ഉരുളക്കിഴങ്ങ്‌ (Solanum tuberosum)

നേരത്തെയുള്ള കരിച്ചില്‍ രോഗം (ഏര്‍ലി ബ്ലൈറ്റ് )(Alternaria solani)

ലക്ഷണങ്ങള്‍

  • വളർച്ചയുടെ എല്ലാ ഘട്ടത്തിലും ഉരുളക്കിഴങ്ങിനെ ബാധിക്കുന്ന ഒരു സാധാരണ രോഗമാണ് ഉരുളക്കിഴങ്ങിലെ കരിച്ചില്‍, ഇലയിലെ പുള്ളികളും ഇലകരിച്ചിലുമാണ് ലക്ഷണങ്ങള്‍.
  • ഇലകളെയും കിഴങ്ങിനേയും ബാധിക്കുന്ന ഈ രോഗം തുടക്കത്തിൽ താഴ്ഭാഗത്തെ പ്രായമായ ഇലകളില്‍ വൃത്താകൃതിയിലുള്ളതോ ഓവൽ ആകൃതിയിലുള്ളതോ ആയ തവിട്ടുനിറത്തിലുള്ള പാടുകള്‍ ഉണ്ടാക്കുന്നു.
  • രോഗം പുരോഗമിക്കുമ്പോൾ ഈ പാടുകൾ വലിയ കോണാകൃതിയിലുള്ള മുറിവുകളായി മാറുന്നു .
  • താഴ് ഭാഗത്തെ ഇലകളിലെ പാടുകള്‍ വരണ്ട കടലാസുപോലെ കാണപ്പെടുന്നു, പലപ്പോഴും കാളയുടെ കണ്ണിനോട് സാമ്യമുള്ള വളയങ്ങൾ പ്രകടമാക്കുന്നു, വളയത്തിനു ചുറ്റുമുള്ള ഭാഗം മഞ്ഞനിറമാകാൻ സാധ്യതയുണ്ട്.
  • ഉയർന്ന താപനിലയും ഈർപ്പവും രോഗത്തെ രൂക്ഷമാകാന്‍ കാരണമാകുന്നു
  • സമാനമായ പാടുകൾ തണ്ടുകളിലും കാണപ്പെടുന്നു. ഇവ മണ്ണിനോട് ചേർന്ന് രൂപപ്പെടുമ്പോൾ തണ്ടുകൾ ഒടിഞ്ഞു വീഴാൻ സാധ്യതയുണ്ട്
  • രോഗം ബാധിച്ച കിഴങ്ങുകള്‍ തവിട്ട് നിറത്തിലുള്ള വൃത്താകൃതിയിലോ ക്രമരഹിതമോ ആയ, കുഴിഞ്ഞ പാടുകള്‍ കാണപ്പെടുന്നു, കിഴങ്ങ് വരണ്ടതും കോര്‍ക്ക് പോലെയും ആകുന്നു.
  • സംഭരണ സമയത്ത്, പാടുകള്‍ വലുതാകാൻ പ്രവണത കാണിക്കുന്നു, തൽഫലമായി രോഗം ബാധിച്ച കിഴങ്ങുകള്‍ ചുരുങ്ങി പോകുന്നു.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • രോഗം പടരാതിരിക്കാൻ വിള അവശിഷ്ടങ്ങളും മറ്റ് കളകളും ശേഖരിക്കുകയും നീക്കം ചെയ്യുകയും വേണം.
  • നടുമ്പോൾ രോഗബാധയില്ലാത്ത കിഴങ്ങുകളാണ് ഉപയോഗിക്കുന്നതെന്ന്‍ ഉറപ്പാക്കുക.
  • കൃത്യമായ വളപ്രയോഗം നടത്തുക .
  • വിള വളർച്ചയുടെ നിർണായക ഘട്ടങ്ങളിൽ ജലസേചനം നൽകുക.
  • കുഫ്രി സിന്ധുരി എന്ന ഇനം ഈ രോഗത്തിനെതിരെ നല്ല പ്രതിരോധം കാണിക്കുന്നു.
  • രോഗം പടരുന്നതിനുള്ള അനുകൂല സാഹചര്യങ്ങൾ ഒഴിവാക്കാൻ വെള്ളക്കെട്ട് തടയുക.
  • വിതച്ച് 45 ദിവസത്തിന് ശേഷം യൂറിയ (1.0%) തളിക്കുക, തുടർന്ന് 8-10 ദിവസം ഇടവിട്ട് തുടർന്നുള്ള സ്പ്രേകൾ, പ്രാരംഭ ഘട്ടത്തിലെ രോഗത്തെ പ്രതിരോധിക്കാൻ സഹായിക്കും.

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Copper oxychloride 50 WP Bensaan, Blitox, Blue copper, Bluetrox, Copter, Cupramar, Cuprina, Dhanucop, Fytolan, Fytox, Fytran, Fytolan, Hilcopper, Killex copper, Maincop Dhanucop, Star cop, Tagcop, Trucop Blue 2.5 g 25 g 500 g 1250 g
2 Mancozeb 75 WP Devidayal M-45, Dhanuka M 45, Dhanuka M-45, Dithane, Dithane M-45, Hilthane, Hindustan M 45, Indofil M 45, Izeb M-45 Manzate, Luzen-45, Macoban, Macoban M-45, Mancosaan, Mancosaan M-45, Maneb Manzane, M-Guard, Savour M 45, Tata M-45 Eurofil-NT, Uthane M-45, Veera, Zinthane Green 3 g 30 g 600 g 1500 g
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic