വെളുത്തുള്ളി (Allium sativum)

ഹെഡ് ബോറര്‍ (Helicoverpa armigera)

ലക്ഷണങ്ങള്‍

  • പുഴുക്കള്‍ പൂക്കളെ ഉല്പാതിപ്പിക്കുന്ന തണ്ടുകളെ തിന്നു നശിപ്പിക്കുന്നു.
  • ഒരു പുഴു തന്നെ ഒന്നിലധികം തണ്ടുകള്‍ നശിപ്പിക്കുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  • പുഴുക്കളേയും കീടബാധയേറ്റ ഭാഗങ്ങളും കണ്ടെത്തി നശിപ്പിക്കുക.
  • ഹെക്ടറിനു 12 എന്ന തോതില്‍ ഫിറമോണ്‍ കെണി സ്ഥാപിക്കുക.
  • 40 ദിവസം പ്രായമുള്ള അമേരിക്കൻ ജമന്തി കെണി വിളയായും 25 ദിവസം പ്രായമുള്ള തക്കാളി തൈകൾ 1:16 എന്ന അംശബന്ധത്തില്‍ വരികളിലായും ഒരേസമയം വളർത്തുക.
  • വേനല്‍ക്കാലത്ത് മണ്ണിനെ നല്ലപോലെ ഉഴുത് മറിക്കുക, ഇതുമൂലം പുഴുക്കളുടെ സമാധിദശകള്‍ പുറത്തേക്ക് വരികയും വെയിലേറ്റ് ചാവുകയും ചെയ്യുന്നു.
  • ചെടിയുടെ മുകളിലുള്ള 3 ഇലകള്‍ നോക്കി കീടത്തിന്റെ മുട്ടകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക.
  • തോട്ടത്തില്‍ തുളസി വളര്‍ത്തുന്നത് കീടങ്ങളെ അകറ്റുന്നു.
  • കാക്ക, മൈന, ഡ്രോംഗോ തുടങ്ങിയ ഇരപിടിയൻ പക്ഷികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏക്കറിൽ 40 സ്ഥലത്ത് എന്ന തോതില്‍ പക്ഷിക്കൂടുകൾ സ്ഥാപിക്കുക.
  • ട്രൈക്കോഗ്രാമ പ്രിറ്റിയോസം എന്ന പരാധ കീടത്തിന്‍റെ മുട്ടകള്‍ ഹെക്ടര്‍ ഒന്നിന് 1 ലക്ഷം എന്ന തോതില്‍ 7 ദിവസത്തെ ഇടവേളകളില്‍ ഉപയോഗിക്കുക.
  • ബാസില്ലസ് തുരിന്‍ജിയന്‍സിസ് എന്ന ബാക്ടീരിയ 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിച്ചു കൊടുക്കുക.
  • 4 ശതമാനം വീര്യമുള്ള വേപ്പിന്‍ കുരുസത്ത് തളിച്ച് കൊടുക്കുക.
  • കീടത്തിന്‍റെ ശത്രു കീടങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുക.

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Cyantraniliprole 10.26% OD Benevia Green 2 ml/litre of water 20 ml 200 ml/100 liters 1000 ml -
2 Chlorantraniliprole 18.5 SC Coragen Green 0.3 ml/litre of water 3 ml 30 ml/100 liters 150 ml -
3 Flubendiamide 20 WG Fluton, Takumi Green 0.2 ml/litre of water 2 ml 20 ml/100 liters 100 ml -
4 Indoxacarb 14.5 SC Avaunt, Doxagan, Fego Challenger, Heroxa JK Indoxa, Inlay, Sarvada King Doxa, Tag Power Yellow 0.8 ml/litre of water 8 ml 80 ml/100 liters 400 ml -
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic