ഉരുളക്കിഴങ്ങ്‌ (Solanum tuberosum)

ഇടക്കാല പരിചരണവും ജലസേചനവും

  • ചെടികളുടെ നീളം 10-15 സെൻ്റീമീറ്റർ ആകുമ്പോഴാണ് ആദ്യമായി മണ്ണുകൂട്ടിക്കൊടുക്കേണ്ടത്. 6-8 ആഴ്‌ച കഴിയുമ്പോള്‍ അവസാനമായി ഒരിക്കൽ കൂടി മണ്ണുകൂട്ടിക്കൊടുക്കുക.
  • മണ്ണിൽ നിന്ന് മുളകൾ പൊട്ടിവരുന്ന സമയത്താണ് ആദ്യത്തെ ജലസേചനം നല്കേണ്ടത്. പിന്നീട് ആവശ്യാനുസരണം ജലസേചനം നൽക്കാം.
  • ഉരുളക്കിഴങ്ങിന്റെ തൊലി ഉറക്കുന്നതിനു വേണ്ടി വിളവെടുപ്പിന് 15-20 ദിവസം മുമ്പ് തന്നെ ജലസേചനം നിര്‍ത്തണം.

പുതയിടൽ

  • വൈക്കോൽ, ഫാമിലെ ചപ്പു ചവറുകൾ എന്നിവ ഉപയോഗിച്ച് വരമ്പുകളിൽ പുതയിട്ട് കൊടുക്കാവുന്നതാണ്.
  • മലയോര പ്രദേശങ്ങളിൽ, പൈൻ മരത്തിന്റെ ഇലകള്‍ അല്ലെങ്കിൽ മറ്റു ഇലച്ചെടികൾ പോലെയുള്ള പ്രാദേശികമായി ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് പുതയിടുന്നത് ജലം ഒലിച്ചുപോകുന്നത് നിയന്ത്രിക്കുന്നതിനും ഈർപ്പം സംരക്ഷിക്കുന്നതിനും വളരെ ഫലപ്രദമാണ്.

കള നിയന്ത്രണം

  • കൃഷി രീതിയില്‍ മാറ്റം വരുത്തിയോ രാസനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ പ്രയോഗിച്ചോ കളകളെ നിയന്ത്രിക്കാം .
  • നട്ട് ഒരു മാസം പ്രായമാകുമ്പോൾ കള നിയന്ത്രണവും ഇടയിളക്കലും നടത്താം.അതിനു ശേഷമായി മണ്ണുകൂട്ടിക്കൊടുക്കാവുന്നതാണ്‌.