പടവലം (Trichosanthes anguina)

മൊസൈക്ക് രോഗം (Cucumber mosaic virus)

ലക്ഷണങ്ങള്‍

  • ഇലകളിലും പൂക്കളിലും പച്ച/ മഞ്ഞ നിറത്തിലുള്ള പാടുകളും വരകളും കാണപ്പെടുന്നു.
  • തളിരിലകളിലാണ് പ്രധാനമായും രോഗ ലക്ഷണങ്ങള്‍ കണ്ടു വരുന്നത്.
  • ഇലകളില്‍ പച്ചയും മഞ്ഞയും കലര്‍ന്ന നിറവ്യതാസം കാണപ്പെടുകയും ഇലകള്‍ ചുരുണ്ട് ചെടി മുരടിക്കുകയും ചെയ്യുന്നു.
  • ചെടിയുടെ വലിപ്പവും പൂവുകളുടെയും കായ്കളുടെ എണ്ണവും കുറയുന്നു.
  • തളിരിലകള്‍ ചുരുണ്ട് കപ്പ്‌ ആകൃതിയില്‍ കാണുകയും, ഇലകളില്‍ മഞ്ഞയും പച്ചയും ഇടകലര്‍ന്ന പാടുകള്‍ രൂപപ്പെടുകയും ചെയ്യുന്നു.
  • കായകളില്‍ മുഴകള്‍ പോലെയുള്ള വളര്‍ച്ച കാണുകയും, രോഗം രൂക്ഷമായി ബാധിച്ച കായ്‌കള്‍ വെള്ള നിറമായി മാറുകയും ചെയ്യുന്നു

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  • മുഞ്ഞയെ നിയന്ത്രിക്കുന്നതിലൂടെ രോഗത്തിന്‍റെ വ്യാപനം തടയാന്‍ സാധിക്കും.
  • രോഗ പ്രതിരോധ ശേഷിയുള്ള ഇനങ്ങള്‍ കൃഷി ചെയ്യാന്‍ തെരഞ്ഞെടുക്കുക.
  • വെള്ള നിറത്തിലുള്ള പ്ലാസ്റ്റിക്‌ പുത ഉപയോഗിക്കുന്നത് മുഞ്ഞയെ വികര്‍ഷിക്കാന്‍ സഹായിക്കുന്നു.
  • രോഗം ബാധിച്ച ചെടികള്‍ വേരോടെ പിഴുതു കളയുക.
  • മഞ്ഞക്കെണി ഉപയോഗിക്കുന്നത് വഴി രോഗവാഹകരുടെ എണ്ണത്തെ കുറയ്ക്കാന്‍ സഹായിക്കുന്നു.
  • ചെടികള്‍ നടുന്ന സമയത്ത് കുഴികളില്‍ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുക.

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Dimethoate 30 EC Nugor, Rogor, Tagor, Tara 909, Label colour Yellow 2 ml/ litre of water 20 ml 400 ml 1000 ml Against aphid vectors