കനകാംബരം (Crossandra infundibuliformis)

നൈട്രജൻ (പാക്യജനകം)

ലക്ഷണങ്ങൾ
  • മൂപ്പെത്തിയതും അടിയിലുമുള്ള ഇലകളിലാണ് അപര്യാപ്തതയുടെ ലക്ഷണങ്ങള്‍ കണ്ടുവരുന്നത്
  • മൂപ്പെത്തിയ ഇലകള്‍ മഞ്ഞളിക്കുകയും ഞരമ്പുകള്‍ പച്ചയായി തുടരുകയും ചെയ്യുന്നു
  • പുഷ്പ്പിക്കാന്‍ കാലതാമസമെടുക്കുകയും വളരെ കുറച്ച് പൂക്കള്‍ മാത്രം ഉണ്ടാകുകയും ചെയ്യുന്നു
  • ഇല നശിക്കുന്നു
  • അപര്യാപ്തത രൂക്ഷമായാല്‍ മൂപ്പെത്തുന്നതിനു മുമ്പേ ഇലകള്‍ പൊഴിയും
  • ചെടിയുടെ വളര്‍ച്ച മുരടിക്കുന്നു
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • മൂലകത്തിന്റെ അഭാവം തിരിച്ചറിയുന്നതിനായി മണ്ണ് പരിശോധന നടത്തുക.
  • പെട്ടെന്ന് നൈട്രജൻ ലഭിക്കുന്ന യൂറിയ പോലെയുള്ള വളങ്ങൾ ഇട്ടുകൊടുക്കുക
  • മണ്ണിനു ആവശ്യമായ ജൈവാംശം അടങ്ങിയ വളങ്ങള്‍ ഓരോ വര്‍ഷവും കൃത്യമായ ഇടവേളകളില്‍ ലഭിക്കുന്നുണ്ടെന് ഉറപ്പാക്കണം
  • ഉടനടിയുള്ള പരിഹാരത്തിന് 10 ഗ്രാം / ലിറ്റർ വെള്ളത്തിന് എന്ന തോതില്‍ യൂറിയ 15 ദിവസത്തിലൊരിക്കൽ ഇലകളിൽ തളിക്കുക.

ഫോസ്ഫറസ് (ഭാവഹം)

