ഉരുളക്കിഴങ്ങ്‌ (Solanum tuberosum)

സിസ്റ്റ് നെമാറ്റോഡ് (Globodera pallida)

ലക്ഷണങ്ങള്‍

  • കൃഷിയിടത്തിലെ ചില ഭാഗങ്ങളിലെ ചെടികള്‍ക്ക് വളര്‍ച്ച കുറയുന്നത് പോലെ കാണാം
  • ഇത്തരം ചെടികള്‍ മുരടിച്ചു വാടി മഞ്ഞളിച്ചു പോകുന്നു
  • തൈകള്‍ മുളച്ച ഉടനെ അടിവശത്തെ ഇലകള്‍ കൊഴിഞ്ഞുപോകുന്നു. പിന്നീടു മുകള്‍വശത്തെ ഇലകള്‍ മാത്രം അവശേഷിക്കുന്നു
  • കിഴങ്ങുകളുടെ എണ്ണവും വലുപ്പവും കുറയുന്നു.
  • വേരുകളില്‍ കടുകിനോട് സമാനമായ വലുപ്പത്തില്‍ മഞ്ഞ നിറത്തിലുള്ള നിമാവിരകളെ കാണാം.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • മണ്ണ് സൂര്യതാപീകരണത്തിനു വിധേയമാക്കുക
  • വേപ്പിന്‍കുരു സത്ത് 40 മി.ല്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക അല്ലെങ്കില്‍ വേപ്പിന്‍പിണ്ണാക്ക് ഒരു ഏക്കറിന് 80 കി.ഗ്രാം എന്ന തോതില്‍ നടുന്ന സമയത്ത് ചേര്‍ത്തു കൊടുക്കുക