കാപ്പി (Coffea spp)

ഷോട്ട് ഹോൾ ബോറർ (Xylosandrus compactus)

ലക്ഷണങ്ങള്‍

  • കമ്പുകള്‍ ഉണങ്ങി/വാടി കാണപ്പെടുകയും അവയില്‍ ദ്വാരങ്ങള്‍ രൂപപ്പെടുന്നു.
  • കീടാക്രമണം ഉണ്ടായ കമ്പുകള്‍ പെട്ടെന്ന് ഉണങ്ങുന്നു.
  • അഗ്രഭാഗത്തുള്ള ഇലകൾ വാടി, തൂങ്ങി, ഉണങ്ങിപ്പോകുന്നു.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • ദ്വാരങ്ങള്‍ക്ക് 2.5 മുതല്‍ 7 സെ.മീ താഴെയായി കീടബാധയേറ്റ കമ്പുകള്‍ വെട്ടിമാറ്റുക
  • കീടാക്രമണം ഉണ്ടായ ഭാഗങ്ങള്‍ വേനല്‍കാലങ്ങളില്‍ നശിപ്പിച്ചു കളയുക
  • ശരിയായ തണല്‍ ക്രമീകരണവും നീര്‍വാര്‍ച്ചയും തോട്ടത്തില്‍ ഉറപ്പാക്കുക