ലക്ഷണങ്ങൾ
  • മൂപ്പെത്തിയതും അടിയിലുമുള്ള ഇലകളിലാണ് അപര്യാപ്തതയുടെ ലക്ഷണങ്ങള്‍ ആദ്യം കണ്ടുവരുന്നത്
  • ഇലകള്‍ കടുംപച്ച നിറമാകുന്നു
  • ഇലകളുടെ താഴെയുള്ള പ്രതലം ചുവപ്പ്/മജന്ത നിറത്തില്‍ കാണപ്പെടുന്നു.
  • അപര്യാപ്തത ബാധിച്ച ഇലകള്‍ ചുരുളുകയും കരിഞ്ഞുണങ്ങുകയും ചെയ്യുന്നു.
  • പൂക്കളുടെ ഉത്പാദനവും ഗുണ നിലവാരവും കുറയുന്നു, രൂപമാറ്റം സംഭവിച്ച ചെറിയ പൂക്കള്‍ ഉണ്ടാകുന്നു.
  • ഇലകളുടെ ഞരമ്പുകളുടെ ഇടയിലുള്ള ഭാഗങ്ങളില്‍ പുള്ളികള്‍ കാണപ്പെടുന്നു
  • വേരുകളുടെയും തണ്ടുകളുടെയും തൂക്കവും വലിപ്പവും കുറയുന്നു
  • അപര്യാപ്തത വേരുകളുടെ ബലത്തിനെയും വളർച്ചയേയും പ്രതികൂലമായി ബാധിക്കുന്നു, ഇത് പോഷകങ്ങളുടെ ആഗിരണത്തെ ബാധിച്ചേക്കാം.
  • തീവ്രമായ അപര്യാപ്തത തണ്ടുകൾ നേർത്തതാക്കുന്നു
  • ദളങ്ങൾ, പൂക്കൾ, മൊത്തത്തിലുള്ള സസ്യ വളര്‍ച്ച എന്നിവയെല്ലാം ഗണ്യമായി കുറയുന്നു.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • കൃത്യമായ ഇടവേളകളില്‍ ആവശ്യാനുസരണം വളപ്രയോഗം നടത്തുന്നുണ്ടെന്നു ഉറപ്പാക്കണം.
  • മൂലകത്തിന്റെ അഭാവം തിരിച്ചറിയുന്നതിനായി മണ്ണ് പരിശോധന നടത്തുക.
  • ഫോസ്ഫറസിന്റെ പെട്ടെന്നുള്ള ലഭ്യതക്കായി സൂപ്പര്‍ ഫോസ്ഫേറ്റ് വളങ്ങളും ദീര്‍ഘകാല ലഭ്യതക്കായി എല്ല് പൊടി, റോക്ക് ഫോസ്ഫേറ്റ് തുടങ്ങിയവയും പ്രയോഗിക്കുക.
  • ആഗിരണം ചെയ്യുന്നതിനായുള്ള ഉചിതമായ പി.എച്ച്. മൂല്യം 6.5 മുതല്‍ 7.5 വരെയാണ്
  • ജൈവവളങ്ങളോടൊപ്പം സസ്യങ്ങൾക്ക് ഫോസ്ഫറസ് ലഭ്യമാക്കുന്ന ബാക്ടീരിയ ചേര്‍ക്കുന്നത് അവയുടെ ലഭ്യത കൂട്ടാന്‍ സഹയകരമാണ്.

പൊട്ടാസ്യം (ക്ഷാരം)

ലക്ഷണങ്ങൾ
  • അപര്യാപ്തതയുടെ ലക്ഷണങ്ങൾ ആദ്യം കാണുന്നത് മൂപ്പെത്തിയ ഇലകളിലാണ്
  • ഇലകളിൽ ഇളം പച്ച / മഞ്ഞ നിറവ്യത്യാസം കാണിക്കുന്നു
  • ഇലകള്‍ തവിട്ടുനിറമാവുകയും അരിക് കരിയുകയും ചെയ്യുന്നു
  • ഇലയുടെ വലിപ്പം കുറയുന്നു
  • പുള്ളികളുള്ള ചുരുണ്ട ഇലകൾ കാണപ്പെടുന്നു
  • പാര്‍ശ്വ ശാഖകളുടെ എണ്ണം കുറയുന്നു
  • ശിഖരങ്ങള്‍ നേർത്തതും ദുർബലവുമായി തീരുന്നു
  • പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നത് തണ്ടുകളുടെയും വേരുകളുടെയും നീളവും ഭാരവും കുറയ്ക്കുന്നു.
  • പൂക്കളുടെ എണ്ണവും വലിപ്പവും കുറയുന്നു.
  • പൂക്കളുടെ ഉത്പാദനം വൈകുകയും അരികുകള്‍ കരിയുകയും ചെയ്യുന്നു
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • പി.എച്ച്. മൂല്യം 6-ല്‍ കൂടുതലുള്ള മണ്ണിലാണ് പൊട്ടാസ്യത്തിന്റെ ലഭ്യത കൂടുതലാകുന്നത്.
  • കുമ്മായം / ഡോളോമൈറ്റ് പ്രയോഗിക്കുന്നതിലൂടെ പി.എച്ച്. മൂല്യം നിലനിര്‍ത്താന്‍ സാധിക്കും.
  • ജൈവവളത്തോടൊപ്പം ചാരം ചേര്‍ക്കുന്നത് വഴി മണ്ണിന്റെ ഫലഭൂയിഷ്ട്ടി മെച്ചപ്പെടുത്താം.
  • മൂലകത്തിന്റെ അഭാവം തിരിച്ചറിയുന്നതിനായി മണ്ണ് പരിശോധന നടത്തുക.
  • കൃത്യമായ ഇടവേളകളില്‍ ആവശ്യാനുസരണം വളപ്രയോഗം നടത്തുന്നുണ്ടെന്നു ഉറപ്പാക്കണം.
  • മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് ചേര്‍ത്ത് കൊടുക്കുക. തവണകളായി ചേര്‍ക്കുന്നതാണ് അഭികാമ്യം
  • പെട്ടെന്നുള്ള പ്രതിവിധിക്കായി സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് (SOP) 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍ പശ ചേര്‍ത്ത് ഇലകളില്‍ തളിക്കാവുന്നതാണ്

