ഉരുളക്കിഴങ്ങ്‌ (Solanum tuberosum)

ഉരുളക്കിഴങ്ങിലെ വൃണം(Synchytrium endobioticum)

ലക്ഷണങ്ങള്‍

  • വേരുകൾ ഒഴികെ മറ്റു ഭാഗങ്ങളില്‍ കിഴങ്ങുകൾ, സ്റ്റോളന്‍ , തണ്ടിൻ്റെ അടിഭാഗം എന്നിവയിൽ കോളിഫ്ലവർ പോലെയുള്ള വൃണങ്ങള്‍ ഈ രോഗത്തിന്റെ ലക്ഷണമാണ്.
  • നനവുള്ള കാലാവസ്ഥയില്‍ തണ്ടുകളിലും ഇലകളിലും പച്ചകലർന്ന മഞ്ഞ നിറമുള്ള ഉയര്‍ന്ന പാടുകള്‍ കാണാം.
  • ഈ വൃണങ്ങള്‍ സാധാരണയായി മൃദുവും ഗോളാകൃതിയിലുമാണ് കാണപ്പെടുന്നത്.
  • ഉരുളക്കിഴങ്ങിന്റെ നിറത്തില്‍ തന്നെയാണ് വൃണങ്ങള്‍ കാണപ്പെടുന്നത്.
  • സൂര്യപ്രകാശം ഏൽക്കുന്നത് വൃണങ്ങളുടെ നിറവ്യത്യാസത്തിന് കാരണമായേക്കാം, അവ പച്ചയായി മാറുന്നു.
  • രോഗം രൂക്ഷമാകുമ്പോള്‍ കിഴങ്ങില്‍ മുഴുവനും വൃണങ്ങള്‍ രൂപപ്പെടുന്നു.
  • കാലക്രമേണ, മുഴകൾ തവിട്ട് അല്ലെങ്കിൽ കറുപ്പ് നിറത്തിലേക്ക് മാറുകയും ചെയ്യും.
  • മറ്റു സൂക്ഷ്മാണുക്കളുടെ ആക്രമണം മൂലം വൃണങ്ങൾ അഴുകാൻ സാധ്യതയുണ്ട്

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • വൃണം ബാധിച്ച കിഴങ്ങുകള്‍ വിത്തായി ഉപയോഗിക്കുന്നതാണ് രോഗവ്യാപനത്തിൻ്റെ പ്രധാന കാരണം.
  • കൂടാതെ, വൃണം ബാധിച്ച മണ്ണിൽ വളരുന്ന രോഗ പ്രതിരോധശേഷി ഉള്ള ഇനങ്ങളുടെ വിത്തുകൾ വഴിയും, മനുഷ്യർ, മൃഗങ്ങൾ അല്ലെങ്കിൽ കാർഷിക ഉപകരണങ്ങൾ, രോഗബാധിതമായ വസ്തുക്കൾ അടങ്ങിയ വളം എന്നിവയിലൂടെ രോഗം പടരുന്നു.
  • രോഗമില്ലാത്ത ഉരുളക്കിഴങ്ങ് വിത്തായി ഉപയോഗിക്കുകയും വൃണം ബാധിച്ച ഉരുളക്കിഴങ്ങിൻ്റെ തൊലികളും മറ്റും കത്തിച്ച് നീക്കം ചെയ്യുകയും ചെയ്യുന്നത് രോഗം പടരുന്നത് നിയന്ത്രിക്കുന്നതിനുള്ള ഫലപ്രദമായ നടപടികളാണു.
  • രോഗ ആതിഥേയമില്ലാത്ത വിളകൾ ഉപയോഗിച്ച് 8-10 വർഷത്തേക്ക് വിള പരിക്രമണം നടപ്പിലാക്കുന്നത് രോഗത്തെ നിയന്ത്രിക്കാൻ സഹായിക്കും.
  • യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള റോണ്ടോ, എഡിന, മിറ തുടങ്ങിയ ചില ഉരുളക്കിഴങ്ങുകൾ വൃണ രോഗത്തിനെതിരെ പ്രതിരോധശേഷി നേടിയവയാണ്.
  • സി. പി. ആർ. ഐ. ഷിംല വികസിപ്പിച്ച കുഫ്രി ജ്യോതി, കുഫ്രി ഷെർപ്പ, കുഫ്രി ജീവൻ, കുഫ്രി മുത്തു തുടങ്ങിയ ഇനങ്ങൾ വൃണ രോഗത്തിനും, വയ്കിയുള്ള കരിച്ചില്‍ രോഗത്തിനും പ്രതിരോതം നേടിയവയാണ്.