കൈതച്ചക്ക (Ananas comosus)

തണ്ടുചീയല്‍ / വേരുചീയല്‍(Phytophthora spp)

ലക്ഷണങ്ങള്‍

  • ഇളം ഇലകള്‍ക്ക് നീളം വെയ്ക്കാതിരിക്കുകയും മഞ്ഞ നിറമായി ത്തീരുകയും ചെയ്യുന്നു.
  • നാമ്പില വാടി തവിട്ട് നിറമായിത്തീരുന്നു.
  • അറ്റത്തെ ചുരുളിലകള്‍ മാതൃ സസ്യത്തില്‍ നിന്നും എളുപ്പത്തില്‍ പറിച്ചെടുക്കാന്‍ സാധിക്കുന്നു.
  • ഇലയുടെ അടിയില്‍ വെള്ളം നനഞ്ഞ പാടുകള്‍ കാണപ്പെടുകയും ഇലകള്‍ മഞ്ഞ അരികോടുകൂടി ചുവപ്പും മഞ്ഞയും നിറത്തിലാകുന്നു .
  • പഴങ്ങള്‍ പാകമാകാതെ പഴുക്കുന്നു

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • ഉയരം കൂടിയ തവാരണകളില്‍ നടുന്നത് നീര്‍വാര്‍ച്ച ഉറപ്പാക്കുകയും അത് വഴി രോഗ സാധ്യത കുറയ്ക്കാവുന്നതാണ്.
  • കൈതച്ചക്ക ചെടിയുടെ അവശിഷ്ട്ടം ഉപയോഗിച്ച് പുതയിടുന്നത് ഒഴിവാക്കുക
  • ഡൈഥേന്‍(0.3%) ഇലകളില്‍ തളിക്കുക