കാല്‍സ്യം

ലക്ഷണങ്ങൾ
  • വളർച്ചാ മുനമ്പുകളിലും, ഇളം ഇലകളിലും, വികസിച്ചുകൊണ്ടിരിക്കുന്ന കായ്കളിലുമാണ് ഈ കുറവ് ആദ്യം കാണപ്പെടുന്നത്.
  • കാല്‍സ്യത്തിന്റെ അപര്യാപ്തതയുള്ള ഇലകള്‍ ചുരുണ്ട് സാധാരണ രൂപം നഷ്ടപെടുന്നു
  • ഇലയുടെ അരികുകളിലേയും അഗ്രഭാഗത്തെയും കോശങ്ങള്‍ നശിക്കുകയും തുടര്‍ന്ന്‍ തവിട്ടുനിറത്തില്‍ കാണപ്പെടുകയും ചെയ്യുന്നു
  • അപര്യാപ്തത തണ്ടുകളുടെ ബലക്ഷയത്തിനു കാരണമാകുന്നു
  • ചെടികള്‍ പൂക്കുന്നതിനു താമസമെടുക്കുകയും പൂക്കളില്‍ കേടുപാടുകള്‍ കാണപ്പെടുകയും ചെയ്യുന്നു.
  • തളിരിലകളുടെ അഗ്രഭാഗം മഞ്ഞളിക്കുകയും തുടര്‍ന്ന്‍ ഇത് കറുത്ത് ഇലയുടെ മറ്റു പ്രതലങ്ങളിലേക്ക് വ്യാപിക്കുന്നു.
  • വേരുകളുടെ വളര്‍ച്ചകുറഞ്ഞ് ധാതു ലവണങ്ങളുടെയും വെള്ളത്തിന്റെയും ആഗിരണത്തെ തടസ്സപെടുത്തുന്നു.
  • കാല്‍സ്യത്തിന്‍റെ അഭാവം തണ്ടുകളുടെ നീളവും പൂക്കളുടെ ഉത്പാദനവും കുറയാന്‍ കാരണമാകുന്നു
  • പുതിയ ഇലകളും പൂക്കളും വളർന്നുകൊണ്ടേയിരിക്കും, പക്ഷേ വിരിയുന്നതിനു മുമ്പേ അവ വാടിപ്പോകും.
  • ഇലയുടെ അരികുകള്‍ അസാധാരണമായി കാണപ്പെടുകയും പൊള്ളലേറ്റത് പോലുള്ള പാടുകള്‍ രൂപപ്പെടുകയും ചെയ്യുന്നു.
  • ചെടി പൂര്‍ണ്ണമായി മുരടിച്ചു ഉണങ്ങിപ്പോകുന്നു.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • മണ്ണ് പരിശോധന നടത്തുക
  • മണ്ണിൻ്റെ അമ്ലത പരിശോധിക്കുക. മണ്ണ് അങ്ങേയറ്റം അസിഡിറ്റി ഉള്ളതാണെങ്കിൽ (പി.എച്ച്. 3.5 നും 4.5 നും ഇടയിൽ), കുമ്മായം (3.4 കി.ഗ്രാം/സെൻ്റ് തവണകളായി) ചേര്‍ത്ത് കൊടുക്കുക. മിതമായ അസിഡിറ്റി ഉള്ള സ്ഥലങ്ങളിൽ (5.5 നും 6 നും ഇടയിൽ) കുമ്മായം 1 കി.ഗ്രാം/സെൻ്റ് എന്ന നിലയില്‍ ചേര്‍ത്ത് കൊടുക്കുക.
  • ഫോസ്ഫറസിന്റെ അതിപ്രസരണം കാത്സ്യത്തിന്റെ അപര്യാപ്തതക്ക് കാരണമാകുന്നു.
  • ക്ഷാരഗുണമുള്ള മണ്ണില്‍ ജിപ്സത്തിന്റെ പ്രയോഗം അഭികാമ്യമാണ്
  • കാത്സ്യത്തിന്റെ വിനിയോഗത്തിനു ബോറോണ്‍ ആവശ്യമായതിനാല്‍ അവയുടെ അഭാവം കാത്സ്യത്തിന്റെ അപര്യാപ്തതക്ക് കാരണമാകുന്നു.

