കാപ്പി (Coffea spp)

വെളുത്ത തണ്ടുതുരപ്പൻ (Xylotrechus quadripes)

ലക്ഷണങ്ങള്‍

  • ലാര്‍വകള്‍ തടികളില്‍ തുരങ്കങ്ങൾ ഉണ്ടാക്കുന്നു.
  • തുരങ്കങ്ങളില്‍ പുഴുക്കളുടെ വിസർജ്യം നിറഞ്ഞിരിക്കുന്നതായി കാണാം.
  • തടിയുടെ പുറത്ത് ഉയര്‍ന്ന പാടുകള്‍ കാണപ്പെടുന്നു.
  • ഇലകള്‍ മഞ്ഞളിച്ചു വാടിപ്പോകുന്നു.
  • 7 മുതൽ 8 വര്‍ഷം പ്രായമുള്ള ചെടികള്‍ കീടബാധയെ തുടര്‍ന്ന്‍ ഒരു വര്‍ഷത്തിനുള്ളില്‍ നശിച്ചു പോകുന്നു.
  • എന്നാല്‍ പ്രായം എത്തിയ ചെടികള്‍ക്ക് ഒരു പരിതി വരെ കീടത്തെ പ്രതിരോധിക്കാന്‍ സാധിക്കും.
  • ഗുണനിലവാരമില്ലാത്ത കാപ്പികുരുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നു.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • കൃത്യമായി തണല്‍ ക്രമീകരിക്കുക
  • കീടം ആക്രമിച്ച ഭാഗങ്ങള്‍ മുറിച്ച് കളയുക.
  • കീടങ്ങള്‍ വേരിനെ ആക്രമിച്ചാല്‍ ചെടികള്‍ മുഴുവനായും പിഴുതു മാറ്റുക.
  • ശാസ്ത്രീയമായ കൃഷിമുറകള്‍ അവലംബിച്ച് ചെടിയുടെ ആരോഗ്യം നിലനിര്‍ത്തുക
  • തള്ളി നില്‍ക്കുന്ന തോലുകള്‍ നീക്കം ചെയ്യുന്നത് മുട്ടകള്‍ നിക്ഷേപിക്കുന്നത് തടയാന്‍ സഹായിക്കും
  • 10 ഗ്രാം കുമ്മായം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു തയ്യാറാക്കിയ ലായനി തടികളില്‍ പുരടട്ടുക
  • വേപ്പെണ്ണ എമല്‍ഷന്‍ തുടര്‍ച്ചയായി തടിയില്‍ തേച്ചു കൊടുക്കുക
  • ഫിറമോണ്‍ കെണി സ്ഥാപിക്കുക.