ഉരുളക്കിഴങ്ങ്‌ (Solanum tuberosum)

 ഉരുളക്കിഴങ്ങ് (Solanum tuberosum) ലോകത്ത് ഏറ്റവും വ്യാപകമായി വളരുന്ന കിഴങ്ങുവർഗ്ഗ വിളയാണ്. ‘പാവപ്പെട്ടവൻ്റെ സുഹൃത്ത്’ എന്നാണ് ഇവ അറിയപെടുന്നത്. കഴിഞ്ഞ 300 വർഷത്തിലേറെയായി രാജ്യത്ത് ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നു. കേരളത്തിലെ ഉയർന്ന പ്രദേശങ്ങൾ ഉരുളക്കിഴങ്ങ് കൃഷിക്ക് അനുയോജ്യമാണ്. നിലവിൽ, ഇടുക്കി ജില്ലയിലെ മഴനിഴൽ പ്രദേശങ്ങളിൽ വർഷം മുഴുവനും ചെറിയ തോതിൽ ഇവ കൃഷി ചെയ്തുവരുന്നു. ചുരുങ്ങിയ ചിലവിൽ കൂടുതല്‍ ഊർജ്ജം നൽകുന്ന ഭക്ഷ്യ വിളയാണിത്. അന്നജം, വിറ്റാമിനുകൾ, പ്രത്യേകിച്ച് സി, ബി1, ധാതുക്കൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ഉരുളക്കിഴങ്ങ്. അവയിൽ 20.6 ശതമാനം കാർബോഹൈഡ്രേറ്റ്, 2.1 ശതമാനം പ്രോട്ടീൻ, 0.3 ശതമാനം കൊഴുപ്പ്, 1.1 ശതമാനം ക്രൂഡ് ഫൈബർ എന്നിവ അടങ്ങിയിരിക്കുന്നു.

Responsive image Responsive image Responsive image Responsive image Responsive image