വെളുത്തുള്ളി (Allium sativum)

നിമാവിരകള്‍ (Ditylenchus dipsaci)

ലക്ഷണങ്ങള്‍

  • ഇവ മുറിവുകളിലൂടെ ചെടിയുടെ അകത്ത് പ്രവേശിച്ച് മുഴകള്‍ രൂപപ്പെടുത്തുകയും ചെടിയുടെ വളര്‍ച്ചയെ മോശമായി ബാധിക്കുകയും ചെയ്യുന്നു.
  • ഇവയുടെ ആക്രമണം മൂലം ബാക്ടീരിയ, കുമിള്‍ പോലുള്ള മറ്റു ജീവാണുക്കളുടെ ആക്രമണത്തിനു വിധേയമാകുന്നു
  • ചെടിയുടെ വളര്‍ച്ചക്ക് ഉണ്ടാകുന്ന മുരടിപ്പ്, ഉള്ളികള്‍ക്ക് സംഭവിക്കുന്ന നിറവ്യത്യാസം, തണ്ടുകള്‍ക്ക് ഉണ്ടാകുന്ന വീര്‍മ്മത എന്നിവയാണ് നിമാവിരയുടെ ആക്രമണത്തിന്‍റെ ലക്ഷണങ്ങള്‍.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  • രോഗ ലക്ഷണങ്ങള്‍ കാണിക്കുന്ന നടീല്‍ വസ്തുകള്‍ ഉപയോഗിക്കാതിരിക്കുക.
  • മുന്‍ വിളകളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് തോട്ടം വൃത്തിയായി പരിപാലിക്കുക
  • മണ്ണിനെ സൂര്യ താപീകരണത്തിന് വിധേയമാക്കുക.
  • മണ്ണിനെ ഫോര്‍മാലിന്‍ ഉപയോഗിച്ച് പുകയ്ക്കുക.