പടവലം (Trichosanthes anguina)

നൈട്രജൻ (പാക്യജനകം)

ലക്ഷണങ്ങൾ
  • അപര്യാപ്ത്തതയുടെ ലക്ഷണങ്ങൾ ആദ്യം കാണുന്നത് മൂപ്പെത്തിയ ഇലകളിലാണ്.
  • ഇലകൾ മഞ്ഞകലർന്ന പച്ചയായി മാറുന്നു
  • മൂത്ത ഇലകള്‍ ഉണങ്ങുകയും കൊഴിയുകയും ചെയ്യുന്നു
  • വിളറിയതും ചെറുതും കട്ടിയുള്ളതുമായ കായ്കള്‍
  • കായ്കൾക്ക് രൂപഭേദം സംഭവിക്കുകയും വിളവ് കുറയുകയും ചെയ്യുന്നു
  • മഞ്ഞളിപ്പ് തണ്ടില്‍ നിന്നും ഇളം ഇലകളിലേക്ക് വ്യാപിപ്പിക്കുന്നു.
  • നിറം മാറ്റം സാധാരണയായി ഇലയുടെ അഗ്രത്തിൽ നിന്നാണ് ആരംഭിക്കുന്നത്
  • വളർച്ച മുരടിക്കുന്നു
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • മൂലകത്തിന്റെ അഭാവം തിരിച്ചറിയുന്നതിനായി മണ്ണ് പരിശോധന നടത്തുക.
  • നൈട്രജൻ പെട്ടന്ന് പുറപ്പെടുവിക്കുന്ന യൂറിയ പോലുള്ള വളങ്ങൾ ഇട്ടുകൊടുക്കുക
  • മണ്ണിനു ആവശ്യമായ ജൈവാംശം അടങ്ങിയ വളങ്ങള്‍ ഓരോ വര്‍ഷവും കൃത്യമായ ഇടവേളകളില്‍ ലഭിക്കുന്നുണ്ടെന് ഉറപ്പാക്കണം
  • ഉടനടിയുള്ള പരിഹാരത്തിന് 10 ഗ്രാം / ലിറ്റർ വെള്ളത്തിന് എന്ന തോതില്‍ യൂറിയ 15 ദിവസത്തിലൊരിക്കൽ ഇലകളിൽ തളിക്കുക.

ഫോസ്ഫറസ് (ഭാവഹം)

ലക്ഷണങ്ങൾ
  • അപര്യാപ്തതയുടെ ലക്ഷണങ്ങൾ ആദ്യം കാണുന്നത് മൂപ്പെത്തിയ ഇലകളിലാണ്
  • ഇലകളുടെ പര്‍പ്പിള്‍ നിറവ്യത്യാസം പ്രത്യേകിച്ച് സിരകളിലുള്ള നിറവ്യത്യാസം.
  • ചെറുതും നേർത്തതുമായ തണ്ടുകള്‍
  • ആരോഗ്യം നഷ്ട്ടപ്പെടുകയും വിളവ് കുറയുകയും ചെയ്യുന്നു
  • ചെറുതും, ദൃഢവും, കടും പച്ച നിറത്തിലുള്ളതുമായ ഇളം ഇലകൾ
  • ഇലകൾ ചുരുങ്ങുന്നു
  • മങ്ങിയ ഇലകൾ (തിളക്കമില്ല)
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • കൃത്യമായ ഇടവേളകളില്‍ ആവശ്യാനുസരണം വളപ്രയോഗം നടത്തുന്നുണ്ടെന്നു ഉറപ്പാക്കണം.
  • മൂലകത്തിന്റെ അഭാവം തിരിച്ചറിയുന്നതിനായി മണ്ണ് പരിശോധന നടത്തുക.
  • ഫോസ്ഫറസിന്റെ പെട്ടെന്നുള്ള ലഭ്യതക്കായി സൂപ്പര്‍ ഫോസ്ഫേറ്റ് വളങ്ങളും ദീര്‍ഘകാല ലഭ്യതക്കായി എല്ല് പൊടി, റോക്ക് ഫോസ്ഫേറ്റ് തുടങ്ങിയവയും പ്രയോഗിക്കുക.
  • ആഗിരണം ചെയ്യുന്നതിനായുള്ള ഉചിതമായ പി.എച്ച്. മൂല്യം 6.2 മുതല്‍ 7.0 വരെയാണ്
  • ജൈവവളങ്ങളോടൊപ്പം ഫോസ്ഫറസ് ജീവാണുവളങ്ങള്‍ ചേര്‍ക്കുന്നത് അവയുടെ ലഭ്യത കൂട്ടാന്‍ സഹായകരമാണ്.

