വെളുത്തുള്ളി (Allium sativum)

നെക്ക് റോട്ട് (Botrytis allii)

ലക്ഷണങ്ങള്‍

  • വിളവെടുക്കുന്ന സമയത്താണ് രോഗബാധ കണ്ടുവരുന്നത്.
  • ഉള്ളിയുടെ തോലുകള്‍ മൃതുവായി അവയില്‍ വെള്ളം കുതിര്‍ന്ന പാടുകള്‍ കാണപ്പെടുന്നു.
  • ഉള്ളിയുടെ തല ഭാഗത്ത് ചാര നിറത്തിലുള്ള പൂപ്പല്‍ കാണാം.
  • രോഗം ഉള്ളിലേക്ക് പെട്ടെന്ന് വ്യാപിക്കുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  • വിളവെടുപ്പിനു വേഷം ഉള്ളികള്‍ ഉണക്കി നല്ല വായുസഞ്ചാരമുള്ള മുറികളില്‍ സംഭരിച്ചു വെക്കുന്നതും രോഗത്തെ പ്രധിരോധിക്കാന്‍ സഹായിക്കുന്നു.
  • ഇതിനു പുറമേ, തണുപ്പുള്ള സാഹചര്യങ്ങളില്‍ ഉള്ളികള്‍ സംഭരിക്കുന്നത് രോഗത്തെ തടയുന്നു.