വെളുത്തുള്ളി (Allium sativum)

നൈട്രജൻ (പാക്യജനകം)

ലക്ഷണങ്ങൾ
  • മൂപ്പെത്തിയതും അടിയിലുള്ളതുമായ ഇലകളിലാണ് ലക്ഷണങ്ങള്‍ കാണപ്പെടുന്നത്
  • ഇലയുടെ അരികുകള്‍/അഗ്രഭാഗത്തുനിന്ന് മഞ്ഞളിപ്പ് രൂപപ്പെടുന്നു.
  • ഉള്ളിയുടെ(Bulb) ഉത്പാദനത്തിനു കാല താമാസമെടുക്കുന്നു
  • ഉള്ളിയുടെ മുകളിലുള്ള ഭാഗം മൂപ്പെത്തുമ്പോള്‍ മൃതുവായ് കാണപ്പെടുന്നു
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • മൂലകത്തിന്റെ അഭാവം തിരിച്ചറിയുന്നതിനായി മണ്ണ് പരിശോധന നടത്തുക.
  • നൈട്രജൻ പെട്ടന്ന് പുറപ്പെടുവിക്കുന്ന യൂറിയ പോലുള്ള വളങ്ങൾ ഇട്ടുകൊടുക്കുക
  • മണ്ണിനു ആവശ്യമായ ജൈവാംശം അടങ്ങിയ വളങ്ങള്‍ ഓരോ വര്‍ഷവും കൃത്യമായ ഇടവേളകളില്‍ ലഭിക്കുന്നുണ്ടെന് ഉറപ്പാക്കണം
  • ഉടനടിയുള്ള പരിഹാരത്തിന് 10 ഗ്രാം / ലിറ്റർ വെള്ളത്തിന് എന്ന തോതില്‍ യൂറിയ 15 ദിവസത്തിലൊരിക്കൽ ഇലകളിൽ തളിക്കുക.

ഫോസ്ഫറസ് (ഭാവഹം)

ലക്ഷണങ്ങൾ
  • മൂപ്പെത്തിയതും അടിയിലുള്ളതുമായ ഇലകളിലാണ് ലക്ഷണങ്ങള്‍ കാണപ്പെടുന്നത്
  • ഇലകള്‍ നേര്‍ത്ത് വലിപ്പം കുറഞ്ഞ് കാണപ്പെടുന്നു
  • ചില സാഹചര്യങ്ങളില്‍ ഇലയുടെ അഗ്രഭാഗത്ത് ചുവന്ന നിറത്തിലുള പാടുകള്‍ കാണാം.
  • ചെടിയുടെ വളര്‍ച്ച മുരടിക്കുന്നു.
  • മൂപ്പെത്തിയ ഇലകള്‍ മഞ്ഞ നിറത്തില്‍ കാണപ്പെടുകയും,എന്നാല്‍ അകമേയുള്ള ഇലകള്‍ കടും പച്ച നിറത്തില്‍ കാണപ്പെടുകയും ചെയുന്നു.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • കൃത്യമായ ഇടവേളകളില്‍ ആവശ്യാനുസരണം വളപ്രയോഗം നടത്തുന്നുണ്ടെന്നു ഉറപ്പാക്കണം.
  • മൂലകത്തിന്റെ അഭാവം തിരിച്ചറിയുന്നതിനായി മണ്ണ് പരിശോധന നടത്തുക.
  • ഫോസ്ഫറസിന്റെ പെട്ടെന്നുള്ള ലഭ്യതക്കായി സൂപ്പര്‍ ഫോസ്ഫേറ്റ് വളങ്ങളും ദീര്‍ഘകാല ലഭ്യതക്കായി എല്ല് പൊടി, റോക്ക് ഫോസ്ഫേറ്റ് തുടങ്ങിയവയും പ്രയോഗിക്കുക.
  • ആഗിരണം ചെയ്യുന്നതിനായുള്ള ഉചിതമായ പി.എച്ച്. മൂല്യം 6.2 മുതല്‍ 7.0 വരെയാണ്
  • ജൈവവളങ്ങളോടൊപ്പം ഫോസ്ഫറസ് ജീവാണുവളങ്ങള്‍ ചേര്‍ക്കുന്നത് അവയുടെ ലഭ്യത കൂട്ടാന്‍ സഹായകരമാണ്.