പൊട്ടാസ്യം (ക്ഷാരം)

ലക്ഷണങ്ങൾ
  • അപര്യാപ്തതയുടെ ലക്ഷണങ്ങൾ ആദ്യം കാണുന്നത് മൂപ്പെത്തിയ ഇലകളിലാണ്
  • മൂത്ത ഇലകൾ മഞ്ഞളിക്കുകയും കരിഞ്ഞു പോകുകയും ചെയ്യുന്നു
  • ഇലകളുടെ അരികുകൾ താഴേക്ക് വളയുന്നു
  • മധ്യസിരയിൽ വെള്ളത്തില്‍ കുതിര്‍ന്ന കരിഞ്ഞ പാടുകൾ
  • മഞ്ഞനിറമുള്ള ഭാഗങ്ങളിൽ ഒരു തവിട്ടുനിറത്തിലുള്ള കരിഞ്ഞ പാടുകള്‍ കാണപ്പെടുകയും അവ വികസിക്കുകയും ഇല ഉണങ്ങി കടലാസു നിറമാകുകയും ചെയ്യുന്നു
  • കായ്കളുടെ അസാധാരണമായ ഘടനയും രുചിവ്യത്യാസവും
  • തവിട്ടുനിറമോ പുള്ളികളോ ഉള്ള കായ്കൾ
  • ഇലകൾ മുകളിലേക്ക് ചുരുളുന്നു
  • മങ്ങിയ ഇലകൾ (തിളക്കമില്ല)
  • തണ്ട് അഗ്രഭാഗത്തുനിന്ന് കരിഞ്ഞുണങ്ങുന്നു
  • വളർച്ച മുരടിച്ചതും ദുർബലമായ തണ്ടുകള്‍
  • പെൺപൂക്കളുടെ എണ്ണം കുറയുന്നു
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • അമ്ലക്ഷാര മൂല്യം 6-ല്‍ കൂടുതലുള്ള മണ്ണിലാണ് പൊട്ടാസ്യത്തിന്റെ ലഭ്യത കൂടുതലാകുന്നത്.
  • കുമ്മായം / ഡോളമൈറ്റ് പ്രയോഗിക്കുന്നതിലൂടെ അമ്ലക്ഷാര മൂല്യം നിലനിര്‍ത്താന്‍ സാധിക്കും.
  • ജൈവവളത്തോടൊപ്പം ചാരം ചേര്‍ക്കുന്നത് വഴി മണ്ണിന്റെ ഫലഭൂയിഷ്ട്ടി മെച്ചപ്പെടുത്താം.
  • മൂലകത്തിന്റെ അഭാവം തിരിച്ചറിയുന്നതിനായി മണ്ണ് പരിശോധന നടത്തുക.
  • മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് ചേര്‍ത്ത് കൊടുക്കുക. തവണകളായി ചേര്‍ക്കുന്നതാണ് അഭികാമ്യം
  • പെട്ടെന്നുള്ള പ്രതിവിധിക്കായി സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് (SOP) 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍ പശ ചേര്‍ത്ത് ഇലകളില്‍ തളിക്കാവുന്നതാണ്

