മണിച്ചോളം (Sorghum bicolor)

ഇയര്‍ ഹെഡ് പുഴുക്കള്‍ (C.O Helicoverpa armigera)

ലക്ഷണങ്ങള്‍

  • പുഴുക്കള്‍ പൂങ്കുലയെ തിന്നു നശിപ്പിക്കുന്നു.
  • പുഴുക്കളുടെ വിസര്‍ജ്യം ചെറിയ തരികളായി കാണപ്പെടുന്നു
  • ഗോളാകൃതിയിലും ക്രീം കലര്‍ന്ന വെള്ള നിറത്തിലുള്ള ഒറ്റ ഒറ്റയായി മുട്ടകള്‍ കാണപ്പെടുന്നു

നിയന്ത്രണ മാർഗ്ഗങ്ങൾ

  • പ്രായമായ പുഴുക്കളെ നിരീക്ഷിക്കാനും ആകർഷിക്കാനും കൊല്ലാനും അർദ്ധരാത്രി വരെ പ്രകാശക്കെണികൾ സ്ഥാപിക്കുക.
  • പൂവിടുമ്പോൾ മുതൽ ധാന്യം കാഠിന്യം പ്രാപിക്കുന്നതുവരെ ഹെലിക്കോവർപ്പ പുഴുക്കളുടെ ആൺ നിശാശലഭങ്ങളെ ആകർഷിക്കാൻ ഹെക്ടറിന് 12 എന്ന നിരക്കിൽ ഫെറോമോൺ കെണികൾ സ്ഥാപിക്കുക.
  • 10 ദിവസത്തെ ഇടവേളയിൽ 1.5 X1012 POB എന്ന നിരക്കിൽ പഞ്ചസാര 2.5 കി.ഗ്രാം + പരുത്തി കുരു പൊടി 250 ഗ്രാം എന്നിവ ചേർത്ത് NPV രണ്ടുതവണ പൂങ്കുലകളില്‍ പ്രയോഗിക്കുന്നത് ഹെലിക്കോവർപ്പയുടെ പുഴുക്കളുടെ എണ്ണം കുറയ്ക്കുന്നതിന് ഫലപ്രദമാണ്.