കൈതച്ചക്ക (Ananas comosus)

ഇലപ്പേനുകള്‍ (C.O: Holopothrips ananasi)

ലക്ഷണങ്ങള്‍

  • കീടം ചെടിയുടെ നീരൂറ്റി കുടിച്ച് ഇലകള്‍ നശിപ്പിക്കുന്നു.
  • ഇലകളുടെ പ്രതലം നരച്ചപോലെ കാണപ്പെടുന്നു.
  • ആക്രമണം രൂക്ഷമാകുമ്പോള്‍ ഇലകള്‍ക്ക് തവിട്ട് നിറം കാണപ്പെടുന്നു.
  • കീടബാധയേറ്റ ഇലകള്‍ക്ക് ശരിയായ പ്രകാശസംശ്ലേഷണം നടക്കാതെ വരുന്നു

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • ചെടികള്‍ക്ക് ചുറ്റും പുതയിടുക
  • വെളുത്തുള്ളി, സിട്രോനെല്ല. തുടങ്ങിയ കീടങ്ങളെ അകറ്റി നിര്‍ത്തുന്ന സസ്യങ്ങള്‍ ഇടവിളകൃഷിക്കായി തിരഞ്ഞെടുക്കുക.
  • ആക്രമണത്തിന്റെ ആദ്യഘട്ടങ്ങളില്‍ 20 ഗ്രാം വേപ്പെണ്ണ ഒരു ലിറ്റര്‍ സോപ്പ് വെള്ളത്തില്‍ ലയിപ്പിച്ചു തളിച്ചു കൊടുക്കുക. അല്ലെങ്കില്‍
  • വേപ്പിന്‍ കുരു സത്ത് 50 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു തളിക്കുക