കാല്‍സ്യം

ലക്ഷണങ്ങൾ
  • ലക്ഷണങ്ങൾ ആദ്യം കാണുന്നത് ഇളം ഇലകളിലാണ്
  • ഇലയുടെ മധ്യസിരയ്ക്ക് സമാന്തരമായി മഞ്ഞ വരകളും ചുളിവുകളും കാണപ്പെടുന്നു
  • ഇലയുടെ അരികുകളിലെ മഞ്ഞളിപ്പ്
  • അസാധാരണമായ ഇലകളുടെ രൂപം
  • കരിഞ്ഞതും വികൃതവുമായ ഇലകൾ
  • ചെടികളുടെ വളർച്ച മുരടിക്കുന്നു
  • ഇലകളുടെ അരികുകൾ പൂർണ്ണമായി വികസിപ്പിക്കുന്നതിൽ പരാജയപ്പെടുന്നു
  • ഇലകൾ മുകളിലേക്ക് ചുരുളുന്നു
  • ചെറിയ ഇടമുട്ടുകളും ഇലകൾ കൂട്ടം കൂടുകയും ചെയ്യുന്നു
  • പെട്ടന്ന് പൊട്ടുന്ന ഇലകൾ
  • കൊളുത്തിയ അഗ്രഭാഗങ്ങളും വളഞ്ഞ അരികുകളോടും കൂടിയ പുതിയ ഇലകൾ
  • ചെടിയിലെ വളർന്ന് വരുന്ന ഭാഗങ്ങൾ കരിഞ്ഞ് ഉണങ്ങുന്നു
  • ചെറുതും രുചിയില്ലാത്തതുമായ കായ്കള്‍
  • വേരിന്‍റെ വളര്‍ച്ചയും വികാസവും സാരമായി ബാധിക്കുന്നു
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • മണ്ണ് പരിശോധന നടത്തുക
  • മണ്ണിൻ്റെ അമ്ലത പരിശോധിക്കുക. മണ്ണ് അങ്ങേയറ്റം അസിഡിറ്റി ഉള്ളതാണെങ്കിൽ (പി.എച്ച്. 3.5 നും 4.5 നും ഇടയിൽ), കുമ്മായം (3.4 കി.ഗ്രാം/സെൻ്റ് രണ്ട് തവണകളായി) ചേര്‍ത്ത് കൊടുക്കുക. മിതമായ അസിഡിറ്റി ഉള്ള സ്ഥലങ്ങളിൽ (5.5 നും 6 നും ഇടയിൽ) കുമ്മായം 1 കി.ഗ്രാം/സെൻ്റ് എന്ന നിലയില്‍ ചേര്‍ത്ത് കൊടുക്കുക.
  • ഫോസ്ഫറസിന്റെ അതിപ്രസരണം കാത്സ്യത്തിന്റെ അപര്യാപ്ത്തതക്ക് കാരണമാകുന്നു.
  • ക്ഷാരഗുണമുള്ള മണ്ണില്‍ ജിപ്സത്തിന്റെ പ്രയോഗം അഭികാമ്യമാണ്
  • കാത്സ്യത്തിന്റെ വിനിയോഗത്തിനു ബോറോണ്‍ ആവശ്യമായതിനാല്‍ അവയുടെ അഭാവം കാത്സ്യത്തിന്റെ അപര്യാപ്ത്തതക്ക് കാരണമാകുന്നു.

