ഉരുളക്കിഴങ്ങ്‌ (Solanum tuberosum)

വേരുതീനി പുഴു (Brahmina coriacea, Holotrichia longipennis, Melolontha sp., Lachnosterna longipennis and L. coracea)

ലക്ഷണങ്ങള്‍

  • പുഴുക്കള്‍ വേരുകളെയാണ് ആക്രമിക്കുന്നത്
  • വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ വേരുകളെയും പൂര്‍ണവളര്‍ച്ചയെത്തിയ പുഴുക്കള്‍ കിഴങ്ങുകളെയും ആക്രമിക്കുന്നു. ഇവ കിഴങ്ങുകളില്‍ വൃത്താകൃതിയിലുള്ള ദ്വാരങ്ങള്‍ ഉണ്ടാക്കുന്നു.
  • കിഴങ്ങുകള്‍ക്കുള്ളില്‍ ഒളിച്ചിരുന്ന് പുഴുക്കള്‍ തുരന്നു തിന്നുന്നു. വിളവെടുപ്പിന്റെ സമയങ്ങളില്‍ കീടബാധയേറ്റ കിഴങ്ങുകള്‍ കാണപ്പെടുന്നു

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • നിലം ഉഴുതുമറിക്കുന്നത് വഴി പുഴുക്കളെ കണ്ടെത്തി നശിപ്പിക്കാവുന്നതാണ്
  • കൃഷിയിടത്തില്‍ 7-10 ദിവസത്തേക്ക് വെള്ളം കെട്ടിനിര്‍ത്തുക
  • നന്നായി അഴുകി പൊടിഞ്ഞ കാലിവളം മണ്ണില്‍ ചേര്‍ത്ത് കൊടുക്കുക
  • വിത്തു കിഴങ്ങുകൾ സാധാരണ ആഴത്തിനേക്കാൾ (6 സെ.മീ) 8-10 സെ.മീ. ആഴത്തിൽ നടുക.
  • മൂപ്പെത്തിയ ഉടനെ തന്നെ കിഴങ്ങുകള്‍ വിളവെടുക്കേണ്ടതാണ് (സെപ്റ്റംബര്‍ മാസം)
  • മണ്ണില്‍ വേപ്പിന്‍പിണ്ണാക്ക് ചേര്‍ത്തുകൊടുക്കുക

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Quinalphos 25 EC Agroquin, Anuphos, Guin Guard Tagquin, H.LX, Hilquin Geelux, Kinalaux Exalux, Krilux, Quinaswan Flash, Quincid Starlux, Rambalux Quinolux Yellow 2 ml 20 ml 400 ml 1000 ml
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic