വെളുത്തുള്ളി (Allium sativum)

ബാക്ടീരിയല്‍ അഴുകല്‍ (Pseudomonas aeruginosa)

ലക്ഷണങ്ങള്‍

  • സംഭരണ സമയത്ത് കണ്ടുവരുന്ന ഒരു പ്രധാന രോഗമാണിത്.
  • മുറിവുകളിലൂടെ ബാക്റ്റീരിയകള്‍ അകത്തേക് പ്രവേശിക്കുന്നു.
  • ഉള്ളി തണ്ടുമായി ചേരുന്ന ഭാഗത്താണ് രോഗബാധ തുടങ്ങുന്നത്. ഉള്ളികളെ ഞെക്കുമ്പോള്‍ അവിടെ നിന്നും ദുര്‍ഗന്ധം വമിക്കുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  • വിളവെടുപ്പിനു ശേഷം ബൾബുകൾ ശരിയായ രീതിയിൽ വേഗത്തിൽ ഉണക്കുന്നത് രോഗം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
  • സംഭരിച്ചു വെക്കുമ്പോള്‍ രോഗം ശ്രദ്ധയില്‍പ്പെട്ട ഉള്ളികള്‍ എടുത്തുമാറ്റാന്‍ പ്രത്യേകം ശ്രദ്ധിക്കണം.