മഗ്നീഷ്യം

ലക്ഷണങ്ങൾ
  • അപര്യാപ്തതയുടെ ലക്ഷണങ്ങൾ ആദ്യം കാണുന്നത് മൂപ്പെത്തിയ ഇലകളിലാണ്
  • മധ്യഭാഗത്ത് മഞ്ഞനിറവും അരികുകളിൽ പച്ച നിറത്തോടും കൂടിയ ഇലകൾ
  • മഞ്ഞളിപ്പുള്ള ഇലകൾ ചുവപ്പായി മാറുകയും കരിഞ്ഞ പാടുകള്‍ വികസിക്കുകയും ചെയ്യുന്നു
  • സിരകളക്കിടയിലുള്ള മഞ്ഞളിപ്പ്
  • ഇലകള്‍ അകാലത്തില്‍ കൊഴിയുന്നു
  • കായ്കളുടെ വിളവ് കുറയുന്നു
  • മൂപ്പെത്തിയ ഇലകൾ ചുരുങ്ങുകയും കൊഴിയുകയും ചെയ്യുന്നു
  • പൊള്ളലുകളോട് കൂടിയ മഞ്ഞളിപ്പുള്ള ഭാഗങ്ങൾ
  • കരിഞ്ഞ് ഉണങ്ങിയ പുള്ളികളോട് കൂടിയ ഇലകൾ
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • മണ്ണ് പരിശോധന നടത്തി അഭാവം ഉറപ്പാക്കുക
  • മഗ്നീഷ്യം സൾഫേറ്റ് ഒരു ഏക്കറിന് 32 കി.ഗ്രാം എന്ന തോതില്‍ ചെടികള്‍ക്ക് അരികെ ചേര്‍ത്തു കൊടുക്കുക
  • ഡോളമൈറ്റ് വളത്തിന്റെ ദീര്‍ഘകാല ഉപയോഗം അപര്യാപ്ത്തത കുറയ്ക്കുന്നു
  • മഗ്നീഷ്യം, പൊട്ടാസ്യം വളങ്ങള്‍ ഒരുമിച്ചു പ്രയോഗിക്കാന്‍ പാടുള്ളതല്ല

സള്‍ഫര്‍

ലക്ഷണങ്ങൾ
  • ലക്ഷണങ്ങൾ ആദ്യം പ്രത്യക്ഷപ്പെടുന്നത് ഇളം ഇലകളിലാണ്.
  • മഞ്ഞളിപ്പ് വ്യാപിച്ച് ഇല മുഴുവനായും മഞ്ഞനിറമാകുന്നു
  • ചെടികളുടെ വളർച്ച മുരടിക്കുന്നു
  • ഇലകൾ പ്രത്യേകിച്ച് ഇളം ഇലകള്‍ ചെറുതായി തീരുന്നു
  • ഇലകൾ താഴേക്ക് ചുരുളുന്നു
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • ജൈവവളങ്ങളുടെ ഉപയോഗം സള്‍ഫര്‍ ലഭ്യത കൂട്ടുന്നു
  • സള്‍ഫര്‍ വളങ്ങളായ ഫാക്റ്റം ഫോസ്, അമ്മോണിയം, സിംഗിള്‍ സൂപ്പര്‍ തുടങ്ങിയവ അപര്യാപ്ത്തത കുറയ്ക്കുന്നു.
  • പൊടി രൂപത്തിലുള്ള സള്‍ഫര്‍ 10 കിലോഗ്രാം ഒരു ഏക്കറിന് എന്ന തോതില്‍ ചേര്‍ത്തു കൊടുക്കുക
  • ക്ഷാരഗുണമുള്ള മണ്ണിലെ അഭാവം കുറയ്ക്കുന്നതിനായി ജിപ്സം ചേര്‍ത്ത് കൊടുക്കുക
  • ജൈവ മാലിന്യം കത്തിക്കുന്നത് സള്‍ഫറിന്റെ അപര്യാപ്ത്തതക്ക് കാരണമാകുന്നു.

