|
|
കൃഷി >
ഫലവര്‍ഗ്ഗ വിളകള്‍ > വാഴ
|
|
ആമുഖം
വാഴ (മൂസ സ്പീഷ്യസ്)
മ്യൂസേസി കുടുംബത്തില്‍പ്പെട്ട വാഴയുടെ ജന്മദേശം തെക്കുകിഴക്കന്‍ ഏഷ്യയാണ്. ഉഷ്ണമേഖലാപ്രദേശങ്ങളാണ് വാഴകൃഷിക്ക് ഏറ്റവും അനുയോജ്യമായത്. ഇന്ത്യ, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ചൈന, തായ്വാന്‍, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ വാഴ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നു. സമുദ്രനിരപ്പില്‍ നിന്ന് 1000 മീറ്റര്‍ ഉയരമുള്ള പ്രദേശങ്ങളില്‍ വരെ വാഴ കൃഷി ചെയ്യുന്നുണ്ടെങ്കിലും ഉയരം കൂടുതലുള്ള സ്ഥലങ്ങളില്‍ വളര്‍ച്ച കുറവായിരിക്കും. വളര്‍ച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ താപനില 27°C ആണ്.
മഴയെ ആശ്രയിച്ച് ഏപ്രില്‍-മെയ് മാസങ്ങളിലും ജലസേചന സൗകര്യമുള്ള ഇടങ്ങളില്‍ ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലും വാഴ നടാം. നല്ല മഴക്കാലത്തും കടുത്ത വേനലിലും നടുന്നത് നല്ലതല്ല. ഉയര്‍ന്ന താപനിലയും വരള്‍ച്ചയും വിളവിനെ ദോഷകരമായി ബാധിക്കും.
|
|
|
|