മഗ്നീഷ്യം

ലക്ഷണങ്ങൾ
  • പൂര്‍ണ്ണ വളര്‍ച്ചയിലേക്ക് കടന്ന ഇലകളിലാണ് അപര്യാപ്തതയുടെ ലക്ഷണങ്ങള്‍ കാണുന്നത്.
  • ഇലയുടെ ഞരമ്പുകള്‍ക്ക് ഇടയിലുള്ള ഭാഗം മഞ്ഞളിക്കുന്നു എന്നാല്‍ ഞരമ്പുകള്‍ പച്ചയായി തന്നെ തുടരും
  • ഇലകളുടെ നിറം മങ്ങി വെള്ളനിറത്തില്‍ കാണപ്പെടുന്നു.
  • ഇലകള്‍ ചുരുണ്ട് അസാധാരണ രൂപത്തില്‍ കാണപ്പെടുന്നു.
  • അപര്യാപ്തത മൂലം വളര്‍ച്ച കുറഞ്ഞ് ചെടികള്‍ മുരടിക്കുന്നു.
  • ഇലകള്‍ തളിര്‍ക്കുന്നതില്‍ കാലതാമാസമെടുക്കുന്നു
  • അപര്യാപ്തത രൂക്ഷമായാല്‍ ഇലയിലെ കോശങ്ങള്‍ നശിച്ച് ഇലകളില്‍ തവിട്ടുനിറത്തിലും കരിഞ്ഞുണങ്ങിയതുമായ പാടുകള്‍ കാണുന്നു.
  • ഇലകള്‍ മൂപ്പെത്തുന്നതിനു മുന്‍പേ കൊഴിയുന്നു
  • മഗ്നീഷ്യത്തിന്റെ അഭാവം പൂക്കളുടെ ഉത്പാദനത്തെ ബാധിക്കുന്നു
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • മണ്ണ് പരിശോധന നടത്തി അഭാവം ഉറപ്പാക്കുക
  • മഗ്നീഷ്യം സൾഫേറ്റ് ഒരു ഏക്കറിന് 32 കി.ഗ്രാം എന്ന തോതില്‍ ചെടികള്‍ക്ക് അരികെ ചേര്‍ത്തു കൊടുക്കുക
  • ഡോളോമൈറ്റ് വളത്തിന്റെ ദീര്‍ഘകാല ഉപയോഗം അപര്യാപ്തത കുറയ്ക്കുന്നു
  • മഗ്നീഷ്യം, പൊട്ടാസ്യം വളങ്ങള്‍ ഒരുമിച്ചു പ്രയോഗിക്കാന്‍ പാടുള്ളതല്ല

