ഉരുളക്കിഴങ്ങ്‌ (Solanum tuberosum)

നടീല്‍

  • കിഴങ്ങ് മുഴുവനായോ, 50 60 ഗ്രാം തൂക്കം വരുന്ന നെടുകെ മുറിച്ച കഷണങ്ങളായോ നടാം
  • ഒരു ഹെക്ടര്‍ സ്ഥലത്തേക്ക്, 1000-2000 കി.ഗ്രാം കിഴങ്ങുകള്‍ ആവശ്യമാണ്.
  • ഒരേപോലെ മുളയ്ക്കുന്നതിന് വിത്ത്, 1 ppm of GA ലായനിയിൽ ഒരു മണിക്കൂർ നേരം മുക്കിവെച്ച ശേഷം തണലത്തുണക്കണം.
  • പിന്നീട് ചാക്കുകളിലാക്കി വായ് സഞ്ചാരമുള്ള മുറികളിൽ പത്തുദിവസം സൂക്ഷിക്കുക
  • വിത്ത് 1 കി. ഗ്രാം 450 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലയിപ്പിച്ച മാങ്കോസെബ് ലായനിയിൽ മുക്കി നടുന്നത് മണ്ണിലൂടെ പകരുന്ന രോഗങ്ങൾ നിയന്ത്രിക്കുന്നതിന് സഹായിക്കും.
  • കിഴങ്ങുകൾ 50-60 സെൻ്റി മീറ്റർ വീതിയുള്ള വാരങ്ങളിൽ 15-20 സെ.മീ അകലത്തിൽ നടാവുന്നതാണ്.

ട്രൂ പൊട്ടറ്റോ സീഡ്സ് (TPS)

  • വിത്ത് കിഴങ്ങുകളുടെ ക്ഷാമം, ഉയർന്ന ചെലവുകൾ, ഗതാഗത ബുദ്ധിമുട്ടുകൾ, വൈറസ് അണുബാധകൾ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ടി പി എസ് ഉപയോഗിക്കുന്നു.
  • കിഴങ്ങില്‍ ബീജസങ്കലനത്തിലൂടെ വികസിപ്പിച്ചെടുത്ത ഒരു വിത്തിനമാണ് ടി പി എസ്.
  • സാധാരണ ഹെക്ടറിന് 2.5 ടൺ വിത്ത് കിഴങ്ങുകൾ വേണ്ടിടത്ത്, ഹെക്ടറിന് 100 ഗ്രാം ടി പി എസ് വിത്തുകള്‍ മാത്രമേ ആവശ്യമുള്ളൂ. ഇത് കൃഷിച്ചെലവ് കുറയ്ക്കുന്നു.
  • ടി പി എസ് -ൽ നിന്നുള്ള ഉരുളക്കിഴങ്ങ് തൈകൾ പറിച്ചു നടീല്‍ വഴിയോ അല്ലെങ്കിൽ മുൻപ് കൃഷി ചെയ്ത സമയത്തെ തൈ കിഴങ്ങുകൾ ഉപയോഗിച്ചോ വളർത്താം.
  • പറിച്ചുനടൽ രീതിയിൽ, ടി പി എസ് തൈകൾ പാകമാകുന്നതിനായി നഴ്സറി തവാരണയില്‍ നിന്നും കൃഷിയിടത്തെക്ക് പറിച്ചുനടുന്നു.