പടവലം (Trichosanthes anguina)

എപ്പിലാക്ന വണ്ട്‌ (Epilachna septima, E. implicate, E. dodecastigma)

ലക്ഷണങ്ങള്‍

  • തവിട്ടു നിറത്തിലുള്ള വണ്ടുകളും മഞ്ഞ പുഴുക്കളും ഇലകളെയും ചെടിയുടെ ഇളം ഭാഗങ്ങളേയും കാർന്നു തിന്നുന്നു
  • ഇലകൾ അരിപ്പ പോലെ ആയിമാറുന്നു, ഇലകൾ കരിഞ്ഞുപോകുന്നു.
  • കീടത്തിന്‍റെ ആക്രമണം രൂക്ഷമായാല്‍ വിളവിനെ അത് ബാധിക്കുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  • മുട്ടകളെയും വണ്ടുകളെയും നശിപ്പിച്ച് കളയുക.
  • വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം(20 മില്ലി വേപ്പെണ്ണ +20 ഗ്രാം വെളുത്തുള്ളി അരച്ചത് +5 ഗ്രാം ബാര്‍ സോപ്പ് എന്നിവ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തു യോജിപ്പിക്കുക). തളിച്ച് കൊടുക്കുക
  • വേപ്പിന്‍കുരു സത്ത് 50 ഗ്രാം. ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിക്കുക.
  • ബ്യുവേറിയ ബാസിയാന എന്ന മിത്ര കുമിള്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നാ തോതില്‍ തയ്യാറാക്കിയ ലായിനി തളിച്ചു കൊടുക്കുക.