സള്‍ഫര്‍

ലക്ഷണങ്ങൾ
  • അപര്യാപ്തതയുടെ ആദ്യ ലക്ഷണങ്ങള്‍ തളിരിലകളില്‍ കാണുന്നു. തുടര്‍ന്ന്‍ മൂപ്പെത്തിയ ഇലകളിലേക്ക് വ്യാപിക്കുന്നു
  • ഇളം പച്ച നിറത്തിലുള്ള തളിരിലകളിലാണ് ലക്ഷണങ്ങള്‍ കാണുന്നത്.
  • ചെടി പൂര്‍ണമായും മഞ്ഞളിക്കുന്നു
  • തളിരിലകള്‍ സാവകാശം വളരുകയും അവയുടെ വലിപ്പം സാധാരണയേക്കാള്‍ കുറഞ്ഞതായും കാണപ്പെടുന്നു
  • ചെടികള്‍ പുഷ്പ്പിക്കാന്‍ വൈകുകയും പൂക്കളുടെ ഗുണനിലവാരം കുറഞ്ഞതായും കാണാം
  • പൂക്കളുടെ വലിപ്പവും ഭംഗിയും കുറയാം
  • ഇലകള്‍ സാധാരണയെക്കാള്‍ കനം കുറഞ്ഞു ബലമുള്ളതായി കണ്ടുവരുന്നു
  • ചെടിയുടെ വളര്‍ച്ച മുരടിക്കുന്നു
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • ജൈവവളങ്ങളുടെ ഉപയോഗം സള്‍ഫര്‍ ലഭ്യത കൂട്ടുന്നു
  • സല്‍ഫര്‍ വളങ്ങളായ ഫാക്റ്റം ഫോസ്, അമ്മോണിയം സൾഫേറ്റ്, സിംഗിള്‍ സൂപ്പര്‍ഫോസ്ഫേറ്റ് തുടങ്ങിയവ അപര്യാപ്തത കുറയ്ക്കുന്നു.
  • പൊടി രൂപത്തിലുള്ള സള്‍ഫര്‍ 10 കിലോഗ്രാം ഒരു ഏക്കറിന് എന്ന തോതില്‍ ഇട്ടുകൊടുക്കുക
  • ക്ഷാരഗുണമുള്ള മണ്ണിലെ അഭാവം കുറയ്ക്കുന്നതിനായി ജിപ്സം ചേര്‍ത്ത് കൊടുക്കുക
  • ജൈവ മാലിന്യം കത്തിക്കുന്നത് സള്‍ഫറിന്റെ അപര്യാപ്തതക്ക് കാരണമാകുന്നു.

ബോറോണ്‍

ലക്ഷണങ്ങൾ
  • തളിരിലകളിലാണ് അപര്യാപ്തതയുടെ ലക്ഷണങ്ങള്‍ കണ്ടുവരുന്നത്
  • ഇലകള്‍ കട്ടിവെച്ച് ചുരുളുന്നു
  • ഇലകളുടെ അറ്റം കരിയുന്നു
  • പൂക്കളുടെ എണ്ണവും വലിപ്പവും കുറഞ്ഞ് സാധാരണ രൂപം നഷ്ടപെടുന്നു
  • ഇലയുടെ അരികുകളിലും ഞരമ്പുകളുടെ ഇടയിലും തവിട്ടുനിറത്തിലുള്ള പുള്ളികളോ കരിഞ്ഞുണങ്ങിയ പാടുകളോ കാണുന്നു
  • വേരുകളുടെ വളര്‍ച്ച കുറഞ്ഞ് ചെടിയുടെ വളര്‍ച്ച മുരടിക്കുന്നു
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • മണ്ണ് പരിശോധന നടത്തി അഭാവം ഉറപ്പാക്കുക
  • 40 ഗ്രാം ബോറാക്സ് ഒരു സെന്റിന് എന്ന തോതില്‍ ചേര്‍ക്കാം
  • പത്രപോഷണമായി ബോറാക്സ് 1 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാവുന്നതാണ്
  • ബോറോണും കാല്‍സ്യവും ഒരുമിച്ച് പ്രയോഗിക്കരുത്
  • ബോറാക്‌സും അമ്മോണിയം വളങ്ങളും ഒരുമിച്ചു പ്രയോഗിക്കരുത്.