പൊട്ടാസ്യം (ക്ഷാരം)

ലക്ഷണങ്ങൾ
  • ഇലയുടെ അരികുകള്‍/ അഗ്രഭാഗത്തുനിന്ന് മഞ്ഞളിപ്പ് രൂപപ്പെടുന്നു.
  • മഞ്ഞളിപ്പ് പൂര്‍ണ്ണമായും വ്യാപിച്ച്,ഇലകള്‍ക്ക് പൊള്ളലേറ്റത് പോലെ കാണപ്പെടുന്നു.
  • ഇലയുടെ വശങ്ങള്‍ ചുരുണ്ട്, ഇല തൂങ്ങിക്കിടക്കുന്നു.
  • ചെടികള്‍ പൂര്‍ണ്ണ വളര്‍ച്ച പ്രാപിക്കുന്നതിന് മുന്നേ പൂവിടുന്നു (Bolting)
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • അമ്ലക്ഷാര മൂല്യം 6-ല്‍ കൂടുതലുള്ള മണ്ണിലാണ് പൊട്ടാസ്യത്തിന്റെ ലഭ്യത കൂടുതലാകുന്നത്.
  • കുമ്മായം / ഡോളമൈറ്റ് പ്രയോഗിക്കുന്നതിലൂടെ അമ്ലക്ഷാര മൂല്യം നിലനിര്‍ത്താന്‍ സാധിക്കും.
  • ജൈവവളത്തോടൊപ്പം ചാരം ചേര്‍ക്കുന്നത് വഴി മണ്ണിന്റെ ഫലഭൂയിഷ്ട്ടി മെച്ചപ്പെടുത്താം.
  • മൂലകത്തിന്റെ അഭാവം തിരിച്ചറിയുന്നതിനായി മണ്ണ് പരിശോധന നടത്തുക.
  • മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് ചേര്‍ത്ത് കൊടുക്കുക. തവണകളായി ചേര്‍ക്കുന്നതാണ് അഭികാമ്യം
  • പെട്ടെന്നുള്ള പ്രതിവിധിക്കായി സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് (SOP) 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍ പശ ചേര്‍ത്ത് ഇലകളില്‍ തളിക്കാവുന്നതാണ്

കാല്‍സ്യം

ലക്ഷണങ്ങൾ
  • ഇലയുടെ അരികുകളിലും അഗ്രഭാഗത്തും കരിഞ്ഞു നശിക്കുന്നു.
  • തുടര്‍ന്ന് ഈ ഭാഗങ്ങള്‍ തവിട്ട്/കറുപ്പ് നിറത്തില്‍ കാണപ്പെടുകയും ഇലയുടെ ഉള്‍ഭാഗത്തേക്ക് പടരുകയും ചെയ്യുന്നു
  • ചെടി മൊട്ടിടാന്‍ വൈകുന്നു
  • വേരുകളുടെ വളര്‍ച്ച കുറയുന്നു
  • ചെടിയുടെ മുകുളങ്ങള്‍ കരിഞ്ഞുണങ്ങി ഇലകള്‍ നശിച്ച് ചെടി പൂര്‍ണ്ണമായും ഇല്ലാതാകുന്നു.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • മണ്ണ് പരിശോധന നടത്തുക
  • മണ്ണിൻ്റെ അമ്ലത പരിശോധിക്കുക. മണ്ണ് അങ്ങേയറ്റം അസിഡിറ്റി ഉള്ളതാണെങ്കിൽ (പി.എച്ച്. 3.5 നും 4.5 നും ഇടയിൽ), കുമ്മായം (3.4 കി.ഗ്രാം/സെൻ്റ് രണ്ട് തവണകളായി) ചേര്‍ത്ത് കൊടുക്കുക. മിതമായ അസിഡിറ്റി ഉള്ള സ്ഥലങ്ങളിൽ (5.5 നും 6 നും ഇടയിൽ) കുമ്മായം 1 കി.ഗ്രാം/സെൻ്റ് എന്ന നിലയില്‍ ചേര്‍ത്ത് കൊടുക്കുക.
  • ഫോസ്ഫറസിന്റെ അതിപ്രസരണം കാത്സ്യത്തിന്റെ അപര്യാപ്ത്തതക്ക് കാരണമാകുന്നു.
  • ക്ഷാരഗുണമുള്ള മണ്ണില്‍ ജിപ്സത്തിന്റെ പ്രയോഗം അഭികാമ്യമാണ്
  • കാത്സ്യത്തിന്റെ വിനിയോഗത്തിനു ബോറോണ്‍ ആവശ്യമായതിനാല്‍ അവയുടെ അഭാവം കാത്സ്യത്തിന്റെ അപര്യാപ്ത്തതക്ക് കാരണമാകുന്നു.

