മണിച്ചോളം (Sorghum bicolor)

ഹെഡ് സ്മട്ട് ( C.O: Sphacelotheca reiliana.)

ലക്ഷണങ്ങള്‍

  • കതിരുകളിലാണ് രോഗ ലക്ഷണങ്ങള്‍ കാണുന്നത്.
  • കതിരുകള്‍ക്ക് പകരമായി വെളുത്ത നിറത്തിലുള്ള വലിയ മുഴകള്‍ ഭാഗികമായി/പൂര്‍ണ്ണമായി കാണപ്പെടുന്നു.
  • പൂപ്പല്‍ ബാധിച്ച കതിരുകളില്‍ ഇരുണ്ട നിറത്തിലുള്ള നാരുകളും, ഇളം പച്ച/കറുത്ത നിറത്തിലുള്ള സ്പോറുകളും കാണപ്പെടുന്നു.
  • തുടര്‍ന്ന്,കാറ്റിലൂടെ സ്പോറുകള്‍ പരക്കുകയും നാരുകള്‍ മാത്രം അവേഷിക്കുകയും ചെയ്യുന്നു.

നിയന്ത്രണ മാർഗ്ഗങ്ങൾ

  • ‘ഇരുങ്കു’ പോലുള്ള രോഗ പ്രതിരോധ ശേഷിയുള്ള ഇനങ്ങള്‍ നടുക
  • കാർബോക്സിൻ 75 WP (2 ഗ്രാം/കിലോ വിത്ത്) അല്ലെങ്കിൽ കാപ്റ്റാൻ 75 WP (4 ഗ്രാം/കിലോ വിത്ത്) അല്ലെങ്കിൽ തിറം 75 WP (3-4 ഗ്രാം/കിലോ വിത്ത്) എന്നിവ ഉപയോഗിച്ച് വിത്ത് സംസ്ക്കരിക്കുക.
  • രോഗം ബാധിച്ച കതിരുകൾ തുണി സഞ്ചികളിൽ ശേഖരിച്ച് തിളച്ച വെള്ളത്തിൽ മുക്കി കുമിളുകളെ നശിപ്പിക്കുക.