ചെമ്പ് (കോപ്പര്‍)

ലക്ഷണങ്ങൾ
  • അപര്യാപ്തത ബാധിച്ച ഇലകളില്‍ ഇളം പച്ചനിറത്തിലും മഞ്ഞ നിറത്തിലുമുള്ള പാടുകള്‍ കാണുന്നു
  • ഇല ചുരുളുകയും ക്രമരഹിതമായ അരികുകളോട് കൂടെ രൂപമാറ്റം സംഭവിക്കുകയും ചെയ്യുന്നു.
  • ഇലകളുടെ എണ്ണവും വലിപ്പവും കുറയുന്നു
  • പൂക്കള്‍ ശരിയായി വളരാതെ സ്വാഭാവിക രൂപം നഷ്ടപെടുന്നു
  • പുഷ്പിക്കാന്‍ കാലതാമസം നേരിടുന്നു
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • കോപ്പർ സൾഫേറ്റ് 800 ഗ്രാം/ഏക്കർ എന്ന തോതില്‍ മണ്ണിൽ പ്രയോഗിക്കുക

ഇരുമ്പ് (അയേണ്‍)

ലക്ഷണങ്ങൾ
  • തളിരിലകള്‍ മഞ്ഞളിക്കുന്നു
  • അപര്യാപ്തതയുടെ ആദ്യ ലക്ഷണങ്ങള്‍ തളിരിലകളില്‍ കാണുന്നു. തുടര്‍ന്ന്‍ മൂപ്പെത്തിയ ഇലകളിളിലേക്ക് വ്യാപിക്കുന്നു
  • മൂപ്പെത്താത്ത ഇലകള്‍ പച്ചയായി തന്നെ തുടരുന്നു
  • തളിരിലകളുടെ ഞരമ്പിന്‍റെ ഇടയിലുള്ള ഭാഗങ്ങള്‍ മഞ്ഞളിക്കുന്നു
  • ഇലകളിൽ പുള്ളിക്കുത്തുകളോ വരകളോ കാണപ്പെടുന്നു.
  • ഇലയുടെ അഗ്രഭാത്തുള്ള കോശങ്ങള്‍ നശിക്കുന്നു, ഇത് ഇലയുടെ മധ്യഭാഗത്തേക്ക് പടരുന്നു
  • അപര്യാപ്തത രൂക്ഷമായാല്‍ ചെടിയുടെ വളര്‍ച്ച മുരടിക്കുന്നു.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • കേരളത്തിലെ മണ്ണില്‍ ഇരുമ്പിന്റെ അളവ് കൂടുതലാണ്, അതുകൊണ്ട് മണ്ണ് പരിശോധന നടത്തി അപര്യാപ്തതയുടെ കാരണം മനസിലാക്കുക
  • പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നത് ഇരുമ്പിന്റെ അപര്യാപ്തതക്ക് കാരണമാകുന്നു.
  • ഫെറസ്സ് സള്‍ഫേറ്റ് 6 കി.ഗ്രാം ഒരു ഏക്കറിന് എന്ന തോതില്‍ പ്രയോഗിക്കുക.