മഗ്നീഷ്യം

ലക്ഷണങ്ങൾ
  • അടിയിലുള്ള ഇലകളിലാണ് അപര്യാപ്ത്തതയുടെ ലക്ഷണങ്ങള്‍ കാണുന്നത്
  • മൂപ്പെത്തിയ ഇലകള്‍ പൂര്‍ണ്ണമായും മഞ്ഞളിക്കുന്നു
  • ഇലയുടെ അഗ്രഭാഗം വെള്ള നിറത്തില്‍ കാണുന്നു
  • ഇലകളില്‍ ദീര്‍ഘ വൃത്താകൃതിയിലുള്ള പാടുകള്‍ കാണപ്പെടുന്നു
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • മണ്ണ് പരിശോധന നടത്തി അഭാവം ഉറപ്പാക്കുക
  • മഗ്നീഷ്യം സൾഫേറ്റ് ഒരു ഏക്കറിന് 32 കി.ഗ്രാം എന്ന തോതില്‍ ചെടികള്‍ക്ക് അരികെ ചേര്‍ത്തു കൊടുക്കുക
  • ഡോളമൈറ്റ് വളത്തിന്റെ ദീര്‍ഘകാല ഉപയോഗം അപര്യാപ്ത്തത കുറയ്ക്കുന്നു
  • മഗ്നീഷ്യം, പൊട്ടാസ്യം വളങ്ങള്‍ ഒരുമിച്ചു പ്രയോഗിക്കാന്‍ പാടുള്ളതല്ല

സള്‍ഫര്‍

ലക്ഷണങ്ങൾ
  • മൂപ്പെത്താത്ത ഇലകള്‍ പൂര്‍ണ്ണമായും മഞ്ഞളിക്കുന്നു
  • ചെടി പൂര്‍ണ്ണമായും മഞ്ഞളിക്കുന്നു
  • ഇലകള്‍ നേര്‍ത്ത്, കൂര്‍ത്ത്, ആരോഗ്യം കുറഞ്ഞ് കാണപ്പെടുന്നു
  • ഉള്ളിയുടെ ഉല്‍പാദനത്തിനും മൂപ്പെത്താനും കാലതാമസമെടുക്കുന്നു.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • ജൈവവളങ്ങളുടെ ഉപയോഗം സള്‍ഫര്‍ ലഭ്യത കൂട്ടുന്നു
  • സള്‍ഫര്‍ വളങ്ങളായ ഫാക്റ്റം ഫോസ്, അമ്മോണിയം, സിംഗിള്‍ സൂപ്പര്‍ തുടങ്ങിയവ അപര്യാപ്ത്തത കുറയ്ക്കുന്നു.
  • പൊടി രൂപത്തിലുള്ള സള്‍ഫര്‍ 10 കിലോഗ്രാം ഒരു ഏക്കറിന് എന്ന തോതില്‍ ചേര്‍ത്തു കൊടുക്കുക
  • ക്ഷാരഗുണമുള്ള മണ്ണിലെ അഭാവം കുറയ്ക്കുന്നതിനായി ജിപ്സം ചേര്‍ത്ത് കൊടുക്കുക
  • ജൈവ മാലിന്യം കത്തിക്കുന്നത് സള്‍ഫറിന്റെ അപര്യാപ്ത്തതക്ക് കാരണമാകുന്നു.

ബോറോണ്‍

ലക്ഷണങ്ങൾ
  • ഇലകള്‍ കട്ടിവെച്ച് ആകൃതി മാറി കാണപ്പെടുന്നു
  • തണ്ടുകള്‍ വിള്ളുകയോ പൊള്ളയാവുകയോ ചെയ്യുന്നു
  • അഗ്ര മുകുളത്തിന്‍റെ വളര്‍ച്ച നിലയ്ക്കുന്നു
  • ഇലകളുടെയും തണ്ടുകളുടെയും അഗ്രഭാഗങ്ങള്‍ നശിച്ച് തവിട്ട്‌ നിറത്തില്‍ കാണുന്നു
  • ഉള്ളിയില്‍ പൊട്ടലുകളും വിള്ളലുകളും രൂപപ്പെട്ട് ക്രമരഹിതമായ് കാണപ്പെടുന്നു
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • മണ്ണ് പരിശോധന നടത്തി അഭാവം ഉറപ്പാക്കുക
  • 4 കി.ഗ്രാം ബോറാക്സ് ഒരു ഏക്കറിന് എന്ന തോതില്‍ ചേര്‍ക്കാം
  • പത്രപോഷണമായി ബോറാക്സ് ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാവുന്നതാണ്
  • ബോറോണും കാല്‍സ്യവും ഒരുമിച്ച് പ്രയോഗിക്കരുത്
  • അമോണിയം വളങ്ങൾക്കൊപ്പം ബോറാക്സ് പ്രയോഗിക്കരുത്

ഇരുമ്പ് (അയേണ്‍)

