വെളുത്തുള്ളി (Allium sativum)

ഇലപ്പേന്‍ (Thrips tabaci)

ലക്ഷണങ്ങള്‍

  • തണ്ടുകള്‍ക്കും ഇലയുടെ പോളകള്‍ക്കും ഇടയിലുള്ള ഭാഗങ്ങളില്‍ ഇവയുടെ ആക്രമണം കൂടുതലായി കാണുന്നു.
  • ഇവ ചെടിയില്‍ നിന്നും നീരൂറ്റി കുടിക്കുന്നു.
  • തുടര്‍ന്ന് ആ ഭാഗങ്ങള്‍ വെള്ളി നിറത്തില്‍ കാണുകയും തുടര്‍ന്ന് തവിട്ട്‌ നിറമാവുകയും ചെയ്യുന്നു.
  • ഇലകളുടെ ആകൃതി നഷ്ടപ്പെട്ട് ഇലകള്‍ വാടി ഉണങ്ങുന്നു.
  • ചെറിയ തൈകളില്‍ കീടത്തിന്‍റെ ആക്രമണം ഉണ്ടായാല്‍ അവ നശിക്കുകയും വളര്‍ച്ചയെത്തിയ ചെടികളിലാണെങ്കില്‍ അവ മുരടിക്കുകയും ചെയ്യുന്നു.
  • ഉള്ളിയുടെ രൂപവും വലിപ്പവും കുറഞ്ഞ് വിളവ്‌ ഗണ്യമായി കുറയുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  • കീടത്തിന്‍റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന കളകളും മറ്റു അവശിഷ്ടങ്ങളും നീക്കം ചെയ്ത് തോട്ടം വൃത്തിയായി പരിപാലിക്കുക.
  • തുടര്‍ച്ചയായി ഒരേ സ്ഥലത്ത് ഉള്ളിയും വെളുത്തുള്ളിയും കൃഷി ചെയ്യുന്നത് ഒഴിവാക്കുക.
  • പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മണ്ണില്‍ പുതയൊരുക്കാം.
  • തോട്ടത്തിന്‍റെ വെളിയില്‍ രണ്ട് വരി മക്കച്ചോളം കൃഷി ചെയ്യുന്നത് കീടങ്ങളുടെ ആക്രമണത്തെ കുറക്കാന്‍ സഹായിക്കുന്നു.
  • ജലസേചനം സ്പ്രിംഗ്ലളര്‍ ഉപയോഗിച്ച് നടത്താം.
  • കീടബാധയേറ്റ കൃഷിയിടത്തില്‍ വെള്ളം കെട്ടി നിര്‍ത്തുന്നത് കീടത്തെ നിയത്രിക്കാന്‍ സഹായിക്കുന്നു.
  • പുതിയ വിള ഇതിനകം നട്ടുപിടിപ്പിച്ച വിളയുടെ കാറ്റിന്റെ ദിശയിലേക്ക് നടുക, ഇത് പ്രാരംഭ ഘട്ടത്തിൽ പഴയ ചെടികളിൽ നിന്നുള്ള കീടാക്രമണത്തിൽ നിന്ന് ഒരു പരിധിവരെ രക്ഷപ്പെടാൻ സഹായിക്കുന്നു.
  • നടീല്‍ സമയം ക്രമീകരിക്കുക.
  • ഒറിയസ് ടാന്ടില്ലസ് എന്ന മിത്ര കീടത്തെ ഉപയോഗിച്ച് മുഞ്ഞയെ നിയന്ത്രിക്കാന്‍ സാധിക്കുന്നു.
  • ബ്യുവേറിയ ബാസ്സിയാന എന്ന മിത്ര കുമിളിനെ ഉപയോഗിച്ച് നിയന്ത്രികാവുന്നതാണ്.

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Dimethoate 30 EC Nugor, Rogor, Tagor, Tara 909, Label colour Yellow 1 ml/litre of water 10 g 200 g 500 g -
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic