മണിച്ചോളം (Sorghum bicolor)

ചീയല്‍ രോഗം ( C.O: Macrophomina phaseolina )

ലക്ഷണങ്ങള്‍

  • മണിച്ചോളത്തെ ബാധിക്കുന്ന പ്രധാന രോഗമാണ്.
  • ഉയര്‍ന്ന താപനില, ജല ദൗര്‍ലഭ്യത തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളിലാണ് കുമിള്‍ കൂടുതലായി കണ്ടുവരുന്നത്.
  • വേരുകളില്‍ നനഞ്ഞ പാടുകള്‍ കാണുകയും തുടര്‍ന്ന് അവ ചുരുങ്ങുകയും തവിട്ട്‌/കറുപ്പ് നിറത്തില്‍ കാണുകയും ചെയ്യുന്നു.
  • തണ്ടിന്‍റെ കടഭാഗം മൃദുവാകുകയും ചെടി ഒടിഞ്ഞു വീഴുകയും ചെയ്യുന്നു.
  • ചെടികള്‍ മറിഞ്ഞു വീഴുന്നതാണ് പ്രധാന ലക്ഷണങ്ങള്‍. ഇങ്ങനെ മറിഞ്ഞു വീണ തണ്ട് നെടുകെ പിളര്‍ത്തി നോക്കിയാല്‍ വിവിധ ഘട്ടങ്ങളിലായുള്ള അഴുകല്‍ കാണപ്പെടുന്നു

നിയന്ത്രണ മാർഗ്ഗങ്ങൾ

  • മണ്ണിന്‍റെ ഈര്‍പ്പം നിലനിര്‍ത്തുക.
  • നൈട്രജന്‍ വളങ്ങളുടെ അമിത ഉപയോഗം നിയന്ത്രിക്കുക.
  • ചെടികള്‍ തിങ്ങി വളരാതിരിക്കാന്‍ ശ്രദ്ധിക്കുക.
  • ട്രൈക്കൊഡെര്‍മ്മ പൂരിത ജൈവവളം മണ്ണില്‍ ചേര്‍ത്തുകൊടുക്കാം.
  • രോഗബാധയുള്ള ചെടികള്‍ വേരോടെ പിഴുതുകളഞ്ഞ്‌ 1% വീര്യമുള്ള ബോര്‍ഡോ മിശ്രിതം/ കോപ്പര്‍ ഓക്സിക്ലോറൈഡ് ഉപയോഗിച്ചു മണ്ണിനെ അണുവിമുക്തമാക്കണം

രാസനിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Dosage/acre (200 L) Dosage/hectare (500 L) Remarks
1 Copper Oxychloride 50 WP Bensaan, Blitox, Blue copper, Bluetrox, Copter, Cupramar, Cuprina, Dhanucop, Fytolan, Fytox, Fytran, Fytolan, Hilcopper, Killex copper, Maincop Dhanucop, Star cop, Tagcop, Trucop Blue 3 g/litre of water 30 g 600 g 1500 g Soil drenching

Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic