മണിച്ചോളം (Sorghum bicolor)

തണ്ട് തുരപ്പന്‍ (C.O Chilo partellus)

ലക്ഷണങ്ങള്‍

  • പുഴുക്കൾ നെടുനാമ്പ് തുരന്ന് തണ്ടിൽ പ്രവേശിച്ച് ആന്തരിക കലകള്‍ ഭക്ഷിക്കുന്നു. ഇത് "ഡെഡ് ഹാർട്ട്" എന്നറിയപ്പെടുന്ന നെടുനാമ്പ് വാടിപ്പോകുന്നതിന് കാരണമാകുന്നു.
  • മുട്ടുകള്‍ക്ക് സമീപമുള്ള തണ്ടിൽ ദ്വാരങ്ങൾ കാണാം.
  • തണ്ടിന്‍റെ ബാധിച്ച ഉള്ളിലെ ഭാഗങ്ങളിൽ തുരങ്കം കാണപ്പെടാം.

നിയന്ത്രണ മാർഗ്ഗങ്ങൾ

  • ശൈത്യകാലത്ത് കുറ്റികൾ ഉഴുതുമറിച്ച് കത്തിച്ച് മണ്ണില്‍കിടക്കുന്ന പുഴുക്കളെ നശിപ്പിക്കണം.
  • E 302, E 303, IS 2205, ICSV 700 പോലുള്ള പ്രതിരോധശേഷിയുള്ള ഇനങ്ങൾ വളർത്തുക.
  • നെടുനാമ്പ് ചീയ്യല്‍ ഉള്ള ചെടി പറിച്ചെടുത്ത് കാലിത്തീറ്റയായി ഉപയോഗിക്കുകയോ വളക്കുഴികളിൽ കുഴിച്ചിടുകയോ ചെയ്യണം.
  • തണ്ടുതുരപ്പൻ മൂലമുള്ള കേടുപാടുകൾ കുറയ്ക്കുന്നതിന് 4:1 എന്ന അനുപാതത്തിൽ ലാബ് ലാബ് അല്ലെങ്കിൽ ഡോളിക്കോസ് ഇടവിളയായി വിതയ്ക്കുക