വെളുത്തുള്ളി (Allium sativum)

സ്റ്റെംഫിലിയം ബ്ലൈറ്റ് (Stemphylium vesicarium)

ലക്ഷണങ്ങള്‍

  • ഇലകളിലും തണ്ടുകളിലും രോഗം സാധാരണമാണ്.
  • മാർച്ച് അവസാനത്തിലോ ഏപ്രിൽ ആദ്യത്തിലോ ആയി പറിച്ചുനട്ട തൈകളുടെ 3-4 ഇല ഘട്ടത്തിൽ രോഗ ബാധ ഉണ്ടാകാം.
  • രോഗത്തിന്‍റെ ആദ്യ ഘട്ടത്തില്‍ ഇലകളുടെ മധ്യഭാഗത്ത് മഞ്ഞ/ഓറഞ്ച് നിറത്തിലുള്ള ചെറിയ പുള്ളികളോ വരകളോ രൂപപ്പെടുകയും തുടര്‍ന്ന് അവ പിങ്ക് നിറത്തിലുള്ള അരികുകളോട് കൂടിയ കണ്ണിന്‍റെ ആകൃതിയിലുള്ള പുള്ളികളായി കാണപ്പെടുകയും ചെയ്യുന്നു.
  • പൂവിടുന്ന തണ്ടുകളിലുണ്ടാകുന്ന കുമിള്‍ ബാധ വിത്തുകളുടെ ഉത്പാദനത്തെ ബാധിക്കുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  • തോട്ടം വൃത്തിയായ് സൂക്ഷിക്കുക
  • മുന്‍ വിളയുടെ അവശിഷ്ടങ്ങള്‍ കത്തിച്ച് നശിപ്പിക്കുക.
  • രോഗം ബാധിക്കാത്ത ചെടികളുമായി കൂടുതല്‍ കാലത്തേക്ക് വിള പരിചക്രമണം നടത്തുക.
  • കൃത്യമായ നീര്‍വാര്‍ച്ച സൗകര്യം ഉറപ്പുവരുത്തുക.
  • ചെടികള്‍ ശാസ്ത്രീയമായ അകലത്തില്‍ നടുക.
  • നടീലിനു മുമ്പായി വിത്തുകള്‍ 50 ഡിഗ്രീ താപനിലയിലയുള്ള വെള്ളത്തില്‍ 20 മിനുറ്റ് നേരത്തേക്ക് മുക്കി പരിചരണം നടത്തുക.

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Mancozeb 75 WP Devidayal M-45, Dhanuka M 45, Dhanuka M-45, Dithane, Dithane M-45, Hilthane, Hindustan M 45, Indofil M 45, Izeb M-45 Manzate, Luzen-45, Macoban, Macoban M-45, Mancosaan, Mancosaan M-45, Maneb Manzane, M-Guard, Savour M 45, Tata M-45 Eurofil-NT, Uthane M-45, Veera, Zinthane Green 3 g/litre of water 30 g 600 g 1500 g -
2 Carbendazim 50 WP Bavistin, Benfil, Bengard, Benlate, Benmain, Bensaan, Carben, Carziim50, Dhanustin, Dhanustin 50 WP, Fungiguard, Gancarzin50, Glizim, Mintho, Tagstin, Tiara, Zoom Green 1 g/litre of water 10 g 200 g 500 g -
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic