പടവലം (Trichosanthes anguina)

കായ് അഴുകല്‍ (Phythium aphanidermatum)

ലക്ഷണങ്ങള്‍

  • മണ്ണുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന കായ്കളിലാണ് രോഗബാധ കാണപ്പെടുന്നത്.
  • മുറിവുകളിലൂടെ കുമിളുകള്‍ കായ്കളിലേക്ക് പ്രവേശിക്കുന്നു.
  • കായ്കളില്‍ പഞ്ഞിക്കെട്ട് പോലെ വെള്ള നിറത്തിലുള്ള പൂപ്പല്‍ വളര്‍ച്ച കാണപ്പെടുന്നു.
  • കായ്കളില്‍ കടും പച്ച നിറത്തിലുള്ള വെള്ളം കുതിര്‍ന്ന പാടുകള്‍ കാണപ്പെടുന്നു.
  • കായ്കളുടെ ഉള്‍ഭാഗം ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  • പുതയിടുന്നത് കായകള്‍ക്ക് മണ്ണുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കാനും കുമിള്‍ ബാധ തടയാനും സഹായിക്കുന്നു.
  • അഴുകല്‍ ബാധിച്ച ചെടികളും കായ്കളും പിഴുത് നശിപ്പിക്കുക.
  • മുന്‍കരുതലായി ട്രൈക്കോഡെര്‍മ വിറിഡെ/ സ്യൂഡോമോണസ് ഫ്ലൂറസൻസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തയ്യാറാക്കിയ ലായിനി ചെടിയുടെ കടയില്‍ ഒഴിച്ചുകൊടുക്കുക.

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Potassium phosphonate 40 SC Akomin Green 4 ml/ litre of water 40 ml 800 ml 2000 ml (2 liters) -
2 Mancozeb 75 WP Devidayal M-45, Dhanuka M 45, Dhanuka M-45, Dithane, Dithane M-45, Hilthane, Hindustan M 45, Indofil M 45, Izeb M-45 Manzate, Luzen-45, Macoban, Macoban M-45, Mancosaan, Mancosaan M-45, Maneb Manzane, M-Guard, Savour M 45, Tata M-45 Eurofil-NT, Uthane M-45, Veera, Zinthane Green 3 g/ litre of water 30 g 600 g 1500 gm (1.5 kg) -