ബോറോണ്‍

ലക്ഷണങ്ങൾ
  • ലക്ഷണങ്ങൾ ആദ്യം പ്രത്യക്ഷപ്പെടുന്നത് ഇളം ഇലകളിലാണ്
  • രൂപമാറ്റം സംഭവിച്ച ഇളം ഇലകൾ
  • വളർച്ച മുരടിക്കുന്നു
  • ഇളം കായ്കൾ വലിയ അളവിൽ വാടിപ്പോകുകയോ അല്ലെങ്കിൽ കൊഴിഞ്ഞുപോവുകയോ ചെയ്യുന്നു.
  • മുകുളങ്ങളുടെയും തൈകളുടെയും വളർച്ചയും കുറയുന്നു
  • കായ്കളില്‍ മഞ്ഞനിറത്തിലുള്ള വരകൾ
  • കായ്കളുടെ തൊലിയിൽ കോർക്കി അടയാളം (സ്കർഫിംഗ്) കാണുന്നു
  • കായ്കളുടെ ഭാരവും വലിപ്പവും കുറയുന്നു
  • കായ്കൾ പൊട്ടുകയും കൊഴിഞ്ഞുപോകുകയും ചെയ്യുന്നു
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • മണ്ണ് പരിശോധന നടത്തി അഭാവം ഉറപ്പാക്കുക
  • 4 കി.ഗ്രാം ബോറാക്സ് ഒരു ഏക്കറിന് എന്ന തോതില്‍ ചേര്‍ക്കാം
  • പത്രപോഷണമായി ബോറാക്സ് ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാവുന്നതാണ്
  • ബോറോണും കാല്‍സ്യവും ഒരുമിച്ച് പ്രയോഗിക്കരുത്
  • അമോണിയം വളങ്ങൾക്കൊപ്പം ബോറാക്സ് പ്രയോഗിക്കരുത്

ഇരുമ്പ് (അയേണ്‍)

ലക്ഷണങ്ങൾ
  • ലക്ഷണങ്ങൾ ആദ്യം പ്രത്യക്ഷപ്പെടുന്നത് ഇളം ഇലകളിലാണ്
  • സിരകള്‍ക്കിടയിലൂടെയുള്ള മഞ്ഞളിപ്പ്
  • കടുംപച്ച സിരകളുള്ള മഞ്ഞ ഇലകൾ
  • മുഴുവൻ ചെടിയും ഇളം പച്ച നിറമാകുന്നു
  • വളർച്ച മുരടിക്കുന്നു
  • സിരകൾ പച്ചയായി തുടരുകയും വല പോലെ കാണപ്പെടുകയും ചെയ്യുന്നു
  • അത് വഴി ഇലയിൽ മങ്ങിയ പച്ച നിറത്തിലുള്ള ഒരു ശൃംഖല (അസ്ഥികൂടം) രൂപപ്പെടുന്നു
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • കേരളത്തിലെ മണ്ണില്‍ ഇരുമ്പിന്റെ അളവ് കൂടുതലാണ്. അതുകൊണ്ട്, പ്രശ്നത്തിന്റെ കാരണം നിർണ്ണയിക്കാൻ മണ്ണ് പരിശോധന നടത്തുക.
  • പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നത് ഇരുമ്പിന്റെ അപര്യാപ്ത്തതക്ക് കാരണമാകുന്നു.
  • ഫെറസ്സ് സള്‍ഫേറ്റ് 6 കി.ഗ്രാം ഒരു ഏക്കറിന് എന്ന തോതില്‍ പ്രയോഗിക്കുക.

മാംഗനീസ്

ലക്ഷണങ്ങൾ
  • ലക്ഷണങ്ങൾ ആദ്യം പ്രത്യക്ഷപ്പെടുന്നത് ഇളം ഇലകളിലാണ്
  • ഇളം ഇലകളുടെ അരികിലെ മഞ്ഞളിപ്പ്
  • സിരകള്‍ക്കിടയിലൂടെയുള്ള മഞ്ഞളിപ്പ്
  • മഞ്ഞളിപ്പുള്ള ഭാഗങ്ങളിൽ ചെറിയ ഉണങ്ങിയ പാടുകൾ
  • ഇലകളിൽ ഇളം പച്ച നിറത്തിലുള്ള പശ്ചാത്തലത്തിൽ സിരകൾ പച്ച നിറത്തോടുകൂടിയ നേർത്ത ശൃംഖലയായി കാണുന്നു.
  • ഇലകളുടെ വലിപ്പം കുറയുന്നു
  • ഇലകളുടെ അരികുകൾ ചുളുങ്ങുന്നു
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • മണ്ണ് പരിശോധന നടത്തുക
  • മാന്‍ഗനീസ് സള്‍ഫേറ്റ് 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിച്ചു കൊടുക്കുക

