കൈതച്ചക്ക (Ananas comosus)

ബാക്ടീരിയല്‍ തണ്ട് ചീയല്‍(Erwinia chrysanthemi)

ലക്ഷണങ്ങള്‍

  • മധ്യഭാഗത്തുള്ള ഇലകളില്‍ വെള്ളം കുതിര്‍ന്ന പോലുള്ള പാടുകള്‍ കാണപ്പെടുന്നു.
  • ഇലയുടെ നടുഭാഗം ഒലീവ് പച്ച നിറത്തിലായ് മാറുകയും വീര്‍ത്തുവരികയും ചെയ്യുന്നു.
  • രോഗബാധയേറ്റ പഴങ്ങളില്‍ ദ്വാരങ്ങള്‍ രൂപപ്പെടുകയും നീരുകള്‍ ഒലിച്ചിറങ്ങുന്നതായും കാണാം

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • രോഗം ബാധിച്ച പഴങ്ങള്‍ പറിച്ചു മാറ്റി നശിപ്പിക്കുക
  • രോഗബാധയില്ലാത്ത നടീല്‍ വസ്തുകള്‍ ഉപയോഗിക്കുക
  • ഉറുമ്പുകളെ നിയന്ത്രിക്കുന്നത് രോഗം തടയാന്‍ സഹായിക്കും