഴം കുറഞ്ഞതുമായ ചീഞ്ഞ പാടുകൾ കാണാം. രോഗം ബാധിച്ച കിഴങ്ങിൻ്റെ ഉൾഭാഗം ഒരു പഞ്ചസാര ഉരുക്കിയതുപോലെ പോലെ കാണപ്പെടുന്നു.
  • ഈ രോഗം ചെടിയിൽ വളരെ വേഗത്തിൽ പടരുന്നു. നിയന്ത്രിക്കാതിരുന്നാല്‍ ബാധിച്ച ചെടികൾ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ നശിച്ച് പോകും.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • വിത്തിന് വേണ്ടി സംഭരിക്കുന്ന ഉരുളക്കിഴങ്ങ് ശ്രദ്ധാപൂർവ്വം പരിശോധിക്കുക.
  • കരിച്ചില്‍ ബാധിച്ച കിഴങ്ങുകൾ നീക്കം ചെയ്യുക .
  • പുത്രികാ കിഴങ്ങുകള്‍ നടുമ്പോള്‍ ഉയരത്തിൽ വരമ്പുകൾ നിർമ്മിക്കുക വഴി അണു ബാധയുണ്ടാകാനുള്ള സാധ്യത കുറയ്ക്കുക.
  • രോഗം പടരാൻ സാധ്യതയുള്ള ചെടികളുടെ അവശിഷ്ടങ്ങളും മറ്റ് ചെടികളും നീക്കം ചെയ്യുക.
  • കാലാവസ്ഥാ സാഹചര്യങ്ങൾ (താപനില 10-20°C, ഈർപ്പം > 80%) രോഗം പടരാൻ അനുകൂലമായാല്‍ ഉടനടി നനവ് നിർത്തുക. ആവശ്യമെങ്കിൽ മാത്രം ചെറുതായി നനക്കുക .
  • വിളയുടെ 75% ഇലകളും രോഗം ബാധിച്ചാൽ, തണ്ടുകൾ വെട്ടി മാറ്റി ആഴത്തിൽ കുഴിച്ചിടുക. തണ്ടുകൾ നീക്കം ചെയ്തതിന് 2-3 ആഴ്ചയ്ക്ക് ശേഷം മാത്രം കിഴങ്ങ് മണ്ണില്‍ നിന്ന്‍ പറിച്ചെടുക്കുക
  • വേഗത്തിൽ വളരുന്ന ഉരുളക്കിഴങ്ങ് ഇനങ്ങൾ തിരഞ്ഞെടുക്കുക.
  • കുഫ്രി നവീൻ, കുഫ്രി ഖാസിഗാരോ, കുഫ്രി ജീവൻ, കുഫ്രി അലങ്കാര്, കുഫ്രി ബാദ്ഷാ, കുഫ്രി മുത്തു, സ്വർണ, തുടങ്ങിയ രോഗത്തെ പ്രതിരോധിക്കുന്ന ഉരുളക്കിഴങ്ങ് ഇനങ്ങൾ നടുക.
  • വളങ്ങൾ ശ്രദ്ധയോടെ പ്രയോഗിക്കുക .
  • മണ്ണിൽ വെള്ളം കയറുന്നത് ഒഴിവാക്കുക.

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Copper oxychloride 50 WP Bensaan, Blitox, Blue copper, Bluetrox, Copter, Cupramar, Cuprina, Dhanucop, Fytolan, Fytox, Fytran, Fytolan, Hilcopper, Killex copper, Maincop Dhanucop, Star cop, Tagcop, Trucop Blue 2 g 20 g 400 g 1000 g
2 Mancozeb 75 WP Devidayal M-45, Dhanuka M 45, Dhanuka M-45, Dithane, Dithane M-45, Hilthane, Hindustan M 45, Indofil M 45, Izeb M-45 Manzate, Luzen-45, Macoban, Macoban M-45, Mancosaan, Mancosaan M-45, Maneb Manzane, M-Guard, Savour M 45, Tata M-45 Eurofil-NT, Uthane M-45, Veera, Zinthane Green 3 g 30 g 600 g 1500 g
3 Potassium phosphonate 40 SC Akomin Green 4 ml 40 ml 800 ml 2000 ml Drench and spray
4 Fosetyl-Al 80 WP Aliette Green 2 gm/L 20 g 400 g 1000 g Drench and spray
5 Copper hydroxide 77 WP HiDice, Kocide 101 Blue 1 g 10 g 200 g 500 g
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic