മണിച്ചോളം (Sorghum bicolor)

ചാഴി (C.O Calocoris angustatus)

ലക്ഷണങ്ങള്‍

  • ധാന്യങ്ങളുട പാൽ ഉറയ്ക്കുന്ന ഘട്ടത്തിലാണ് ചാഴിയുടെയും അതിന്റെ കുഞ്ഞുങ്ങളുടെയും ആക്രമണം കൂടുതലായി കാണുന്നത്.
  • കീടങ്ങള്‍ ധാന്യത്തില്‍ നിന്ന് നീരൂറ്റി കുടിക്കുന്നത് മൂലം ധാന്യങ്ങള്‍ ചുരുങ്ങി കറുത്ത് പോവുകയും പതിരായി തീരുകയും ചെയ്യുന്നു.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • പാല്‍ ഉറക്കുന്ന ഘട്ടത്തിൽ ക്വിനാൽഫോസ് 1.5% 12 കി.ഗ്രാം/ഹെക്ടർ എന്ന തോതിൽ പൊടിയായി പ്രയോഗിക്കുക.
  • IS1760, IS 17645, CSM 388, ചെഞ്ചോലം, BBR -1 (ICS V239) പോലുള്ള പ്രതിരോധശേഷിയുള്ള ഇനങ്ങൾ വളർത്തുക.