കനകാംബരം (Crossandra infundibuliformis)

മുഞ്ഞ (Aphis gossypii)

ലക്ഷണങ്ങള്‍

  • ഇവ ഉറുമ്പുകളുടെ ഒപ്പം കൂട്ടമായി കാണപ്പെടുന്നു.
  • കീടങ്ങള്‍ ചെടിയില്‍ നിന്നും നീരൂറ്റി കുടിക്കുന്നു
  • ഇലകളുടെയും പൂകളുടേയും തണ്ടുകളുടെയും ആകൃതി നഷ്ടപ്പെടുന്നു.
  • രോഗ ബാധ രൂക്ഷമായാല്‍ ഇലകളും പൂക്കളും കൊഴിഞ്ഞു പോകുന്നു.
  • ഇവ തേന്‍ പോലെ മധുരമുള്ള ദ്രാവകം ഉത്പാദിപ്പിക്കുകയും തുടര്‍ന്ന് അവിടെ കറുപ്പ് നിറത്തിലുള്ള പൂപ്പല്‍ ബാധ കാണുകയും ചെയ്യുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  • ശക്തിയില്‍ വെള്ളം ഉപയോഗിച്ച് കീടത്തെ തുരത്താം
  • കൃഷിയിടത്തില്‍ നിന്നും ഉറുമ്പുകളെ ഉന്മൂലനം ചെയ്യുക.