നാകം (സിങ്ക്)

ലക്ഷണങ്ങൾ
  • ലക്ഷണങ്ങൾ ആദ്യം പ്രത്യക്ഷപ്പെടുന്നത് ഇളം ഇലകളിലാണ്
  • സിരകള്‍ക്കിടയിലൂടെയുള്ള മഞ്ഞളിപ്പ്
  • ഇലയുടെ വിസ്തീർണ്ണം കുറയുന്നു
  • ഇടമുട്ടുകള്‍ ചുരുങ്ങുന്നു
  • ഇലകള്‍ രൂപമാറ്റം സംഭവിക്കുകയും കൂട്ടമാകുകയും ചെയ്യുന്നു
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • പി.എച്ച്. മൂല്യം 5 മുതല്‍ 7.5 വരെയാണ് നാകത്തിന്റെ ലഭ്യതക്ക് ഉചിതം.
  • മണ്ണ് പരിശോധനയിലൂടെ അപര്യാപ്ത്തത ഉറപ്പാക്കുക.
  • സിങ്ക് സള്‍ഫേറ്റ് 8 കി.ഗ്രാം / ഏക്കർ എന്ന തോതില്‍ പ്രയോഗിക്കുക.
  • സിങ്കും ഫോസ്ഫേറ്റ് വളങ്ങളും ഒരേ സമയത്ത് പ്രയോഗിക്കാതിരിക്കുക.
  • അഭാവം രൂക്ഷമാകുന്ന സാഹചര്യത്തില്‍, കാൽസ്യം കാർബണേറ്റും (2.5 ഗ്രാം ഒരു ലിറ്റർ വെള്ളത്തില്‍) സിങ്ക് സൾഫേറ്റും (2 ഗ്രാം ഒരു ലിറ്റർ വെള്ളത്തില്‍) പ്രഭാത സമയങ്ങളിൽ ഇലകളിൽ തളിക്കുന്നത് നിർദ്ദേശിക്കാവുന്നതാണ്.

മൊളിബ്ഡിനം

ലക്ഷണങ്ങൾ
  • ഇലകളുടെ വിസ്തീർണ്ണം കുറഞ്ഞതും രൂപമാറ്റം സംഭവിച്ചതുമായ ഇലകൾ
  • സിരകള്‍ക്കിടയിളുടെയുള്ള മഞ്ഞളിപ്പും ഇരുണ്ട പച്ച നിറമുള്ള സിരകളും
  • "വിപ്പ് ടെയ്ല്‍ " രൂപീകരണം
  • ഇലയുടെ അരികുകൾ മഞ്ഞനിറമാകുന്നു
  • രൂക്ഷമായ അപര്യാപ്ത്തതയില്‍ ഇല മുഴുവൻ മഞ്ഞനിറമാകും
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • 1.0 കി.ഗ്രാം സോഡിയം മോളിബ്ഡേറ്റ് ഒരു ഹെക്ടറിന് എന്ന തോതില്‍ മണ്ണിൽ പ്രയോഗിക്കുക
  • സോഡിയം മോളിബ്ഡേറ്റ് 0.1 ശതമാനം ഇലകളിൽ തളിക്കുക
  • 120 കിലോഗ്രാം നൈട്രജന്‍, 75 കിലോഗ്രാം ഫോസ്ഫറസ്, മോളിബിടിനം 1.5 കിലോഗ്രാം/ഹെക്ടര്‍, 1 കിലോഗ്രാം ബോറോണ്‍ / ഹെക്ടര്‍ എന്ന തോതിലുള്ള വള പ്രയോഗം നടത്തുക