ലക്ഷണങ്ങൾ
  • തളിരിലകളില്‍ ഞരമ്പുകളുടെ ഇടയിലുള്ള ഭാഗങ്ങള്‍ മഞ്ഞളിക്കുന്നു
  • എന്നാല്‍ ഞരമ്പുകള്‍ കൃത്യമായ പച്ച നിറത്തില്‍ കാണുന്നു
  • അപര്യാപ്ത്തതയുള്ള ഇലകള്‍ വിളറി മഞ്ഞളിക്കുന്നു
  • അപര്യാപ്ത്തത രൂക്ഷമായാല്‍ ഇലയുടെ പച്ചനിറം പൂര്‍ണ്ണമായ് നഷ്ടപെടുന്നു
  • ഉള്ളിയുടെ വലിപ്പം കുറയുന്നു
  • വളര്‍ച്ച മുരടിക്കുന്നു
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • കേരളത്തിലെ മണ്ണില്‍ ഇരുമ്പിന്റെ അളവ് കൂടുതലാണ്. അതുകൊണ്ട്, പ്രശ്നത്തിന്റെ കാരണം നിർണ്ണയിക്കാൻ മണ്ണ് പരിശോധന നടത്തുക.
  • പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നത് ഇരുമ്പിന്റെ അപര്യാപ്ത്തതക്ക് കാരണമാകുന്നു.
  • ഫെറസ്സ് സള്‍ഫേറ്റ് 6 കി.ഗ്രാം ഒരു ഏക്കറിന് എന്ന തോതില്‍ പ്രയോഗിക്കുക.

മാംഗനീസ്

ലക്ഷണങ്ങൾ
  • ഇലകളില്‍ വെള്ള/മഞ്ഞ നിറത്തിലുള്ള പുള്ളികളും പാടുകളും കാണപ്പെടുന്നു
  • ഇലയുടെ ഞരമ്പുകളുടെ ഇടയിലുള്ള ഭാഗങ്ങള്‍ മഞ്ഞളിക്കുന്നു
  • അപര്യാപ്ത്തത രൂക്ഷമായാല്‍ ഇലയുടെ കോശങ്ങള്‍ നശിച്ച് തവിട്ടുനിറമാകുകയും അരികുകളില്‍ പൊള്ളലേറ്റത് പോലുള്ള പാടുകള്‍ കാണപ്പെടുകയും ചെയ്യുന്നു
  • ഉള്ളിയുടെ ഉല്‍പാദനം വൈകുന്നു
  • ഇലകളുടെ അഗ്രം കരിഞ്ഞ് ചുരുളുന്നു.
  • ചെടിയുടെ വളര്‍ച്ച പരിമിതപ്പെടുന്നു
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • മണ്ണ് പരിശോധന നടത്തുക
  • മാന്‍ഗനീസ് സള്‍ഫേറ്റ് 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിച്ചു കൊടുക്കുക

നാകം (സിങ്ക്)

ലക്ഷണങ്ങൾ
  • ഇലകളുടെ വലിപ്പം കുറഞ്ഞ് ചെടികള്‍ കുറിയതായ് കാണുന്നു
  • ഇലയുടെ സ്വാഭാവിയ ആകൃതി മാറുന്നു
  • ചെടിയുടെ വളര്‍ച്ച മുരടിക്കുന്നു
  • വേരുപടലങ്ങളുടെ വളര്‍ച്ച കുറയുന്നു
  • ഇലയുടെ ഞരമ്പുകളുടെ ഇടയിലുള്ള ഭാഗങ്ങള്‍ മഞ്ഞളിക്കുന്നു
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • പി.എച്ച്. മൂല്യം 5 മുതല്‍ 7.5 വരെയാണ് നാകത്തിന്റെ ലഭ്യതക്ക് ഉചിതം.
  • മണ്ണ് പരിശോധനയിലൂടെ അപര്യാപ്ത്തത ഉറപ്പാക്കുക.
  • സിങ്ക് സള്‍ഫേറ്റ് 8 കി.ഗ്രാം / ഏക്കർ എന്ന തോതില്‍ പ്രയോഗിക്കുക.
  • സിങ്കും ഫോസ്ഫേറ്റ് വളങ്ങളും ഒരേ സമയത്ത് പ്രയോഗിക്കാതിരിക്കുക.
  • അഭാവം രൂക്ഷമാകുന്ന സാഹചര്യത്തില്‍, കാൽസ്യം കാർബണേറ്റും (2.5 ഗ്രാം ഒരു ലിറ്റർ വെള്ളത്തില്‍) സിങ്ക് സൾഫേറ്റും (2 ഗ്രാം ഒരു ലിറ്റർ വെള്ളത്തില്‍) പ്രഭാത സമയങ്ങളിൽ ഇലകളിൽ തളിക്കുന്നത് നിർദ്ദേശിക്കാവുന്നതാണ്.