വെളുത്തുള്ളി (Allium sativum)

നിലം ഒരുക്കല്‍

  • നിലം നന്നായി ഉഴുത് മറിച്ചു വാരങ്ങള്‍ തയ്യാറാക്കുക.ഒരു മീറ്റര്‍ വീതിയും 15 സെ.മീ ഉയരവും സൗകര്യപ്രദമായ നീളവുമുള്ള വാരങ്ങളിലാണ് ഉള്ളി നടേണ്ടത്.
  • വാരങ്ങള്‍ തമ്മില്‍ 15 സെ.മീറ്ററും അല്ലികള്‍ തമ്മില്‍ 8 സെന്റി.മീറ്ററും ഇടയകലമാണ് ആവശ്യം.

നടീല്‍ രീതി

  • അല്ലികളും ബള്‍ബിലുകളും പ്രജനനത്തിനായി ഉപയോഗിക്കുന്നു.
  • നടീലിനായുള്ള അല്ലികള്‍ വിളവെടുപ്പിനു ശേഷം 2-3 മാസം സംഭരിച്ചു വെയ്ക്കേണ്ടതാണ്.
  • 4 ഗ്രാം തൂക്കമുള്ള അല്ലികള്‍ നടീലിന് അനുയോജ്യമാണ്.
  • നടീലിനു മുന്‍പ് അല്ലികള്‍ ഒരു ഗ്രാം കാർബൻഡാസിം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ലായനിയിൽ മുക്കി വെയ്ക്കുക.
  • പിന്നീടു തണലില്‍ ഉണക്കിയ ശേഷം നടാവുന്നതാണ്.
  • നട്ട് അഞ്ച് ദിവസത്തിനു ശേഷം അല്ലികൾ മുളച്ചു തുടങ്ങും. പത്തു മുതൽ പതിനഞ്ചു ദിവസത്തിൽ തൈകൾ രൂപപ്പെടും