ഉരുളക്കിഴങ്ങ്‌ (Solanum tuberosum)

  • നട്ട് 75-120 ദിവസത്തിനുള്ളിൽ ഉരുളകിഴങ്ങുകൾ വിളവെടുപ്പിന് പാകമാകും. കിഴങ്ങുവർഗ്ഗങ്ങളുടെ വളർച്ച വള്ളികൾ നശിക്കുന്നത് വരെ തുടരുന്നതിനാൽ ഉരുളക്കിഴങ്ങിൽ വിളവെടുപ്പ് സമയം വളരെ പ്രധാനപ്പെട്ടതാണ്.
  • ഭൂരിഭാഗം ഇലകളും മഞ്ഞനിറമാകുമ്പോൾ വിളവെടുപ്പ് സമയം തിരിച്ചറിയാം. ഈ ഘട്ടത്തിൽ ചെടി മണ്ണിനോട് ചേര്‍ത്ത് മുറിച്ച് മാറ്റുക.
  • 8-10 ദിവസത്തിനു ശേഷം ഉരുളക്കിഴങ്ങ് കൈകൊണ്ട് മണ്ണില്‍ നിന്ന്‍ കുഴിച്ചെടുത്ത് തണലിൽ സൂക്ഷിക്കുന്നു. കൈകൊണ്ടുള്ള വിളവെടുപ്പ് സമയമെടുക്കുന്നതും, ശ്രമകരവും, കിഴങ്ങുകൾക്ക് ധാരാളം കേടുപാടുകൾ വരുത്തുന്നതുമായതിനാൽ, കാളകളെ കെട്ടിയോ ട്രാക്ടർ ഉപയോഗിച്ചോ വലിച്ചു ഉരുളക്കിഴങ്ങ് കുഴിക്കുന്നതിനുള്ള യന്ത്രങ്ങൾ വികസിപ്പിചിട്ടുണ്ട്.
  • വിളവെടുത്ത ഉരുളക്കിഴങ്ങുകൾ 10-15 ദിവസം വരെ കൂമ്പാരമായി കൂട്ടി തണലിൽ സൂക്ഷിചുണക്കുന്നു.
  • നേരിട്ട് സൂര്യപ്രകാശം എറ്റാൽ കിഴങ്ങുകൾ പച്ച നിറയായി മാറുമെന്നതിനാൽ ഇത് ഒഴിവാകണം. കേടായതും ചീഞ്ഞതുമായ എല്ലാ കിഴങ്ങുകളും നീക്കം ചെയ്യണം.
  • വിപണിയിലേക്ക് കൊണ്ട്പോകുന്നതിനു മുമ്പ് കിഴങ്ങുകള്‍ തണുത്ത സ്ഥലത്ത് സൂക്ഷിക്കണം.
  • നേരത്തെ പാകമാകുന്ന ഇനങ്ങളുടെ ശരാശരി വിളവ് ഹെക്ടറിന് 20 ടൺ ആണ്, ദീര്‍ഘകാല ഇനങ്ങളുടേത് ഹെക്ടറിന് 30 ടൺ ആണ്.