മാംഗനീസ്

ലക്ഷണങ്ങൾ
  • ഇലയുടെ ഞരമ്പുകളുടെ ഇടയിലുള്ള ഭാഗങ്ങള്‍ മഞ്ഞളിച്ച് ഞരമ്പുകള്‍ പച്ചയായി തുടരുന്നു
  • മാംഗനീസിന്‍റെ അപര്യാപ്തതയുടെ ലക്ഷണങ്ങള്‍ ഇരുമ്പിനോട് സമാനമാണെങ്കിലും ഞരമ്പുകളിലെ മഞ്ഞളിപ്പ് പ്രകടമാണ്.
  • ഇലകള്‍ ചെറുതാകുന്നു
  • ഇലകളുടെ സാധാരണ രൂപം നഷപെടുന്നു.
  • തവിട്ടുനിറമോ കറുപ്പോ നിറമായി മാറുന്ന കരിഞ്ഞ് ഉണങ്ങിയ പാടുകൾ
  • സാധാരണയായി ഇലയുടെ അരികുകൾ ഉള്ളിലേക്ക് നീങ്ങുന്നു.
  • ചെടികള്‍ പുഷ്പ്പിക്കാന്‍ കാലതാമസം നേരിടുന്നു
  • നീര്‍വാര്‍ച്ച കുറഞ്ഞ കരിമണ്ണിലാണ് അപര്യാപ്തത സാധാരണയായി കാണുന്നത്
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • മണ്ണ് പരിശോധന നടത്തുക
  • മാംഗനീസ് സള്‍ഫേറ്റ് 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിച്ചു കൊടുക്കുക

നാകം (സിങ്ക്)

ലക്ഷണങ്ങൾ
  • അപര്യാപ്തതയുടെ ലക്ഷണങ്ങള്‍ തളിരിലകളിലും തുടര്‍ന്ന്‍ മൂപ്പെത്തിയ ഇലകളിലും കാണുന്നു.
  • ഇലയുടെ ഞരമ്പുകളുടെ ഇടയിലുള്ള ഭാഗങ്ങള്‍ മഞ്ഞളിക്കുകയും ഞരമ്പുകള്‍ പച്ചയായി തുടരുകയും ചെയ്യുന്നു.
  • വളഞ്ഞ് ഒടിഞ്ഞ ചെറിയ ഇലകൾ കാണപ്പെടുന്നു.
  • ചെടികളുടെ വളർച്ച മുരടിച്ചതായി കാണപ്പെടുന്നു.
  • ഇലയുടെ അഗ്രഭാത്തെ കോശങ്ങള്‍ കരിഞ്ഞുണങ്ങി തവിട്ടുനിറത്തില്‍ കാണപ്പെടുന്നു
  • പൂക്കളുടെ എണ്ണം കുറയുന്നു
  • ഇലകള്‍ കൂടിച്ചേര്‍ന്ന് റോസാപ്പൂവിന്‍റെ ആകൃതിയില്‍ കാണുന്നു.
  • തണ്ടുകള്‍ അഗ്രത്തുനിന്നും പുറകിലേക്ക് ഉണങ്ങുന്നു
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • പി.എച്ച്. മൂല്യം 5 മുതല്‍ 7.5 വരെയാണ് നാകത്തിന്റെ ലഭ്യതക്ക് ഉചിതം.
  • മണ്ണ് പരിശോധനയിലൂടെ അപര്യാപ്തത ഉറപ്പാക്കുക.
  • സിങ്ക് സള്‍ഫേറ്റ് 8 കി.ഗ്രാം / ഏക്കർ എന്ന തോതില്‍ പ്രയോഗിക്കുക.
  • സിങ്കും ഫോസ്ഫേറ്റ് വളങ്ങളും ഒരേ സമയത്ത് പ്രയോഗിക്കാതിരിക്കുക.
  • അഭാവം രൂക്ഷമാകുന്ന സാഹചര്യത്തില്‍, കാൽസ്യം കാർബണേറ്റും (2.5 ഗ്രാം ഒരു ലിറ്റർ വെള്ളത്തില്‍ ) സിങ്ക് സൾഫേറ്റും (2 ഗ്രാം ഒരു ലിറ്റർ വെള്ളത്തില്‍) പ്രഭാത സമയങ്ങളിൽ ഇലകളിൽ തളിക്കുന്നത് നിർദ്ദേശിക്കാവുന്നതാണ്.