വെളുത്തുള്ളി (Allium sativum)

മൃദുരോമപൂപ്പ് (Perenospora destructor)

ലക്ഷണങ്ങള്‍

  • തൈകളുടേയും ചെടികളുടേയും വളര്‍ച്ച മുരടിച്ച് അവയുടെ ആകൃതി നഷ്ടപെടുന്നു. ഒപ്പം ഇളം പച്ച നിറത്തിലുള്ള പൂപ്പല്‍ ബാധ ചെടികളില്‍ കണ്ടുവരുന്നു.
  • ഇലകളിലും തണ്ടുകളിലും വയലറ്റ് നിറത്തിലുള്ള പൂപ്പല്‍ ബാധ കണ്ടുവരുകയും തുടര്‍ന്ന് അവ ഇളം പച്ച കലര്‍ന്ന മഞ്ഞ നിറത്തിലാവുകയം ഒടുവില്‍ ഇലകളും തണ്ടുകളും നശിക്കുന്നതുമാണ് രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  • ആരോഗ്യമുള്ളതും രോഗവിമുക്തവുമായ നടീല്‍ വസ്തുക്കള്‍ തെരഞ്ഞെടുക്കുക.
  • ഉള്ളിയുടെ വിഭാത്തില്‍ പെടാത്ത വിളകളുമായി 4-5 വര്‍ഷത്തേക്ക് വിള പരിചക്രമണം നടത്തുക.
  • തോട്ടം വൃത്തിയായ് സൂക്ഷിക്കുകയും മുന്‍ വിളയുടെ അവശിഷ്ടങ്ങളും ഉള്ളിയുടെ കൂമ്പാരങ്ങളും നശിപ്പിച്ചു കളയുകയും ചെയ്യുക.
  • വൈകിയുള്ള നടീല്‍, നീര്‍ വാര്‍ച്ചയ്ക്കുള്ള സൗകര്യക്കുറവ്, ഇടയ്ക്കിടെയുള്ള ജലസേചനം, ഉയര്‍ന്ന അളവില്‍ വളങ്ങളുടെ പ്രയോഗം തുടങ്ങിയ സാഹചര്യങ്ങള്‍ ഒഴിവാക്കുക.
  • രോഗ പ്രതിരോധ ശേഷിയുള്ള ഇനങ്ങള്‍ കൃഷിചെയ്യുക.
  • രോഗ ബാധയെ ത്വരിതപ്പെടുത്തുന്ന കളകള്‍ തോട്ടത്തില്‍ നിന്നും ഒഴിവാക്കുക.
  • നടീലിനായി മാറ്റിവെച്ച ഉള്ളികള്‍ 12 ദിവസത്തേക്ക് വെയിലേല്‍പ്പിക്കുന്നത് കുമിളുകളെ നശിപ്പിക്കാന്‍ സഹായിക്കുന്നു.

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Potassium phosphonate 40 SC Akomin Green 4 ml/litre of water 40 ml 800 ml 2000 ml -
2 Mancozeb 75 WP Devidayal M-45, Dhanuka M 45, Dhanuka M-45, Dithane, Dithane M-45, Hilthane, Hindustan M 45, Indofil M 45, Izeb M-45 Manzate, Luzen-45, Macoban, Macoban M-45, Mancosaan, Mancosaan M-45, Maneb Manzane, M-Guard, Savour M 45, Tata M-45 Eurofil-NT, Uthane M-45, Veera, Zinthane Green 3 g/litre of water 30 g 600 g 1500 g -
3 Copper hydroxide 77 WP HiDice, Kocide 101 Blue 1 g/litre of water 10 g 200 g 500 g -
4 Copper oxychloride 50 WP Bensaan, Blitox, Blue copper, Bluetrox, Copter, Cupramar, Cuprina, Dhanucop, Fytolan, Fytox, Fytran, Fytolan, Hilcopper, Killex copper, Maincop Dhanucop, Star cop, Tagcop, Trucop Blue 2 g/litre of water 20 g 400 g 1000 g -
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic