ഉരുളക്കിഴങ്ങ്‌ (Solanum tuberosum)

കാലാവസ്ഥ

  • കേരളത്തിലെ ഹൈറേഞ്ചുകളില്‍ വിജയകരമായി ഉരുളക്കിഴങ്ങ് കൃഷി ചെയ്യാം.
  • ഇടുക്കി ജില്ലയിലെ മഴനിഴൽ പ്രദേശങ്ങളില്‍ വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാം.
  • പകല്‍ സമയത്തെ താപനില : 20-30oC (കിഴങ്ങിന്റെ ഉല്‍പ്പാദനത്തിനും വളര്‍ച്ചയ്ക്കും അനുയോജ്യം)
  • താപനില 30°C സെല്‍ഷ്യസില്‍ കൂടുതലായാല്‍ കിഴങ്ങിന്റെ വളര്‍ച്ചയെ സാരമായി ബാധിക്കും.

മണ്ണ്

  • അയഞ്ഞതും ഫലഭൂയിഷ്ഠമായ മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ് ഉരുളക്കിഴങ്ങ്‌ കൃഷിക്ക് നല്ലത്.
  • ഉറച്ച കളിമണ്ണ് പ്രദേശങ്ങൾ ഒഴിവാക്കുക
  • അനുയോജ്യമായ പി എച്ച് മൂല്യം : 5.2-7.0.

കൃഷിക്കാലം

    ഇടുക്കി ജില്ലയുടെ കിഴക്ക് ഭാഗങ്ങളില്‍ താഴെ പറയുന്ന സമയങ്ങളിൽ ഉരുളക്കിഴങ്ങ് കൃഷി ചെയ്യാവുന്നതാണ്.
  • വേനല്‍കാലം : മാര്‍ച്ച്-ഏപ്രില്‍
  • ശരത്കാലം : ആഗസ്റ്റ്‌-ഡിസംബര്‍
  • വസന്തകാലം : ജനുവരി-ഫെബ്രുവരി